എന്റെ ഹൃദയത്തിന്റെ ഉടമ

ഒരു സുഹൃത്ത് അവളുടെ ബന്ധുവിനെ പറ്റി പറയുക ആയിരുന്നു..
എനിക്ക് ഉൾപ്പെടെ പലർക്കും അറിയാവുന്ന ഒരാൾ..
" സത്യത്തിൽ എന്ത് കൊണ്ടാണ് അവൾ ഇങ്ങനെ എന്നറിയില്ല..
എല്ലാം തികഞ്ഞ എന്ന് നമ്മളും നമ്മുടെ സമൂഹവും മാർക്കിടുന്ന ചുറ്റുപാട്, റാങ്ക് വാങ്ങിയുള്ള പഠനം, അന്തസ്സോടെ ഉള്ള കല്യാണം..
ആർജ്ജവത്തോടെ മുന്നോട്ടു പോകുന്നതിന്റെ കൂടെ അവൾ ശ്രദ്ധിക്കുന്നത്,
എന്നെ പോലെ അവളെക്കാൾ എത്രയോ പടി താഴെ നിൽക്കുന്ന ഒരുവളുടെ ചെറിയ നേട്ടങ്ങൾ ആണ്..
അതിലെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന തരം താഴ്ന്ന രീതി എന്നെ അത്ഭുതപെടുത്താറുണ്ട്..
ഇപ്പോൾ അവൾ ഫേസ്ബുക്കിൽ ലൈക്ക് വാങ്ങിക്കൂട്ടാൻ വെമ്പുന്നവർ എന്നൊക്കെ പോസ്റ്റ്‌ ഇട്ടേക്കുന്നു..
Followers ന്റെ കണക്കുകൾ പുച്‌ഛിച്ചു ചേർത്തിട്ടുണ്ട്..
അതെന്നെ കുറിച്ചാണെന്നു വായിച്ചാൽ തന്നെ അറിയാം..

ഇതെന്താ ഇങ്ങനെ?

നിനക്ക് അല്ലേ തോന്നുന്നത്. അവളെക്കാൾ മികച്ചതൊന്നും നിനക്ക് ഇല്ല എന്ന്..
അവൾ ആഗ്രഹിക്കുന്ന എന്തൊക്കെയോ അവളിൽ ഇല്ല..
അത് നിന്നിലാണ്..
കുശുമ്പും അസൂയയും അവിടെ നിന്നാണ് ഉയരുന്നത്..
ഞാൻ സുഹൃത്തിനോട് പറഞ്ഞു..

ഏറ്റവും നല്ല ഹൃദയമാണ് നമ്മുക്ക് ചുറ്റും നാം തേടുന്നത്..
അതായത് വളരെ നല്ല വ്യക്തിത്വം ഉള്ള ഒരാളെ ചങ്ങാതിയായി, പങ്കാളിയായി കിട്ടണം എന്നതാണ് നമ്മുടെ ആഗ്രഹം..

പലപ്പോഴും ജോലിയുടെ ഉന്നതങ്ങളിൽ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയിൽ ഇരിക്കുന്നവരെ നാം നല്ല വ്യക്തിത്വത്തിന് ഉടമകൾ എന്ന് അടിവരയിടുകയും ചെയ്യും..

വ്യക്തിത്വം എന്നത് ശെരിക്കും എന്താണ്?
ജനിതികം ആണ് ഏറെയും..
അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ രൂപപ്പെടുന്ന വ്യക്തിത്വം,
വളരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചു, ചിന്തകളിലൂടെ, അനുഭവങ്ങളിലൂടെ മാറി മറിയുന്നു..
പ്രായം ഒരു ഘടകമല്ല..
വ്യക്തിത്വവികാസത്തിന്..

