ഫിഷറീസ് വകുപ്പിന്റെ പുനഃചംക്രമണ മത്സ്യകൃഷി

ശാസ്ത്രീയ രീതികള്‍  ഉപയോഗിച്ച്  ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മത്സ്യവിത്ത് നിക്ഷേപിച്ച്  മത്സ്യ കൃഷി  നടത്തുന്നതിന്  ഫിഷറീസ് വകുപ്പ്  പുനഃചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വകുപ്പ് തയ്യാറാക്കിയ സ്റ്റാളിലാണ് പുനഃചംക്രമണ മത്സ്യകൃഷി പരിചയപ്പെടുത്തുന്നത്. മത്സ്യവും പച്ചക്കറികളും ഒന്നിച്ച് കൃഷി ചെയ്യുന്ന സംയോജിത കൃഷിരീതിയാണിത്. ചുരുങ്ങിയത് മൂന്നു സെന്റ് സ്ഥലത്ത് പുനഃചംക്രമണ മത്സ്യകൃഷി ആരംഭിക്കാം. ഗിഫ്റ്റ്, അനബാസ് ഇനം മത്സ്യങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആറു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. 

മത്സ്യകൃഷി പരിചയപ്പെടുത്തുന്നതിനു പുറമേ മത്സ്യ കര്‍ഷകര്‍ക്കുള്ള വിവിധ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. കുളം തയ്യാറാക്കുക, കുളത്തിലെ പുളിരസം കളയുന്നതെങ്ങനെ, വളം ചേര്‍ക്കുന്നതെങ്ങനെ, പുറംതീറ്റ കൊടുക്കുന്നതെങ്ങനെ തുടങ്ങിയ വിവിധ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.

Food & Entertainment