IND vs ENG : 'ഒരു വിട്ടുവീഴ്ചയ്ക്കുമില്ല, പരമ്പര വിട്ടുനല്‍കില്ല'; ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ചു ദാദ

ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് പ്രതീക്ഷിക്കാത്ത അന്ത്യമാണ് വന്നുഭവിച്ചത്. പരമ്പര യില്‍ 2-1ന് മുന്നില്‍ നില്‍ക്കെ കോവിഡ് ഭീഷണിയെത്തുടര്‍ന്ന് നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെപരമ്പരയുടെ ഫലം ത്രിശങ്കുവിലായി. അഞ്ചാം ടെസ്റ്റില്‍ നിന്ന് അവസാന നിമിഷമുള്ള ഇന്ത്യയുടെ പിന്മാറ്റം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് രേഖപ്പെടുത്തിയത്. അഞ്ചാം ടെസ്റ്റ് നടക്കാതെ പോയതോടെ ഏകദേശം 200 കോടിയുടെ നഷ്ടമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് നേരിട്ടത്.

ഇതില്‍ പ്രതിഷേധിച്ച്‌ അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ച്‌ പരമ്പര 2-2 എന്ന സ്‌കോറില്‍ സമനിലയിലായതായി ഇ.സി.ബി. പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തു ബി.സി.സി.ഐ. രംഗത്തു വന്നതോടെ ഈ തീരുമാനം മാറ്റി പരമ്പരയുടെ ഫലം നിശ്ചയിക്കാന്‍ ഐ.സി.സിയുടെ സഹായം തേടിയിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ഈ സാഹചര്യത്തില്‍ പരമ്പര സംബന്ധിച്ച്‌ ബി.സി.സി.ഐയുടെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഈ പരമ്പര  ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏകപക്ഷീയമായി ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കാനുള്ള ഏതു നീക്കവും ചെറുക്കുമെന്നും ഗാംഗുലി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

''ഈ പരമ്പര  ഞങ്ങള്‍ക്ക് ആവിശ്യമുണ്ട്. 2007-ന് ശേഷം ഇംഗ്ലണ്ടിലെ ഞങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര  നേട്ടമാണിത്. ടെസ്റ്റ് ഫോര്‍മാറ്റിനെ വളരെ പ്രാധാന്യത്തോടെയാണ് ബി.സി.സി.ഐ. കാണുന്നത്. അതിനാല്‍ത്തന്നെ യാതൊരു വിട്ടുവീഴ്ചക്കും ബി.സി.സി.ഐ. തയ്യാറല്ല'-സൗരവ് ഗാംഗുലി പറഞ്ഞു.

ഇ.സി.ബി.യുമായി രമ്യതയിലെത്താന്‍ സാധ്യമായതെല്ലാം ബിസിസി ഐ ചെയ്തിട്ടുണ്ട്. മുടങ്ങിയ അഞ്ചാം ടെസ്റ്റ് അടുത്ത വര്‍ഷത്തെ പര്യടനത്തില്‍ കളിക്കാമെന്നും കൂടാതെ രണ്ട് ടി20 കൂടി അധികം കളിക്കാമെന്നും പറഞ്ഞിട്ടും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അനൂകല നിലപാട് സ്വീകരിക്കുന്നില്ല. പരമ്പര  2-2 സമനിലയായി പ്രഖ്യാപിക്കണമെന്നും തുല്യമായി പോയിന്റ് നല്‍കണമെന്നുമാണ് ഇസിബി പറയുന്നത്. ഇതാണ് അവര്‍ കത്തിലൂടെ ഐ.സി.സിയോട് ആവശ്യപ്പെട്ടതും.

എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ. വിഷയം ഇപ്പോള്‍ ഐ.സി.സിയുടെ തര്‍ക്കപരിഹാര സമിതിയായ ഡി.ആര്‍.സിയുടെ പരിഗണനയിലാണ്..സി.സി. നിയമമനുസരിച്ച്‌ കോവിഡ് 19 ഇളവുകള്‍ പാലിച്ചാണ് മത്സരം റദ്ദ് ചെയ്തതെന്നു ഡി.ആര്‍.സിക്ക് മത്സരം അസാധുവാക്കാനാകും. അങ്ങനെ വന്നാല്‍ പരമ്പര  നാലു മത്സരമാക്കി ചുരുക്കുകയും നിലവിലെ 21 എന്ന സ്‌കോര്‍ നിലയില്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യും.എന്നാല്‍ ഇംഗ്ലണ്ട് ആരോപിക്കുന്നതിനു സമാനമായി മത്സരം ഉപേക്ഷിക്കാന്‍ കാരണം ടീം ഇന്ത്യയുടെ 'ചെയ്തികളും നിര്‍ബന്ധവുമാണെന്നും അതിനായി നിരത്തിയ കാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത്' ആണെന്നും കണ്ടെത്തിയാല്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കാനും ഡി.ആര്‍.സിക്ക് അവകാശമുണ്ട്. അങ്ങനെ വന്നാല്‍ പരമ്പര  22 സമനിലയില്‍ കലാശിക്കും.

ഇന്ത്യയെ സംബന്ധിച്ച്‌ അഭിമാന പരമ്പരയാണിത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഇത്തരമൊരു ചരിത്ര പ്രകടനം നടത്തുന്നത്. ലോര്‍ഡ്‌സിലെ ചരിത്ര ജയം കൂടാതെ ഓവലില്‍ 50 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജയം നേടിയെടുക്കാനും ഇന്ത്യക്കായി. ഇന്ത്യയുടെ കരുത്തുറ്റ പോരാട്ടവീര്യം കണ്ട പരമ്പരയായതിനാല്‍ത്തന്നെ ഇന്ത്യ പരമ്പര വിജയവും അര്‍ഹിക്കുന്നുവെന്ന നിലപാടിലാണ് ബി.സി.സി.ഐ.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1