ഹരിവരാസനം പുരസ്‌കാരം നാളെ ഇളയരാജ ഏറ്റുവാങ്ങും

ഹരിവരാസനം 2020-ലെ  പുരസ്‌കാരം പത്മവിഭൂഷണ്‍ ഇസൈ ജ്ഞാനി ഇളയരാജയ്ക്ക് സമ്മാനിക്കും. ശബരിമല അയ്യപ്പസന്നിധിയിലെ വേദിയില്‍ മകരവിളക്ക് ദിനമായ 15 ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന ചടങ്ങില്‍ ദേവസ്വം -സഹകരണം -ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും  ചേര്‍ന്നാണ് ഹരിവരാസനം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം അവാര്‍ഡ്. രാജു എബ്രഹാം എം.എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു ,ബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എന്‍.വിജയകുമാര്‍, ആന്റോ ആന്റണി എം.പി ,ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ദേവസ്വം ഓംബുഡ്‌സ്മാന്‍ പി.ആര്‍.രാമന്‍, ശബരിമല  സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ശബരിമല ഹൈപ്പവര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജ്യോതിലാല്‍ പ്രശസ്തി പത്രം വായിക്കും.അവാര്‍ഡ് വിതരണ ചടങ്ങില്‍ ഇളയരാജയുടെ സംഗീത വിരുന്നും ഉണ്ടാകും. നടന്‍ ജയറാം ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.  

 

Fashion

Jan 142020
The coming of age is a time of great change in youth fashion concepts. Sustainable, Minimalism, Comfortable ... these are the heroes of the wardrobe.

Entertainment

Jan 202020
"ചില ജന്മങ്ങളുണ്ട്- പൂമൊട്ട് പോലെ വിടർന്നുവരുന്നു. അഴകു ചൊരിയുന്നു. മണം വീശിത്തുടങ്ങുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്ന് അറിയില്ല.