ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ് : ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. ഇതിനായി യുഎഇ അംഗീകൃത വാക്സീന്റെ 2 ഡോസും സ്വീകരിച്ചവര്‍ക്ക് അനുമതി ലഭിക്കും.

കേരളത്തില്‍ ആസ്ട്രസേനക വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാകും യാത്രക്ക് അനുമതി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്.

ഇതുകൂടാതെ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് ആരംഭിക്കും.

Recipe of the day

Jul 292021
Ingredients 1 bowl cauliflower