ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഉണ്ടാകില്ലെന്ന ഉറപ്പുമായി യുഎസ്

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തുവെങ്കിലും ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധമെന്ന അമേരിക്കന്‍ നയം മാറ്റാനാകാത്ത സാഹചര്യത്തിലാണ് പ്രതിരോധരംഗത്ത് ആലോചനകള്‍ ഇന്ത്യക്കായി നടത്താനൊരുങ്ങുന്നത്. ഇന്ത്യയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലവില്‍ അമേരിക്ക ചില മേഖലകളില്‍ ഇളവുവരുത്തും. അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ഇന്ത്യക്ക് റഷ്യ എസ്-400 മിസൈല്‍ വാഹിനികളാണ് ഉടന്‍ എത്തിക്കുന്നത്.

ഇന്ത്യക്കാവശ്യമായ പ്രതിരോധ സഹായം അടിയന്തിരമായി വര്‍ദ്ധിപ്പിക്കുമെന്നും വക്താവ് അറിയിച്ചു. അഞ്ച് എസ്-400 മിസൈല്‍ വിക്ഷേപണികളാണ് ഇന്ത്യ അടിയന്തിരമായ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഈ കരാറില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കാത്തതിന് പിന്നില്‍ ചൈനയുടെ ലഡാക്കിലെ പ്രകോപനമാണ്. എന്നാല്‍ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ റഷ്യ നടത്തിയ നീക്കത്തില്‍ അമേരിക്ക കടുത്ത എതിര്‍പ്പില്‍ തന്നെയാണെന്നും പ്രതിരോധ വൃത്തങ്ങള്‍ വിലയിരുത്തുന്നു.

ഇതിനിടെ ഇന്ത്യ-റഷ്യ ബന്ധത്തിന് എതിരെ അമേരിക്ക കാര്യമായ എതിര്‍പ്പ് പുറമേ പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യക്ക് പുറമേ റഷ്യയുമായി പ്രതിരോധ കരാറില്‍ സഹകരിക്കുന്ന ഇറാന്‍, ദക്ഷിണ കൊറിയ എന്നിവര്‍ക്കെതിരേയും പൊതുവായ പ്രതിരോധ രംഗത്തെ ഉപരോധം പിന്‍വലിക്കില്ലെന്ന നയവും ഫെഡറല്‍ നിയമം ബൈഡന്‍ ഭരണകൂടം ചൂണ്ടിക്കാട്ടി.

Recipe of the day

Nov 162021
INGREDIENTS