ന്യൂഡല്‍ഹി: 2021 സീസണിലെ ഐ.പി.എല്‍ ഇന്ത്യയില്‍ നിശ്ചയിച്ചപോലെ തന്നെ നടക്കു മെന്ന് ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. മുംബൈ പ്രധാന വേദിയായ ഐ.പി.എല്ലില്‍ മഹാരാഷ്ട്രയിലെ കൊറോണ ലോക്ഡൗണ്‍ തടസ്സമാകില്ലെന്നാണ് ഗാംഗുലിയുടെ വിശദീകരണം. ഒരാഴ്ചത്തേക്ക് മഹാരാഷ്ട്ര ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാംഗുലി നയം വ്യക്തമാക്കിയത്.
എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞതായി ഐ.പി.എല്‍ ചുമതലക്കാരും അറിയിച്ചു. ഇന്നലെ മുതലാണ് രാത്രികാല കര്‍ഫ്യൂവും നിയന്ത്രിതമായ ലോക്ഡൗണും മഹാരാഷ്ട്രാ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാത്രികാല കര്‍ഫ്യൂ രാത്രി 8 മണിമുതല്‍ പിറ്റേന്ന് രാവിലെ 7 മണിവരെയാണ് പ്രഖ്യാപിച്ചി രിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി മാളുകള്‍ റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവഅടച്ചിടാനുള്ള നിര്‍ദ്ദേശവും നല്‍കിയിരിക്കുകയാണ്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഐ.പി.എല്ലിലെ അഞ്ചിലൊന്ന് മത്സരങ്ങളും നടക്കേണ്ടതുണ്ട്. പത്തു മത്സരങ്ങളാണ് മുംബൈയില്‍ നടക്കുന്നത്. ഏപ്രില്‍ 10 മുതല്‍ 25 വരെയാണ് മത്സരം നടക്കുന്നത്. ആദ്യമത്സരം 10-ാം തീയതി ഡല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍കിംഗ്സും തമ്മിലാണ് മുംബൈയില്‍ നടക്കുന്നത്. നാല് ഫ്രാഞ്ചൈസികളുടെ മത്സരം മുംബൈ കേന്ദ്രീകരിച്ചാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ഡല്‍ഹി, മുംബൈ, പഞ്ചാബ്, രാജസ്ഥാന്, കൊല്‍ക്കത്ത ടീമുകളാണ് മുംബൈ തട്ടകമായി തീരുമാനിച്ചിരിക്കുന്നത്. എല്ലാ ടീമുകളും പരിശീലനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
Post a new comment
Log in or register to post comments