Entertainment

കൊച്ചി: വയനാടിന്റെ പശ്ചാത്തലത്തില്‍ നിധിന്‍ ലൂക്കോസ് സംവിധാനം ചെയ്ത 'പക' എന്ന ചിത്രം ടൊറന്റോ ഇന്റര്‍നാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
'മൂത്തോന്‍', 'ജല്ലിക്കട്ട്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊറന്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം കൂടിയാണിത്.

കൊച്ചി: വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍, തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

Glass slides are exquisite records of Indian cinematic heritage: Director, NFAI

In a major acquisition, the National Film Archive of India has added more than 450 glass slides of the films to its collection. These glass slides are an integral part of the early cinema viewing experience. Made by pressing a film positive between two thin glass squares, these slides were used for announcing new attractions before the commencement of a film or during intervals in theatres.

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ത്രില്ലർ സിനിമ 'കുരുതി' ഓണത്തി​ന് ആമസോൺ പ്രൈം വിഡിയോയിൽ വേൾഡ്​ പ്രീമിയറായി റിലീസ് ചെയ്യും ആഗസ്റ്റ്​ 11 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റ്​ർ അധികൃതർ​ പുറത്തുവിട്ടു. 

സൗബിന്‍ ഷാഹിര്‍-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നു. ‘പറവ’യ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന ‘ഓതിരം കടകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

യുവ നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാബു അന്തുകായി സംവിധാനം ചെയ്യുന്ന " ദി ക്രിയേറ്റർ " എന്ന ചിത്രം സൈന പ്ലേ ഒ ടിടി യിൽ റിലീസായി. സന്തോഷ്‌ കീഴാറ്റൂർ,
പിന്റു പാണ്ടു, മേഘ മാത്യു, മീനാക്ഷി,നിമിഷ നമ്പ്യാർ, വൈശാഖ് വിജയൻ, ഷെഫീഖ് റഹ്‌മാൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം  ചെയ്ത ചിത്രമാണ് പത്മിനി. പ്രശസ്ത ചിത്രകാരി ടി കെ പത്മിനിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. കലയിലൂടെ സ്വന്തം ചിന്തകള്‍ പ്രകടിപ്പിക്കാന്‍ ധൈര്യം കാട്ടിയ ചിത്രകാരിയായിരുന്നു പത്മിനി. 1940ല്‍ ജനിച്ച ചിത്രകാരി 29ാംമത്തെ വയസ്സില്‍  പ്രസവത്തോടെ മരിക്കുകയായിരുന്നു. ടി. കെ പത്മിനി എന്ന ചിത്രകാരിയുടെ കഥ പറയുന്ന അനുമോൾ നായികയാകുന്ന യുവ എഴുത്തുകരാന്‍ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന  മലയാള സിനിമ “പത്മിനി”യുടെ ചിത്രീകരണം പൂർത്തിയായി.

മലയാളി പ്രേക്ഷകരെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു 'തണ്ണീർമത്തൻ ദിനങ്ങൾ'. ഈ ചിത്രത്തിന് ശേഷം സംവിധായകൻ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂപ്പർ ശരണ്യ'.  ചിത്രത്തിൻ്റെ രചനയും സഹനിർമ്മാണവും നിർവ്വഹിക്കുന്നത് ഗിരീഷ് തന്നെയാണ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷബിൻ ബക്കർ ആണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം.

ഞെട്ടിപ്പിക്കുന്ന കഥാപാത്രസൃഷ്ടിയുമായി എട്ട് സ്ത്രീകള്‍; നവരസയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ വിവരിച്ച് അണിയറ പ്രവര്‍ത്തകര്‍ സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

.സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന. ചതുരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ആരംഭിച്ചു,നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ‘ജിന്ന് ‘ എന്ന ചിത്രത്തിശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗ്രീൻവിച്ച് എൻ്റെർടൈൻമെൻ്റ്സ്- ആൻഡ് യെല്ലോ ബേർഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിനീത അജിത്, ജോർജ് സാൻ്റിയാഗോ, ജമീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ, എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ടൈറ്റില്‍ പോസ്റ്ററും സുരേഷ് ഗോപിയുടെ ലുക്കും പുറത്തുവന്നതോടെ ആവേശത്തിലാണ് ആരോധകര്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പാപ്പനില്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമായ ഇന്ന് താരം പുറത്തുവിട്ട കാപ്പനിലെ സ്റ്റില്ലാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി എന്‍.ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. രാജേഷ് പിന്നാടനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 

ബിജുമേനോനെ കൂടാതെ റോഷൻ മാത്യു,നിമിഷ സജയൻ,പദ്മപ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ എൻ.ശ്രീജിത്താണ് ചിത്രത്തിൻറെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരിടവേളക്ക് ശേഷം പദ്മപ്രിയ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രമാണ് പിടികിട്ടാപ്പുള്ളി. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ക്രൈം കോമഡിയായി ഒരുക്കുന്ന ചിത്രത്തിന് സുമേഷ് ബി റോബിനാണ് തിരക്കഥ ഒരുക്കുന്നത്. ശംഭു എന്ന ആര്‍ക്കിടെക്കിന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്. ബൈജു,ലാലു അലക്‌സ്,സൈജു കുറുപ്പ്,മെറീന മൈക്കിള്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

പി ആര്‍ സുമേരന്‍

Tags: 

.പ്രമുഖർ അണിനിരക്കുന്ന തമിഴ് ആന്തോളജി ‘നവരസ‘യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്‌സിലൂടെ ആഗസ്‌റ്റ് 6നാണ് ചിത്രത്തിന്റെ റിലീസ്. സംവിധായകൻ മണിരത്‌നവും, ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ നവരസ നിർമിച്ചത്. ഒൻപത് വ്യത്യസ്‌ത സംവിധായകരുടെ ഒൻപത് ചിത്രങ്ങളാണ് നവരസയിൽ ഉള്ളത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോയിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

മലയാള സിനിമയില്‍ വ്യത്യസ്ഥത സൃഷ്ടിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച്‌ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. Alien അളിയന്‍ എന്നാണ് ചിത്രത്തിന്‍റെ പേരായി അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഉള്ളത്.

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. 2019ല്‍ സുരാജ് വെഞ്ഞാറമ്മൂടും, സൗബിന്‍ ഷാഗിറും കേന്ദ്രകഥാപാത്രമായാണ് ചിത്രം എത്തിയത്.

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വിക്ര'ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയും ഫഹദ് ഫാസിലും പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്. മൂവരുടെയും കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ അടങ്ങിയതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പോസ്റ്റര്‍.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ചിദംബരം പ്രശസ്ത ചലച്ചിത്രകാരന്മാർ ആയ ജയരാജ്, രാജീവ് രവി,കെയു മോഹനൻ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. അമൽ നീരദ്, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ജോജുവിനെ പ്രധാന താരമാക്കി അഖില്‍ മാരാര്‍ ഒരുക്കുന്നു ഏറ്റവും പുതിയ ചിത്രമാണ് ഒരു താത്വിക അവലോകനം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

നിരഞ്ജന്‍ മണിയന്‍പിള്ള രാജു ,അജു വര്‍ഗീസ്,ഷമ്മി തിലകന്‍, സലിം കുമാര്‍, കൃഷ്ണ കുമാര്‍, ജയകൃഷ്ണന്‍, മേജര്‍ രവി, ശ്രീജിത് രവി, മാമുക്കോയ, പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം 'നവരസ' ഇന്നുമുതല്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും.ആന്തോളജി ചിത്രത്തിലെ ഒന്‍പത് കഥകളിലെയും പ്രധാന താരങ്ങള്‍ വഹിക്കുന്ന ഇമോഷന്‍സിലൂടെയാണ് ടീസര്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഒമ്ബത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്ബത് കഥകള്‍ ഒമ്ബത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.

Pages

Subscribe to RSS - Entertainment