ഫിലിം സര്‍ട്ടിഫിക്കേഷനും സ്‌ക്രീനിംഗിനും വേണ്ടിയുള്ള സിനിമകള്‍ ഡിസംബര്‍ 10 ന് മുന്‍പ് സമര്‍പ്പിക്കണം

ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗിനും വേണ്ടി 2018 ഡിസംബര്‍ 10 തിങ്കളാഴ്ചക്ക് മുന്‍പ് തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) റീജിയണല്‍ ഓഫീസര്‍ അറിയിച്ചു. ഇത്തരം സിനിമകളുടെ സര്‍ട്ടിഫിക്കേഷനും സ്‌ക്രീനിംഗും 2018 ഡിസംബര്‍ 31 ന് മുന്‍പ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി  ഡിസംബര്‍ 10 ന് മുന്‍പ് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, ചിത്രാജ്ഞലി സ്റ്റുഡിയോ കോംപ്ലക്സ്, തിരുവല്ലം പിഒ, തിരുവനന്തപുരം-695027, ഫോണ്‍ 0471-2380857, ഇ -മെയില്‍ rotvm.cbfc@nic.in

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.