എന്തായിരുന്നു ജപ്പാൻകാർക്ക് തായ്‌ലാൻഡിനോട് ഇത്ര പ്രിയം?

കുടുംബവുമായി തായ്ലാൻഡിലേക്ക് ആരെങ്കിലും യാത്ര നടത്തുമോ, അവിടെ കുറേ ബീച്ചുകൾ അല്ലാതെ കാണാൻ എന്തുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരം കേൾക്കേണ്ടി വന്നപ്പോഴും മനസ്സിൽ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു ഇതൊന്നുമല്ല തായ്ലാൻഡ് എന്ന്. കഴിഞ്ഞ വർഷം മലേഷ്യയിൽ ഒരാഴ്ച്ച ചെലവിട്ടപ്പോഴും പലരും സംശയിച്ചു അവിടെ എന്താണിത്ര കാണാൻ ഉള്ളതെന്ന്. അധികം യാത്ര ചെയ്തുള്ള പരിചയമൊന്നുമില്ലെങ്കിലും യാത്രകൾ കാഴ്ച്ചയ്ക്കു മാത്രമല്ല അനുഭവിക്കാൻ കൂടിയുള്ളതാണെന്ന് നല്ല ബോദ്ധ്യമുണ്ട്. അതിനാൽത്തന്നെ ഒരു രാജ്യം യാത്രയ്ക്ക് തിരഞ്ഞെടുക്കുമ്പോൾ അവിടത്തെ സംസ്കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒക്കെ ഒന്നു പഠിച്ചിട്ടേ സ്ഥലങ്ങൾ ഞങ്ങൾ തീരുമാനിക്കൂ.

സെക്സ് ടൂറിസത്തിന് പ്രസിദ്ധി കേട്ട, ബീച്ചിലെ ആക്ടിവിറ്റികൾക്ക് പേരു കേട്ട ഒരു രാജ്യം. കടുവ മുതല ആന എന്നീ ജീവികളെ പീഡനമുറകളിൽക്കൂടി പരുവപ്പെടുത്തി ടൂറിസത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കുന്ന ഒരു രാജ്യം. ഇപ്പറഞ്ഞതൊക്കെ ശരിയുമാണ്. പക്ഷേ ഇതു മാത്രമല്ല ആ രാജ്യം. ഭാരത സംസ്കാരവുമായി വളരെ അടുത്ത ബന്ധമുണ്ട് തായ്ലാൻഡിന്. സിയാം (ശ്യാം) അയുത്തായ (അയോദ്ധ്യ) കഞ്ചനാബുലി (കാഞ്ചനപുരി) തുടങ്ങി പഴയ രാജ്യ നാമങ്ങളും സ്ഥലനാമങ്ങളും സംസ്ക്യതത്തിൽ നിന്നും പാലിയിൽ നിന്നും ഒക്കെ കടം കൊണ്ടവയാണ്. രാമായണം അവിടെ രാമാകിയെൻ ആണ്. 1780 മുതൽ ഭരിക്കുന്ന ചക്രി രാജ വംശത്തിലെ രാജാക്കൻമാരുടെ പേരുകൾ രാമാ 1 രാമാ 2 തുടങ്ങി ഇപ്പോൾ ഭരിക്കുന്ന രാമാ 10 വരെ എത്തി നിൽക്കുന്നു.

90% ബുദ്ധമതക്കാരും 9% മുസ്ലീങ്ങളും ബാക്കി 1% ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളും സഹവർത്തിത്വത്തോടെ കഴിയുന്ന ഒരു രാജ്യമാണ് തായ്ലാൻഡ്. മദ്ധ്യകാലഘട്ടത്തിൽ അയുത്തായയായിരുന്നു  സിയാം രാജ്യത്തിൻറെ തലസ്ഥാനം. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രാജ്യം തായ്ലാൻഡ് (ഫ്രീ ലാൻഡ്) എന്ന പേര് സ്വീകരിച്ചു. ചെറിയ ചില കാലങ്ങളൊഴിച്ചാൽ തായ്ലാൻഡ് വിദേശ ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എന്നു പറയാം. മറ്റൊരു ബുദ്ധമത രാജ്യമായ ബർമയുമായുള്ള തുടർ യുദ്ധങ്ങളാണ് രാജ്യത്തിന്റെ അതിർത്തികൾ മാറ്റി വരയ്ക്കുവാനുള്ള അവസ്ഥ തായ് ജനതയ്ക്കുണ്ടാക്കിയത്. കംബോഡിയയുടെ ഒരു ഭാഗം ലാവോസിന്റെ ഒരു ഭാഗം ഒക്കെ കയ്യിലുണ്ടായിരുന്നു  ചില സമയത്ത്. കൊളോണിയലിസത്തിന്റെ വ്യാപന കാലഘട്ടത്തിൽ വിയറ്റ്നാം വഴി വന്ന ഫ്രാൻസുകാരും ഇന്ത്യയിൽ നിന്ന് ബർമ്മ വഴി എത്തിയ ഇംഗ്ലീഷുകാരും തമ്മിൽ കൂട്ടിയിടിക്കാതിരിക്കാൻ തായ്‌ലാൻഡിനെ ഒരു ബഫർ സോൺ ആക്കി മാറ്റി. അതുകൊണ്ട് അവർക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടില്ല. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ കടന്നാക്രമണത്തോടെ തായ്‌ലാൻഡ് കുറച്ചു നാളത്തേക്കെങ്കിലും വിദേശാധിപത്യത്തിലായി. എന്തായിരുന്നു ജപ്പാൻകാർക്ക് തായ്‌ലാൻഡിനോട് ഇത്ര പ്രിയം? 

 

വിനോദ് കൂറൂർ

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്