കടലിൽ ചൂട് കൂടുന്നു, മുന്നറിയിപ്പുമായി  സമുദ്ര ശാസത്രജ്ഞർ 

കടലിൽ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശത്തിന്  വഴിയൊരുക്കുമെന്ന് സമുദ്ര ശാസത്രജ്ഞർ. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട  ചർച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ്  കാലാവസ്ഥാവ്യതിയാനം മത്സോൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസത്രജ്ഞർ മുന്നറിയിപ്പ് നൽകി. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പ്രളയവും വരൾച്ചയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് 21 ദിവസത്തെ വിന്റർ സ്‌കൂൾ ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ്ചാൻസലർ ഡോ എ രാമചന്ദ്രൻ പറഞ്ഞു. ഉയർന്ന ചൂടും കൂടുതൽ അളവിലുള്ള കാർബൺ ഡയോക്‌സൈഡും കടലിനെ അംമ്ലീകരിക്കുന്നു.  ക്രമേണയുണ്ടാകുന്ന താളപ്പിഴവുകൾ കാരണം ഭാവിയിൽ മത്സ്യോൽപാദനം ഉൾപ്പെടെയുള്ളവയിൽ ഗണ്യമായ കുറവ് സംഭവിക്കും. ഈ സാഹചര്യം നേരിടുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രയത്‌നവും പ്രതിബദ്ധതയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

 ഏറ്റവും വേഗത്തിൽ ചൂടു വർധിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. 2050-ഓടു കൂടി ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതലോഷ്മാവ് 0.60 ഡിഗ്രി സെൽഷ്യസ്  വർധിക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സിഎംഎഫ്ആർ ഐ വിവിധ കർമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 14 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വിവിധ തീരങ്ങളിലായി 24 അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് സംഭിച്ചതെന്ന് വിന്റർ സ്‌കൂൾ കോഴ്‌സ് ഡയറക്ടറായ ഡോ പി യു സക്കറിയ പറഞ്ഞു. ഡോ പി കലാധരൻ, ഡോ നജ്മുദ്ധീൻ ടി എം എന്നിവർ സംസാരിച്ചു. 

സിഎംഎഫ്ആർഐയിലെ നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) ഗവേഷണ പദ്ധതിക്ക് കീഴിലാണ് വിന്റർ സ്‌കൂൾ നടത്തുന്നത്. അക്കാദമിക് പ്രാധാന്യത്തോടെ നടക്കുന്ന പരിപാടിയിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ഗവേഷകരും അധ്യാപകരുമാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment