ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ 20 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസസൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കും.

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ
20 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കും.

സന്ദര്‍ശക വിസ ലഭിക്കുകയും പ്രവേശന വിലക്ക് കാരണം സൗദിയിലേക്ക് വരാന്‍ സാധിക്കാതെ വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആണ്‌അറിയിച്ചത്.
സൗദി ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചാണ് സന്ദര്‍ശ വിസകളുടെ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കാന്‍ അവസരമൊരുക്കുന്നത്.

ഇത്തരം വിസകള്‍ക്ക് ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുക. വിസ നമ്ബര്‍, പാസ്‌പോര്‍ട്ട് നമ്ബര്‍, നാഷണാലിറ്റി, ഇമെയില്‍ ഐഡി എന്നിവ നിശ്ചിത ഫോമില്‍ പൂരിപ്പിച്ച്‌ വിസാ കാലാവധി നീട്ടാവുന്നതാണ്.

വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസിറ്റ് വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. https://enjazit.com.sa/enjaz/extendexpiredvi-sa എന്ന ലിങ്കുപയോഗിച്ചാണ് വിസ പുതുക്കേണ്ടുന്നത്.

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower