ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് 217 കേഡറ്റുകള്‍ പുറത്തിറങ്ങി

ഇന്ത്യന്‍ നാവിക സേനയിലേയും, തീരദേശ സേനയിലേയും പരിശീലനം പൂര്‍ത്തിയാക്കിയ 317 നാവിക കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഏഴിമലയിലുള്ള ഇന്ത്യന്‍ നാവിക അക്കാദമിയില്‍ ഇന്ന് (2018 നവംബര്‍ 26 തിങ്കള്‍) നടന്നു. ടാന്‍സാനിയയില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര കേഡറ്റും ഇതിള്‍ ഉള്‍പ്പെടും.

2018 ലെ ശരത്കാല ടേമിലെ നാല് വ്യത്യസ്ഥ കോഴ്‌സുകളില്‍ പരിശീലനം പൂര്‍ത്തിയായവരാണ് ഇന്ന് പുറത്തിറങ്ങിയത്. ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്‌സ് (ബിടെക്ക്), ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്‌സ് (എം.എസ്.സി) 95 പേര്‍ വീതവും, നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സില്‍ (എക്‌സ്റ്റെന്റഡ്) 26 പേരും, നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സില്‍ (റെഗുലര്‍) 27 പേരും പരിശീലനം നേടി. 16 വനിതാ കേഡറ്റുകളും പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഉള്‍പ്പെടും.

ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ള പരേഡ് പരിശോധിച്ച് മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഒന്‍പത് കേഡറ്റുകള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi