Health

ഇമ്മ്യൂണിറ്റി ബൂസ്റ്ററുമായി സര്‍ക്കാര്‍ ഹോമിയോ

ഡിസ്‌പെന്‍സറികള്‍ സന്നിധാനത്തും പമ്പയിലും 

കോവിഡ് 19 മഹാമാരി കാലത്ത് ശബരിമല ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ഹോമിയോപ്പതി വകുപ്പ്. കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന്  വിതരണം സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ആരംഭിച്ചു. കൂടാതെ പകര്‍ച്ച വ്യാധികളായ ചിക്കന്‍ പോക്‌സ്, വൈറല്‍ പനി, ചെങ്കണ്ണ്, മഞ്ഞപ്പിത്തം എന്നിവയ്ക്കുള്ള മരുന്നും ലഭ്യമാണ്.

CSIR-CCMB’s Dry Swab direct RT-PCR method for Coronavirus detection receives ICMR approval.

The simple and fast method of Dry Swab-Direct RT-PCR, developed by CSIRs constituent lab Centre for Cellular and Molecular Biology (CCMB) Hyderabad for scaling up of SARS-CoV-2 detection has now been approved by ICMR based on their independent validation.

ഹൈപ്പർ യൂറീസിമിയക്ക് സൗജന്യ ആയുർവേദ ചികിത്സ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗത്തിൽ ഒ.പി.നമ്പർ ഒന്നിൽ ചൊവ്വയും വെള്ളിയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12.30 വരെ രക്തത്തിലെ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയ്ക്ക് (ഹൈപ്പർ യുറീസിമിയ) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9995817571.

Price control for eight more drugs...

Eight more drugs against major diseases were included in the price control. The order was issued by the National Drug Price Control Board. Praziquantel is a drug widely used in humans and animals against parasites. Its 600 mg. The price of the pill has been fixed at Rs 34.63. Sodium nitrate injection against cyanide-like toxins costs Rs 25.91 per ml.

ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ

മുന്തിരിയിലെ ജലാംശം കളഞ്ഞ് ഉണക്കിയെടുക്കുന്നതാണ് ഉണക്കമുന്തിരി. പല ഭക്ഷണസാധനങ്ങളിലേയും സ്ഥിര സാന്നിധ്യമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് പല സഹായങ്ങളും ചെയ്യുന്നുണ്ട്.

സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം

തിരുവനന്തപുരത്തെ സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രസവ ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നവജാത ശിശുക്കളെ ഇനി മുതല്‍ 48 മണിക്കൂറിനുള്ളില്‍ കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കും. നവജാത ശിശുക്കളില്‍ ശ്രവണ വൈകല്യം നേരത്തെ കണ്ടെത്തുന്നതിലൂടെ കുറഞ്ഞ ചെലവില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും.  മാത്രമല്ല ശ്രവണ വൈകല്യം മൂലമുണ്ടാകുന്ന മാനസിക വളര്‍ച്ചാ മുരടിപ്പ് തടയാനും ഇതിലൂടെ കഴിയും.  ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

കുട്ടികളുടെ മാസ്‌ക്ക് ഉപയോഗം നിരീക്ഷിക്കണം

ചെറിയ കുട്ടികള്‍ മാസ്‌ക്ക് ഉപയോഗിക്കുന്നത് മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ പെരുമ്പപ്പില്‍ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ആഹ്വാനം ചെയ്തു. അവര്‍ അതു കൃത്യമായും വൃത്തിയായും ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് വെബിനാറില്‍ ക്ലാസ് നയിച്ച ഡോ. മഹജു സി ഫാത്തിമ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസ്, സംയോജിത ശിശു വികസന പദ്ധതി മലപ്പുറം ജില്ലാ ഓഫിസ് എന്നിവയുമായി സഹകരിച്ചാണ് കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചത്. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി ഉദ്ഘാടനം ചെയ്തു.

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട്

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. പ്രായമാകും തോറും ഓര്‍മശക്തി കുറയുന്നത് സാധാരണമാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ പ്രശ്‌നം ഒഴിവാക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുമത്രേ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം.

ഇടതൂര്‍ന്ന സുന്ദരമായ മുടിയിഴകള്‍ക്കായി മുടങ്ങാതെ ചെയ്യാം ഈ നാട്ടുവിദ്യ

പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മല്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും നമ്മുടെ മുടിയുടെ സ്വഭവികതയീല്‍ വരുന്ന മാറ്റവും. നല്ല മുടി ഒരു മനുഷ്യന് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേശ സംരക്ഷണത്തിന് കെമിക്കലുകള്‍ അടങ്ങിയ ഷാമ്ബുവും ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാര്‍ഗമാണ് വേണ്ടത്.

ജീരകത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ

ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുള്ള  ജീരകത്തിന്  നമ്മുടെ ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുണ്ട്‌.  ജീരകം, ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുണ്ട്. ജീരകത്തിന്  അനവധി ഗുണങ്ങളുണ്ട്. ആ​ന്റി ഓ​ക്സി​ഡ​ന്റി​ന്‍റെ ക​ല​വ​റ​യായ ജീ​ര​കം ആ​രോ​ഗ്യ​ദാ​യി​നി​യാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള ക​ഴി​വും ഉ​ണ്ട് ജീര​ക​ത്തി​ന്. ആ​ന്‍റിസെ​പ്‌​റ്റി​ക് ഗു​ണ​മു​ള്ളതിനാല്‍ ജ​ല​ദോ​ഷം അ​ക​റ്റു​ന്ന​തി​ന് സ​ഹാ​യി​ക്കും. സ​മൃ​ദ്ധ​മാ​യി ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ വി​ളര്‍​ച്ച അ​ക​റ്റാനും ഉ​ത്ത​മ​മാ​ണ്  ജീരകം.

Smart injectable hydrogel for internal injuries and in diabetic patients: INST Scientists.

An injectable hydrogel derived from spirulina can help accelerated wound repair in internal injuries and rapid healing in diabetic patients. Repeated dressing of diabetic wound badly affects its healing process while it is difficult to assess the wound repair in internal injuries due to treatment complications.

"കോവിഡ് സമയത്ത് ആയുര്‍വേദത്തിലൂടെയുള്ള പരിചരണം" - പ്രാദേശിക വര്‍ക്ക്ഷോപ്പ്

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള  തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍  ദേശീയ ആയുഷ് മിഷനും തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് 'കോവിഡ് സമയത്ത് ആയുര്‍വേദത്തിലൂടെയുള്ള പരിചരണം'  എന്ന വിഷയത്തില്‍ പ്രാദേശിക വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. 

കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, കായംകുളം എം എസ് എം കോളേജ് എൻ എസ് എസ് യൂണിറ്റും, ദേശീയ ആയുഷ് മിഷനും സംയുക്തമായി  കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ദേശീയ പ്രകൃതി ചികിത്സാ ദിനമായ ഇന്ന്  നടന്ന വെബിനാറിൽ  ദേശീയ ആയുഷ് മിഷൻ ആലപ്പുഴ മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണു മോഹൻ ക്ലാസ്സ് നയിച്ചു.  പ്രകൃതി ചികിത്സാ മാർഗ്ഗങ്ങളിലൂടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് ഈ കോവിഡ് കാലത്ത് അത്യന്താപേക്ഷിതമാണ്.

New genetic treatment for thalassemia and haemophilia.

Duchenne Muscular Dystrophy, a severe type of muscle weakness that usually begins at an early age and worsens quickly, may soon have a new strategy of treatment through genetic regulation. There is no known cure for duchenne muscular dystrophy. Treatments usually aim to control symptoms to improve quality of life.

നാരങ്ങാ വെള്ളം ശീലമാക്കൂ ; യുവത്വം തേടിയെത്തും!

ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ നമ്മള്‍ കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അത് മറ്റൊന്നുമല്ല, നാരങ്ങ വെള്ളമാണ്‍. നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.

സ്ത്രീകൾക്ക് സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്

കിറ്റ്‌സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് 18നും 40നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471-2329539.

പക്ഷി-മൃഗാദികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തണം

വരും തലമുറകൾക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ തയാറാക്കാൻ സമഗ്രമായ ഒരു രോഗപ്രതിരോധ ശൃംഖല വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ആവാസ വ്യവസ്ഥയിൽ പക്ഷി-മൃഗാദികൾക്ക് വലിയ പ്രാധാന്യമുള്ളതിനാൽ ഇവയുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രത്യേകശ്രദ്ധ വെച്ചുപുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 12ാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുര്‍വേദ ദിനത്തില്‍ രണ്ട് ആയുര്‍വേദ സ്ഥാപനങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

അഞ്ചാം ആയുര്‍വേദ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രണ്ട് ആയുര്‍വേദ സ്ഥാപനങ്ങള്‍ രാജ്യത്തിനു സമര്‍പ്പിച്ചു. ജാംനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ (ഐ.ടി.ആര്‍.എ.), ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍.ഐ.എ.) എന്നിവയാണ് നാടിനു സമര്‍പ്പിച്ചത്. ഇവ രണ്ടും രാജ്യത്തെ ആയുര്‍വേദമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളാണ്. ആദ്യത്തേതിന് പാര്‍ലമെന്റ് നിയമത്തിലൂടെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ (ഐ.എന്‍.ഐ.) പദവി നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നവംബർ 13 ന് ജാംനഗറിലും ജയ്പൂരിലും ആയുര്‍വേദ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഞ്ചാമത് ആയുര്‍വേദ ദിനത്തില്‍ (ഈ മാസം 13ന്) ജാംനഗറിലെ ടീച്ചിംഗ് ആന്റ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ (ഐ.ടി.ആര്‍.എ), ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍.ഐ.എ) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം. 21ാം നൂറ്റാണ്ടില്‍ ആഗോള തലത്തില്‍ ആയുര്‍വേദത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ഈ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. 

Malayalee doctor couple with risk calculator to detect breast cancer...

A Malayalee doctor couple has developed a risk calculator to find out if there is a risk of breast cancer. They are from Department of Community Medicine, Sri Gokulam Medical College, Thiruvananthapuram. Dr. Reggie Jose and her husband are the head of the surgical oncology department at the Regional Cancer Center. It was developed by Paul Augustine.

Startups offering medical equipments during pandemic.

Several start-ups supported by the Department of Science and Technology (DST) are showing the way with stethoscopes that doctors can use without touching the patient, oxygen concentrator that can help the hospitals generate their in-house oxygen and portable and app-controlled IoT (Internet of Things) based ventilator system. 

ചെറുപയർ കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ

 ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. ഇതുപോലെ അനാരോഗ്യത്തിന് കാരണമായ ഭക്ഷണ ശീലങ്ങളുമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങള്‍ പ്രത്യേക രീതിയില്‍ കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. ആരോഗ്യത്തിന് മാത്രമല്ല, പല ഭക്ഷണങ്ങളും അസുഖങ്ങള്‍ തടയാനും സഹായിക്കുന്നവ തന്നെയാണ്. അസുഖങ്ങള്‍ വരുത്തുവാനും ഒഴിവാക്കാനും വര്‍ദ്ധിപ്പിയ്ക്കാനും കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഭക്ഷണങ്ങള്‍ പലതാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയര്‍ വര്‍ഗങ്ങള്‍. പ്രത്യേകിച്ചും ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍. ഉണക്കപ്പയര്‍, ചെറുപയര്‍, മുതിര എന്നിങ്ങനെ ഒരു പിടി വസ്തുക്കള്‍ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.

ഉപയോഗിച്ച മാസ്‌ക്ക് കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ വേണം

ഉപയോഗിച്ച മാസ്‌ക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാറിൽ ചൂണ്ടിക്കാട്ടി. പുനരുപയോഗിക്കാവുന്നതും അല്ലാത്തതുമായ മാസ്‌ക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്കു വഴിവെക്കുമെന്ന് വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ പറഞ്ഞു. വീണ്ടും ഉപയോഗിക്കാനാവാത്ത മാസ്‌ക്കുകളാണെങ്കില്‍ പോലും അവ നശിപ്പിക്കും മുന്‍പ് ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് സൊലൂഷനില്‍ അര മണിക്കൂര്‍ മുക്കി വെക്കണമെന്ന് ക്ലാസ് നയിച്ച തൃക്കലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എ. എം.

Pages

Subscribe to RSS - Health