ഇന്ത്യന്‍ യുവനിര ഇന്ന്  ആതിഥേയരായ യു എ ഇയെ നേരിടും. 

U-23 എ എഫ് സി ചാമ്ബ്യന്‍ഷിപ്പ് യോഗ്യത റൗണ്ടില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ യു എ ഇയെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് കൂടെ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് അടുത്ത് എത്താം. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഗംഭീര പ്രകടനമായുരുന്നു കാഴ്ചവെച്ചത്. അത് ആവര്‍ത്തിക്കാന്‍ ആകും എന്ന് സ്റ്റിമാച് വിശ്വസിക്കുന്നു.

യു എ ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് അവര്‍ക്ക് വിജയം നിര്‍ബന്ധമാണ്. ഇന്ത്യയെക്കാള്‍ കരുത്തരാണ് കടലാസില്‍ എങ്കിലും ഇന്ത്യക്ക് യു എ ഇയെ വിജയത്തില്‍ നിന്ന് തടയാന്‍ ആയേക്കും. ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം ഇന്ത്യന്‍ ടീമിന്റെ ഫേസ് ബുക്ക് പേജില്‍ തത്സമയം കാണാം. ഇനി കരുത്തരായ കിര്‍ഗിസ്ഥാന് ആണ് ഇന്ത്യയുടെ എതിരാളികള്‍.

Recipe of the day

Nov 162021
INGREDIENTS