ഹംപി;ഇന്ത്യയുടെ നഷ്ട സ്വർഗ്ഗം

യൂപി സ്കൂളിൽ പഠിക്കുമ്പോളാണ് വിജയനഗരമെന്ന രാജ്യത്തെയും
കൃഷ്ണദേവരായർ എന്ന ചക്രവർത്തിയെയും കുറിച്ച്
ആദ്യമായി കേൾക്കുന്നത്.
അന്ന് മുതൽ മനസ്സിൽ
മായാതെ കിടക്കുന്നതാണ്.
ഈ ചരിത്ര നഗരം.

വിജയനഗരത്തിന്റെ തലസ്ഥാനമായ ഹംപിയെക്കുറിച്ച്
ചരിത്ര പുസ്തകത്തിൽ
വീണ്ടും വായിച്ചപ്പോൾ ഇരിക്കപ്പൊറുതിയില്ലാതായി
യാത്ര തീരുമാനിച്ചതാണ്.

ഒടുവിൽ അത് സംഭവിച്ചു
2017 ഫെബ്രുവരിയിൽ
തുംഗഭദ്ര നദിയുടെ തീരത്തെ
നഷ്ട സ്വർഗ്ഗമായ ഹംപിയിലെത്തി.
നാല്പത് വർഷം മുമ്പ് മനസ്സിൽ കണ്ട സ്വപ്ന ഭൂമിയിയുടെ
പച്ച മണ്ണിൽ കാല് ചവിട്ടിനിന്നപ്പോൾ
അനുഭവിച്ച ഒരു നിർവൃതി
വാക്കുകൾക്കപ്പുറമാണ്.

എന്താണ് ഇത്രക്ക് പറയാൻ വിജയനഗരത്തിന്റെ പ്രാധാന്യമെന്ന് ചിന്തിക്കുന്നവരോട്

AD 1311 ൽ ഹരിഹരൻ,ബുക്കാൻ എന്നി സഹോദരന്മാർ സ്ഥാപിച്ച
1564 വരെ നിലനിന്ന
വിജയനഗരസാമ്രാജ്യത്തെ ക്കുറിച്ച് അക്കാലത്ത് അവിടം സന്ദർശിച്ച വിദേശ സഞ്ചാരികൾ എഴുതിയത് ഇങ്ങനെയാണ്.

" ഭാരതത്തിലെ ഏറ്റവും പ്രബലനായ ഭരണാധികാരിയാണ് വിജയനഗരത്തിലേത്.
റോമിനേക്കാൾ പാരിസ്സിനെക്കാൾ
സുന്ദരമാണ് വിജയനഗരം.
(നിക്കോളോ കോണ്ടി .ഇറ്റലി1420.)

വിജയനഗരത്തോട് സാദൃശ്യമുള്ള ഒരു നഗരവും ഞാൻ ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലന്ന്
മദ്ധ്യേഷ്യയിൽ നിന്നെത്തിയ (അബ്ദുൾ റസാഖ്. 1443.)

ലോകത്തിലെ ഏറ്റവും
വിഭവ സമൃദ്ധമായ നഗരമെന്ന് പോർച്ചുഗീസുകാരനായ
( ഡോമിഗോ പെയ്സ് 1523)"

ഇപ്പോൾ 15ാം നൂറ്റാണ്ടിലെ
വിജയ നഗരമെന്തായിരുന്നു
എന്നതിനെക്കുറിച്ച് മനസ്സിലായിക്കാണുമല്ലോ.?
അഞ്ച് ലക്ഷം പേർ വസിക്കുന്ന ലോകത്തിലെ ഏറ്റവും സുന്ദരവും
സമ്പൽ സമൃദ്ധി നിറഞ്ഞതുമായ രാജ്യ തലസ്ഥാനമായിരുന്നു ഹംപി.

അക്കാലത്ത് ഏറ്റവും ശക്തമായ ഈ
രാജ്യത്തെ 1564 - ൽ
നാല് ഡക്കാൻ സുൽത്താന്മാർ ഒന്നിച്ച് ചേർന്ന് നടത്തിയ തളിക്കോട്ട യുദ്ധത്തിലൂടെ
പരാജയപ്പെടുത്തി.

വിജയനഗരത്തിലെ മുസ്ലിം സൈന്യാധിപന്മാരെ കൂറ് മാറ്റിയെടുക്കാൻ സുൽത്താനേറ്റിന് കഴിഞ്ഞതിനാലാണ്
യുദ്ധം ജയിച്ചത്.
ജനങ്ങളെ കൂട്ടക്കുരുതി നടത്തിയ സുൽത്താന്മാർ
രാജ്യം കൊള്ളയടിച്ച ശേഷം
മൂച്ചൂടും മുടിപ്പിച്ചു

അതിമനോഹരവും
അംബര ചുബികളുമായ കൊട്ടാരങ്ങളും
കലാ സുഭഗങ്ങളായ ക്ഷേത്രങ്ങളും തല്ലിത്തകർത്തു.
ലോകോത്തരങ്ങളായ ശില്പങ്ങൾ അടിച്ച്
തകർത്ത് കളഞ്ഞു.
തിയിട്ട് നശിപ്പിക്കാവുന്നതെല്ലാം അങ്ങനെ നശിപ്പിച്ചു.
എന്നിട്ടും നശിക്കാത്തവയെ ആറ് മാസക്കാലം
ആനകളെ വച്ച് ഇടിച്ച് നിരത്തി.

1567 ൽ അവിടെ സന്ദർശനം
നടത്തിയ ഇറ്റാലിയൻ സഞ്ചാരി സീസർ ഫെഡറിക്ക്
ഇങ്ങനെ എഴുതി

"ഇത്രമേൽ അഴകേറിയ ഒരു പട്ടണത്തിന്മേൽ ഇത്ര പെട്ടന്ന് പരിപൂർണ്ണമായ നാശമേല്പിച്ചതിന്
ചരിത്രത്തിൽ വേറെ ദൃഷ്ടാന്തങ്ങളില്ല."

ഡെക്കാൻ സുൽത്താന്മാർ
കിണഞ്ഞ് ശ്രമിച്ചിട്ടും നശിപ്പിക്കാൻ കഴിയാത്ത, ആനക്ക് പോലും തകർക്കാൻ പറ്റാതെ പോയ നൂറ് കണക്കിന് ചരിത്ര സ്മാരകങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. 35 കിലോമീറ്റർ
ചുറ്റളവിൽ ചിതറി കിടക്കുന്ന
ചരിത്രാവശിഷ്ടങളെ
UN വേൾഡ് ഹെറിറ്റേജ് സൈറ്റായി സംരക്ഷിക്കുന്നു.

ശില്പകലയുടെ മകുടോദാഹരണങ്ങളായ
നിരവധി ക്ഷേത്രങ്ങളായി,
വാസ്തു വിദ്യയുടെ അൽഭുതമായ
ഒറ്റക്കല്ലിൽ തീർത്ത രഥമായ്,
വിസ്മയിപ്പിക്കുന്ന ഒറ്റക്കൽ ശില്പം നരസിംഹമൂർത്തിയായി,
ഭൂനിരപ്പിനടിയിലേക്ക് നിർമ്മിച്ചിറക്കിയ
ശിവ ക്ഷേത്രമായ്,
ശില്പ ഭംഗി നിറഞ്ഞ ആയിരക്കണക്കിന്
പടികളോട് കൂടിയ
ക്ഷേത്ര കുളങ്ങളായി,
കരിങ്കല്ല് മാത്രം ഉപയോഗിച്ച്
നിർമ്മിച്ച ബഹുനില കെട്ടിടങ്ങളായി
ഒറ്റക്കല്ലിൽ കൊത്തിയ കൊടിമരമായ്,
അതി മനോഹരമായ
ആനക്കൊട്ടിലായ് ഹംപി
നമ്മളെ വിസ്മയിപ്പിക്കുന്നു.......

തുടരും....

ബോസ് .ആർ.ബി