ഗാന്ധി പുസ്തക പ്രദര്‍ശനം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷന്‍സ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ പ്രസ്സ് റോഡിലുള്ള സെയില്‍സ് എംപോറിയത്തില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ (2018 ഒക്‌ടോബര്‍ 01) പത്ത് ദിവസത്തെ ഗാന്ധി പുസ്തക പ്രദര്‍ശനം സംഘടിപ്പിക്കും.

എല്ലാ പുസ്തകങ്ങള്‍ക്കും 10 മുതല്‍ 45 ശതമാനം വരെയും തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്ക് 50 ശതമാനം വരെയും വിലയില്‍ കിഴിവ് ലഭിക്കും.
ഗാന്ധിയന്‍ സാഹിത്യം, സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത വനിതകള്‍, ഇന്ത്യയിലെ പഞ്ചായത്തീരാജ് സമ്പ്രദായം, ഐക്യത്തിന്റെ കഥകള്‍ പ്രചോദനം നല്‍കുന്ന ജീവിതങ്ങള്‍, ആധുനിക ഇന്ത്യയുടെ ശില്‍പ്പികള്‍, ഇന്ത്യാ ചരിത്രം, പൗരന്മാരും ഭരണഘടനയും, രാഷ്ട്രപതി ഭവന്‍ പരമ്പര മുതലായ ടൈറ്റിലുകളിലെ ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള പുസ്തകങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.

റാണി ലക്ഷ്മിബായി, റസിയ സുല്‍ത്താന്‍, സരളപഞ്ചതന്ത്രം -രണ്ട്, തിലകന്‍ -സ്വരാജിന്റെ ദീപശിഖാ വാഹകന്‍ തുടങ്ങിയ കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ മലയാളത്തിലും ലഭ്യമായിരിക്കും.

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi