ഹെലൻ

കണ്ടിറങ്ങിയതെ ഉള്ളൂ.. ചൂടോടെ എഴുതാതിരിക്കാൻ വയ്യ... ഒരു AC ക്കും തരാൻ കെൽപ്പില്ലാത്ത ഒരു തരം തണുപ്പ് ശരീരത്തിൽ നിന്ന് വീട്ടു മാറുന്നെ ഉള്ളൂ.

ഒരു ഫ്രീസർ റൂമിൽ അകപ്പെടുന്ന ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ കഥ ആണ് ഹെലൻ.

അന്ന ബെൻ.. പെണ്ണെ നീ പൊളി ആണ് .
ആദ്യത്തെ പടം കൊണ്ട് തന്നെ നീ മനസ്സിൽ കയറിക്കൂടിയതാണ്. ഒരു പുതുമുഖ നടി ആണെന്ന് , ഒരു ഫ്രെയിമിൽ പോലും , കാഴ്ചക്കാർക്ക് തോന്നിപ്പിക്കാത്ത വിധം അസാധ്യ അഭിനയം. പടം കഴിയുവോളം നിന്റെ കൂടെ തണുത്തു വിറച്ചു , ശ്വാസം അടക്കി പിടിച്ചു കണ്ടു തീർത്ത ആ രണ്ടു മണിക്കൂർ.. hats off..

പിന്നെ മിസ്റ്റർ അജു വർഗീസ്..
സ്ഥിരം വേഷങ്ങളിൽ നിന്ന് ഒരു ചുവട്മാറ്റം..
ഹോ , മാറ്റംന്ന് വച്ചാൽ ഇങ്ങനേം ഉണ്ടോ ഒരു മാറ്റം !
കോമഡി മാത്രമല്ല ഏതു തരം റോളുകളും അജുവിനെ കൊണ്ട് ചെയ്യാനാകും എന്ന് ഈ പടത്തിൽ നിങ്ങൾ അടിവരയിട്ട് ഉറപ്പിച്ചു . ട്രെയിലർ കണ്ടപ്പോൾ തന്നെ മനസിലായ ഒരു കാര്യമാണ്, അജുവിന്റെ ഇന്നുവരെ കാണാത്ത ഒരു മുഖമാണ് കാണാൻ പോകുന്നത് എന്നുള്ളത്.
എന്നാലും ഈ വേഷപ്പകർച്ച തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത് !
Keep going .

നായകനും, ഹെലന്റെ കൂട്ടുകാരി ലിറ്റി ആയി വന്ന പുതുമുഖവും എല്ലാം നന്നായി തന്നെ അഭിനയിച്ചു. ഇടക്കൊന്നു രണ്ടു പാട്ടുകൾ ഉണ്ടെന്നു തോന്നുന്നു .
അതൊന്നും ശ്രദ്ധിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല.

പടത്തിൽ അന്നയുടെ make up ആർട്ടിസ്റ്റിന്റെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. വളരെ ഒറിജിനാലിറ്റി തോന്നിക്കുന്ന വിധം ഉള്ള make up ആയിരുന്നു, ഓരോ തവണ ഹെലനെ കാണിക്കുമ്പോഴും.

ഒരു ത്രില്ലർ എന്നതിലുപരി,
" ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലും ഒക്കെ ശ്രദ്ധിക്കുമ്പോൾ അവരെ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല " ,
എന്നുള്ള ഒരു മഹത്തായ സന്ദേശവും ഈ സിനിമ നൽകുന്നുണ്ട് .
അത് കൂടാതെ മിക്കവരുടെയും സ്ഥിരം പ്രയോഗമായ "മ്മടെ കൂട്ടർ" ചിന്തക്ക് നൈസ് ആയിട്ട് ഒരു കൊട്ടു കൊടുക്കുന്നുമുണ്ട് പടത്തിൽ.

നവാഗത സംവിധായകനായ മാത്തുക്കുട്ടി സേവ്യർ ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം.

നാളെത്തന്നെ.. സോറി ഇന്ന് തന്നെ എല്ലാരും പോയി പടം കാണുട്ടോ. പിന്നെ ത്രില്ലർ ആണ്. അത് മനസ്സിൽ വച്ച് പോയി കാണുക.

"ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലും ഒക്കെ ശ്രദ്ധിക്കുമ്പോൾ അവരെ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല ":

ഈ വാക്കുകൾ എപ്പോഴും ഓർത്തു വക്കുക.. ഏതൊരാളാണ് നമ്മുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ ഉണ്ടാകുക എന്ന് നമുക്ക് പറയാനാകില്ലല്ലോ.

കൃഷ്ണപ്രിയ