ഹെവി മോട്ടോർ വാഹന (HMV) ഡ്രൈവർമാർക്കുള്ള പരിശീലന പദ്ധതി സംബന്ധിച്ച്‌

ന്യൂഡൽഹി : രാജ്യവ്യാപകമായി ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങൾ (DTIs) സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി 2002 -03 സാമ്പത്തികവർഷം മുതൽ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം നടപ്പാക്കി വരുന്നു

17 കോടി രൂപ കേന്ദ്ര സഹായത്തോടെയും പത്തേക്കർ ഭൂമി ആവശ്യകതയോടെയും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ ( 2012 -17 ) ഈ പദ്ധതി, പരിശീലന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (IDTR) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു . അഞ്ചു കോടി രൂപ ധനസഹായം,  മൂന്നു ഏക്കർ ഭൂമി തുടങ്ങി കുറഞ്ഞ ശേഷിയോടെ  , പ്രാദേശിക ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളും (RDTCs)  പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ ടയർ 2 ആയി കൂട്ടിച്ചേർക്കപ്പെട്ടു.  പതിനാലാം ധനകാര്യ കമ്മീഷൻ കാലയളവിൽ IDTR കൾക്കുള്ള സാമ്പത്തിക സഹായം 17 കോടിയിൽ നിന്നും 18.50 കോടിയായി വർധിപ്പിച്ചിരുന്നു

വാണിജ്യ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക്  ഗുണമേന്മയുള്ള പരിശീലനം നൽകുന്നതിനായി ഡ്രൈവിംഗ് പരിശീലന ട്രാക്അടക്കം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പരിശീലന സ്ഥാപനം സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം റോഡ് - പരിസ്ഥിതി സുരക്ഷ വർധിപ്പിക്കാനും, പാതകളിലെ മൊത്തത്തിലുള്ള ഗതാഗതം ശക്തിപ്പെടുത്താനുംപദ്ധതി  ലക്ഷ്യമിടുന്നു

 ഈ സ്ഥാപനങ്ങളിലെ പ്രധാന പരിപാടികൾ /നടപടികൾ  ഇവയാണ്

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower