ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

ബഹ്റൈന്‍: ബഹ്റൈന്‍ ദേശീയ വിമാനക്കമ്ബനിയായ ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്ബുണ്ടായിരുന്ന 80 ശതമാനം സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങി. എന്നാല്‍ 2019ല്‍ നടത്തിയ തരത്തില്‍ സര്‍വിസുകളിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.

ഗ്രീസിലെ മൈക്കോനോസ്, സാന്റേറിനി, സ്‌പെയിനിലെ മലാഗ, അലക്‌സാന്‍ഡ്രിയ, ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്ക് എന്നിവിടങ്ങളിലേക്ക് ബഹ്‌റൈനില്‍ നിന്നും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ജോര്‍ജിയയിലെ ടിബിലിസിയിലേക്കുള്ള സര്‍വീസും അടുത്തിടെ പുനരാരംഭിച്ചിരുന്നു.

ദുബായ്, അബുദാബി, കുവൈറ്റ്, റിയാദ്, ജിദ്ദ, ദമ്മാം, മദീന, അമ്മാന്‍, മസ്‌കത്ത്,ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, കാസബ്ലാങ്ക, ആതന്‍സ്, ഇസ്തംബുള്‍, ടിബിലിസി, ലാര്‍നാക്ക, ബാങ്കോക്, മനില, സിംഗപ്പൂര്‍, ധാക്ക, കൊളംബോ, മാലിദ്വീപ് ഇന്ത്യ, പാകിസ്താന്‍ എന്നിിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും ഗള്‍ഫ് എയര്‍ സര്‍വിസ് നടത്തുന്നുണ്ട്.

എന്നാല്‍ കൊവിഡ് മഹാമാരി ഉയര്‍ന്ന ഘട്ടത്തില്‍ പോലും ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തിവെക്കേണ്ടിവന്നില്ലെന്ന് ആക്ടിങ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ക്യാപ്റ്റന്‍ വലീദ് അല്‍ അലാവി പറഞ്ഞു. ഏറ്റവും സുരക്ഷിതവും പരിചയസമ്ബന്നവുമായ എയര്‍ലൈന്‍സ് ഗള്‍ഫ് എയര്‍ എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.

വിമാനത്തിലെ പൈലറ്റുമാരും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

Recipe of the day

Jul 292021
Ingredients 1 bowl cauliflower