ഐക്യകേരളത്തിന് 65ാം പിറന്നാൾ , ഏവർക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ.

ഇന്ന് കേരളപ്പിറവി, ഐക്യകേരളത്തിന് ഇന്ന് 65ാം പിറന്നാൾ. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമപ്രകാരം മലയാളം സംസാരിക്കുന്ന തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളോടൊപ്പം മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ കൂടി ചേര്‍ത്ത് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിക്കുകയായിരുന്നു. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. ഇതേ തുടര്‍ന്നാണ് എല്ലാ നവംബര്‍ ഒന്നാം തിയതിയം കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്.രൂപീകരണ സമയത്ത് വെറും 5 ജില്ലകൾ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളു. കേരളം രൂപം കൊണ്ടത് 1956 നവംബര്‍ ഒന്നിനാണ്.  ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം എല്ലാ മലയാളികള്‍ക്കും ഐ മലയാളിയുടെയും  കേരളപ്പിറവി ആശംസകള്‍.

1956 നവംബർ 1-നു രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാൻ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാൻ കേരളത്തിനു സാധിച്ചു.

1956 നവംബർ 1-നു രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാൻ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാൻ കേരളത്തിനു സാധിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തെയും പോരാടി വിജയിച്ച കേരള ജനതയ്‌ക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികമാണ്.

ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ പലയിടത്തും പോരാട്ടങ്ങളും അരങ്ങേറി. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു കേരളപ്പിറവി. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. 

പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ കാടും പുഴകളും നദികളും കൊണ്ട് സമ്പന്നമാണ്. മാത്രമല്ല മനുഷ്യർക്ക് താമസിക്കാൻ അനുയോജ്യമായ ഒരു കാലാവസ്ഥയും നമ്മുടെ കൊച്ചു കേരളത്തിനുണ്ട്. 

ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഏവർക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ നേരുന്നു.

 

 

 

Recipe of the day

Nov 162021
INGREDIENTS