ഗാന്ധിയെ തിരിച്ചു പിടിക്കുക

വീണ്ടും ഒരു ഒക്ടോബർ രണ്ട്. മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന ഇന്ത്യയുടെ ബാപ്പുജിയുടെ ഓർമ ജന്മപെരുനാൾ. രാഷ്ട്രപിതാവ് എന്ന വലിയ പ്രതലത്തിൽ ഇന്ത്യയെന്ന സ്വത്വത്തെ ഏകീകരിക്കുന്ന മനീഷി. ആത്മീയതയും വിപ്ലവവും സമംചേർത്ത, സന്യാസത്തിനും പോരാട്ടത്തിനുമിടയിൽ ഭാരതത്തിന് സ്വാതന്ത്ര്യത്തിന്റെ നീലാകാശം സമ്മാനിക്കുന്നതിന് ഒറ്റമുണ്ടും വട്ട കണ്ണടയും കയ്യിലൊരു വടിയുമായി രാജ്യത്തുടനീളം സഞ്ചരിച്ച മഹാത്മാവ്. ഈ കെട്ടകാലത്ത് ഗാന്ധിജിയെ തിരിച്ചു പിടിക്കുക എന്നതാണ് ഇന്ത്യയെ തിരിച്ചു പിടിക്കുക എന്നതിന്റെ ചുരുക്കം.

രാഷ്ട്രപിതാവ് എന്ന അങ്കാരികതക്കപ്പുറമാണ് ഒരു ജനതയ്ക്ക് വേണ്ടി നെഞ്ചിൽ വെടിയേറ്റ് വാങ്ങിയവന്റെ ധീരത. അതൊന്നും കുറുക്കു വഴികളിലൂടെയും ചരിത്രത്തെ കീഴ്മേൽ മറിച്ചും രാഷ്ട്രപിതാവിന്റെ ആ അദ്യശ്യവും സ്വർഗീയവുമായ ഇരിപ്പിടത്തിലേക്ക് പിശാചുബാധയേറ്റവരുടെ പിൻഗാമിയെ ഇരിത്തി നോക്കാൻ ശ്രമിക്കുന്ന നൃശംസതയ്ക്ക് മനസ്സിലാവില്ല. ഗാന്ധിയെ കൊന്നവരുടെ മഹത്വവൽകരണം ആശയ പരിസരമായി തിരഞ്ഞെടുത്തുവർ  രാജ്യം ഭരിക്കുന്ന കാലത്ത് ഗാന്ധി തന്നെ അദൃശ്യലോകത്തിരിന്ന് അവർക്കെതിരേയുള്ള പുതിയ സമരവും നയിച്ചേ മതിയാവൂ, ഗാന്ധിക്ക് മാത്രം വിജയത്തിലെത്തിക്കാവുന്ന സമരമാണ് പുതിയ ഇന്ത്യക്കുമുള്ളത് എന്ന്
ചുരുക്കം. 

ഹേറാം എന്ന് ഗാന്ധിജി വിളിച്ച ഭക്തി യല്ല അതിന്റെ മൊത്തകച്ചവടക്കാരുടെ ഇപ്പോഴത്തെ രാമവിളി. ഗാന്ധിജിയുടെ ഓം കാരത്തിന്റെ ശാന്തിയല്ല അതിന്റെ ഏജന്റുമാരുടെ ആക്രോശം. ചരിത്രത്തിലെ ഈ ദശാസന്ധിയെ മറികടക്കാൻ ഗാന്ധിജിയോടുള്ള നിങ്ങളിൽ ചിലരുടെ നിലപാടുകൾ  മാറ്റിവെക്കേണ്ട വർത്തമാന യാഥാർത്ഥ്യത്തിലാണ് ഓരോ ഇത്യക്കാരനും ജീവിക്കുന്നത്. സുബാഷ് ചന്ദ്രബോസിന്റെ പിൻ മുറക്കാർക്ക് ഗാന്ധിയോട് വിയോജിപ്പുണ്ടാകാം. കമ്യൂണിസ്റ്റുകൾക്ക് ഗാന്ധി വായനയിൽ ഭിന്നാഭിപ്രായമുണ്ടാകാം , അംബേദ്കറിസ്റ്റുകൾക്ക് ഗാന്ധിയോട് തെറ്റാവുന്ന നൂറ് ന്യായീകരണങ്ങളുണ്ടാവും എന്നത് തീർച്ചയാണ്. മുസ്ലിംകൾക്കുമുണ്ട് ഗാന്ധിയുടെ ചില നിലപാടുകളിൽ അനിഷ്ടം. 

എന്നാൽ ഹിന്ദുത്വ ഫാസിസം രാജ്യത്തെ വിഴുങ്ങാൻ നിൽക്കുന്ന ഈ നേരത്ത് ഗാന്ധിജിയെ തിരിച്ചു പിടിച്ചേ നമുക്കിനി ഒരടി മുന്നാട്ട് നടക്കാനാവൂ, കാരണം നിങ്ങൾ വിയോജിക്കുമ്പോഴും നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ ഇടങ്ങൾക്ക് വേണ്ടിയും നിങ്ങളുടെ അസ്തിത്വത്തിനു വേണ്ടിയും സ്വജീവൻ സമർപ്പിച്ച ഗാന്ധിയെന്ന ഒരു സനാതന ഹിന്ദുവിനേ ഇന്ത്യയെ ഗ്രസിച്ച പിശാചു ബാധയിൽ നിന്ന് രക്ഷിക്കാനാവൂ. ഹേറാം!

 

മഹ്സർ മുഹമ്മദ്

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Oct 222019
അനക്കമറ്റ ലോഡ്ജിന്റെ നാലാം നിലയിലെ ക്ലാവു പിടിച്ച മൂന്നാമുറിയിലൊരു കുറുകൽ രണ്ടു, പ്രാക്കൾ കൂടൊരുക്കി ജീവിതം പങ്കിടുന്നൂ