ഫാഷന്‍ ഡിസൈനിംഗില്‍സൗജന്യ  പരിശീലനവും തൊഴിലും

ദേശീയ  നഗര ഉപജീവന ദൗത്യം'നൈപുണ്യവികസനവുംതൊഴിലും' കുടുംബശ്രീമുഖാന്തരംതിരുവനന്തപുരത്തും, കണ്ണൂരും പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ് ഡിസൈന്‍ സെന്ററുകളില്‍ (എ.ടി.ഡി.സി) ഈ മാസം (2019 ആഗസ്റ്റ്)  ആരംഭിക്കുന്ന 4 മാസക്കാലാവധിയുള്ള ഫാഷന്‍ ഡിസൈനിംങ്‌കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 വയസിനും 35 വയസിനും ഇടയിലുള്ളവരുംകുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷംരൂപയില്‍കൂടാത്തവരും, കോഴ്‌സ് പൂര്‍ത്തീകരിച്ചുജോലിക്കു പോകാന്‍ സന്നദ്ധരായിട്ടുള്ളവരും, നഗരമുനിസിപ്പാലിറ്റി പരിധിയിലെസ്ഥിരതാമസക്കാരുംആയിരിക്കണം. പരിശീലനവുംതാമസസൗകര്യവുംസൗജന്യമായിരിക്കും.താല്‍പര്യമുള്ള അപേക്ഷകര്‍ അതാതു നഗരസഭാ, മുനിസിപ്പാലിറ്റിയിലുള്ള എന്‍.യു.എല്‍.എം. കുടുംബശ്രീഓഫീസുമുഖേന ബന്ധപ്പെടേണ്ടതാണ്. പരിശീലനത്തെപ്പറ്റിയുള്ളകൂടുതല്‍വിവരങ്ങള്‍ക്കും പരിശീലനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുമായിഅപ്പാരല്‍ ട്രെയിനിങ്‌സെന്ററുകളുടെതാഴെ പറയുന്ന ഓഫീസുകളുമായി ബന്ധപ്പെടുക.

തിരുവനന്തപുരം : കിന്‍ഫ്ര ഇന്റര്‍നാഷണല്‍അപ്പാരല്‍ പാര്‍ക്ക്, കഴക്കൂട്ടം
തിരുവനന്തപുരം - 695586, ഫോണ്‍ : 0471 2706922, 9746271004, 9946184948

കണ്ണൂര്‍:കിന്‍ഫ്ര ടെക്സ്റ്റയില്‍സെന്റര്‍, നാടുകാണി, പള്ളിവയല്‍, തളിപ്പറമ്പ്, കണ്ണൂര്‍ -670142, ഫോണ്‍ : 0460 2226110, 9746394616.

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons