ആറ്റുകാൽ പൊങ്കാല പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചിരിക്കണമെന്ന് കേരള സർക്കാർ

 

      

                

2018 മാർച്ച് രണ്ടിന് നടക്കുവാനിരിക്കുന്ന പൊങ്കാല പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുള്ളതായിരിക്കണമെന്ന് ദേവസ്വം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി  സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. വിവിധ  വകുപ്പ് ഉദ്യോഗസ്ഥൻ യോഗത്തിൽപങ്കടുത്തു ,പൊങ്കാല  അർപ്പിക്കാൻ എത്തുന്ന ഭക്തജനങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണമെന്നും കുടിവെള്ളം ഉൾപ്പടെയുള്ള സൗകര്യങ്ങൾ യഥേഷ്‌ടം  ഒരുക്കുമെന്നും .അതിനായി പൊങ്കാല പ്രദേശങ്ങളിൽ ജലസേചന വകുപ്പ് 1260 താൽക്കാലിക ടാപ്പുകൾ സ്ഥാപിക്കുമെന്നും കുളിക്കാനായ് 50 ഷവറുകളുംഉണ്ടാകുമെന്നും മറ്റു സ്ഥലങ്ങളിൽ ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കുമെന്ന് ജലസേചനവകുപ്പ് അറിയിച്ചു .പരീക്ഷയുടെ സമയമായതിനാൽഉത്സാവത്തോടനുബന്ധിച്ചുനടക്കുന്ന പരിപാടികളിൽ  ശബ്‌ദനിയന്ത്രണം വി വേണമെന്നും യോഗം തീരുമാനിച്ചു .നഗരസഭയുട ആരോഗ്യ ബിഭാഗം 2000 തൊഴിലാളികളെ നിയോഗിച്ചു ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും .കെ.സ്.ആർ .ടി .സിമുൻ വർഷങ്ങളിലെപ്പോലെ  അധിക  സർവ്വീസ് നടത്തും. പൊങ്കാല പ്രദേശങ്ങൾ കൂടുതൽ സി.സി.വി.സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷാപ്രവത്തനങ്ങൾകർശനമാക്കും ഇതിനായി വനിതാ പോലീസ് ഉൾപ്പെടെ 3200 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഇപ്രാവശ്യം ഉപയോഗപ്പെടുത്തും .മേയർ വി .കെ. പ്രശാന്ത്, ഓ . രാജഗോപാൽ എം.ൽ.എ.,  ജില്ലാകളക്ടർ, ഡോ. കെ.വാസുകി. സിറ്റി പോലീസ് കമ്മിഷണർ പി.പ്രകാശ് ഉയർന്ന പോലീസ്ഉഗ്യോഗസ്ഥർ ട്രസ്റ്റ് സെക്രട്ടറി കെ.ശിശുപാലൻ നായർ ,ചെയർമാൻ  ആർ .രവീന്ദ്രൻനായർ, പ്രസിഡൻറ് വി.ചന്ദ്രശേഖരപിള്ള, ട്രഷറർ വി.അയ്യപ്പൻനായർ,ട്രെസ്റ്റ്  വൈസ്പ്രസിഡൻറ് കെ.കൃഷ്ണൻനായർ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കടുത്തു .

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.