ഗ്യാസ്‌ട്രബിളിന് ഒരു ടോണിക്ക്

    ചേരുവകൾ 
  ഇഞ്ചി  - 1  കിലോഗ്രാം         

                               

  നെയ്യ്   5  - ഔൺസ്

                              

   കൽക്കണ്ടം 500 - ഗ്രാം 

                             

   പഞ്ചസാര  500 - ഗ്രാം
                           
  ചെറുനാരങ്ങ  8 

                           

   വെളുത്തുള്ളി   500 - ഗ്രാം

                          

    തേൻ  1 ചെറിയ കുപ്പി  

                         

  1 -   ഇഞ്ചി ചതച്ചു പിഴിഞ്ഞ് ചാറെടുത്തു വയ്ക്കുക. കാരം അടിയുമ്പോൾ തെളിനീര് ഊറ്റിയെടുക്കുക 
  2 -   നെയ്യിൽ വെളുത്തുള്ളി മൂപ്പിച്ച് കോരിയെടുക്കുക
  3 -  നാരങ്ങ   8  ഉം പിഴിഞ്ഞ് നീരെടുക്കുക 
  തയ്യാറാക്കുന്ന വിധം 

വെളുത്തുള്ളി മൂപ്പിച്ചതിനുശേഷമുള്ള നെയ്യിൽ ഇഞ്ചി നീര് ചൂടാക്കുക. ഇതിൽ കൽക്കണ്ടവും, പഞ്ചസാരയും ചേർത്ത് ചൂടാക്കുക. പാനിയാകുമ്പോൾ നാരങ്ങാ നീര് ചേർത്ത് അടുപ്പിൽനിന്നിറക്കി വെളുത്തുള്ളി ചേർക്കുക. മിശ്രിതം തണുക്കുമ്പോൾ തേൻ ചേർത്ത് വൃത്തിയാക്കിയ ഒരു ഭരണിയിലാക്കി സൂക്ഷിക്കുക.

ഉദരരോഗങ്ങൾക്കു വളരെ ഗുണകരമായ  ഈ ഔഷധം രാവിലെയും രാത്രിയും ഓരോ സ്പൂൺ വീതം കഴിക്കുക
 

 ശശികല.ബി                      

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.