ഇന്റർ കൊളീജിയറ്റ് ഓൺ‌ലൈൻ ക്വിസ് വന്യജീവിയും- പരിസ്ഥിതിയും; സെന്റ് ആൽബർട്സ് കോളേജ് ഒന്നാമത്

കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ,സെന്റ് തെരേസാസ് കോളേജ് സുവോളജി വിഭാഗം, കൊച്ചിൻ സൗത്ത് റോട്ടറി ക്ലബ്, മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ റവ. സിസ്റ്റർ. റോസലിൻഡ് മെമ്മോറിയൽ ഇന്റർ കൊളീജിയറ്റ് ഓൺ‌ലൈൻ ക്വിസ് സംഘടിപ്പിച്ചു.  “വന്യജീവിയും- പരിസ്ഥിതിയും”  എന്ന വിഷയത്തെ ആസ്പദമാക്കി ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ ഓൺലൈനിൽ നടന്ന പ്രശ്നോത്തരി മത്സരത്തിൽ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ബിരുദ,ബിരുദാനന്തര  വിദ്യാർഥികൾ പങ്കെടുത്തു.  എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ കെവൻ ലിയാം വില്യം,എ.അശ്വിൻ ടീം ഒന്നാം സ്ഥാനവും കോട്ടയം സി.എം.എസ്  കോളേജിലെ എം.എസ്.സുജന,ശ്രീകേഷ് പോറ്റി ടീം രണ്ടാം സ്ഥാനവും ,  കാലടി ശ്രീശങ്കര കോളേജിലെ ആഷ്ന ശ്രീകുമാർ, പി.എം.ആർഷ ടീം മൂന്നാം സ്ഥാനവും നേടി.

സംസ്ഥാന  മുന്നാക്ക ക്ഷേമ വികസന കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ.ലിസി മാത്യു അധ്യക്ഷത വഹിച്ചു. ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി പൊന്നുമോൻ മുഖ്യപ്രഭാഷണം നടത്തി.പ്രശ്നോത്തരി മത്സരത്തിന് ഐ.എം.ജി ഫാക്കൽറ്റി പി.പി.അജിമോൻ നേതൃത്വം നൽകി.  സെന്റ് തെരേസാസ് സുവോളജി വിഭാഗം മേധാവി ഡോ.മീര ജാൻ എബ്രഹാം,കൊച്ചിൻ സൗത്ത് റോട്ടറി ക്ലബ് സെക്രട്ടറി അഡ്വ.ജോളി ജോൺ,   സെന്റ് തെരേസാസ് കോളേജ്  സുവോളജി വിഭാഗം അദ്ധ്യാപികമാരായ ഡോ.സോജാ ലൂയിസ് ,  കെ.ജെ.റ്റിയ ,മാതൃഭൂമി സ്റ്റഡി സർക്കിൾ കോഡിനേറ്റർ എം.രഞ്ജിത്ത് കുമാർ,  പ്രസിഡൻറ് എം.ആർ.അമൽ എന്നിവർ പങ്കെടുത്തു.