ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം സ്വീഡനില്‍ പര്യടനം നടത്തും

ഏഷ്യന്‍ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം വരുന്ന മാസം സ്വീഡനിലേക്ക് പര്യടനം നടത്തും. പരിശീലകനായ ഡെന്നര്‍ബി ആണ് ടീം സ്വീഡനില്‍ പര്യടനം നടത്തും എന്ന് പറഞ്ഞത്. സ്വീഡനില്‍ വെച്ച്‌ അവിടുത്തെ പ്രമുഖ ഫുട്ബോള്‍ ക്ലബുകളുമായി ഇന്ത്യ സൗഹൃദ മത്സരം കളിക്കും. ഇപ്പോള്‍ ഇന്ത്യന്‍ ടീം ബഹ്റൈനില്‍ പര്യടനം നടത്തുക ആണ്. ബഹ്റൈനിലും യു എ ഇയിലുമായി നാലു മത്സരങ്ങള്‍ ആണ് ഇന്ത്യ പദ്ധതിയിട്ടിരുന്നത്. ഇതില്‍ മൂന്ന് സൗഹൃദ മത്സരങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി.

ബഹ്റൈനെയും യു എ ഇയെയും ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ടുണീഷ്യക്ക് എതിരെ പരാജയപ്പെട്ടു എങ്കിലും അന്നും നല്ല പ്രകടനമായിരുന്നു ഇന്ത്യന്‍ വനിതകള്‍ നടത്തിയത്.