ഓരോ സാഹചര്യത്തിലും എങ്ങനെ പെരുമാറും എന്നതാണ് ഓരോ ആളുകളും തമ്മിലുള്ള വ്യത്യാസം..
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ഒരായിരം പേർ വരും, കരയുമ്പോൾ നിഴലേ ഉള്ളു എന്ന് കവി പറഞ്ഞു വെച്ചു..
എന്നാൽ പലപ്പോഴും അനുഭവങ്ങൾ തിരിച്ചല്ലേ?
കരയുമ്പോൾ ഓടി എത്തി കാരണം തിരക്കുന്ന പലർക്കും അതൊരു സമാധാനമാണ്..
എനിക്ക് വന്നില്ലല്ലോ ഈ അവസ്ഥ..
അല്ലേൽ നിന്റെ അഹങ്കാരത്തിനു ഈ ശിക്ഷ കിട്ടിയല്ലോ..

ഇത് കുറിക്കുബോൾ എനിക്ക് ഉണ്ടായ രസകരമായ ഒരു അനുഭവം കുറിക്കട്ടെ..
ഏതാനും ദിവസം മുൻപ്, എന്നോട് പിണങ്ങി എന്നെ unfrnd ചെയ്തു പോയ ഒരാൾ message ചെയ്തു..

പുള്ളി എനിക്കൊരു സമ്മാനം ഒരിക്കൽ അയച്ചു തന്നത് ഓർമ്മിപ്പിച്ചു കൊണ്ട്.. എന്നിലെ നന്മകൾ ഇല്ലാത്ത ഹൃദയം താങ്ങാൻ പറ്റാതെ unfrnd ചെയ്തു പോയ ഒരാൾ.. അദ്ദേഹം എന്നോട് അത് പറഞ്ഞിട്ടും ഉണ്ട്.. ഞാൻ എങ്ങനെ ഓർക്കാതിരിക്കും?
മറക്കുന്നവരെ അല്ലേ ഓർമ്മിപ്പിക്കേണ്ടത് !

എന്റെ എഴുത്തുകൾ ഇഷ്‌ടമാണ്‌, ഒരു സമ്മാനം തരാൻ തോന്നുന്നു എന്നൊരിക്കൽ പുള്ളി message അയച്ചു..
അതിലെ """നന്മകൾ കാണാത്ത ഹൃദയമുള്ള""" ഞാൻ, എന്റെ അച്ഛന്റെ അഡ്രസ് ആണ് കൊടുത്തത്..
വെറുതെ address ചോദിച്ചത് എന്നേ ഞാൻ കരുതിയുള്ളൂ..
പക്ഷെ,
പുള്ളി വാക്ക് പാലിച്ചു..
എനിക്ക് ഒരു വിലപിടിപ്പുള്ള മാല അച്ഛന്റെ പേർക്ക് അയച്ചു.. ( കാശു കൊടുത്തു വാങ്ങുന്നത് എന്നും എന്തും എനിക്ക് വില ഉള്ളതാണ്, അയക്കുന്ന ആളിന് നിസ്സാരം ആകാം )
സമ്മാനങ്ങൾ ഒരു ബാധ്യത തന്നെയാണ്.. കിട്ടിയത് തിരിച്ചു അയച്ചു അപമാനിക്കാനും വയ്യ..

നന്ദിയോടെ ഞാൻ ഫേസ്ബുക്കിൽ ആ മാലയുടെ പടമിട്ടു..
ആളുടെ പേര് വെയ്ക്കാതെ..
സത്യത്തിൽ ആളെ കുറിച്ചു ഇന്നും എനിക്ക് അറിയില്ല..
വിദേശത്തതാണ് എന്നല്ലാതെ..
എനിക്കാണേൽ ഹൃദയത്തിൽ തട്ടി സംസാരിക്കാൻ, message അയക്കാൻ ഒക്കെ തോന്നണം.. ടൈപ്പ് ചെയ്യാനുള്ള
അലസത, പിന്നെ അപ്പുറത്തെ ആള് ഇനി എത്ര നല്ലവൻ ആണേലും വ്യക്തിത്വം ആയിട്ടുള്ള പൊരുത്തക്കേടുകൾ..

എന്തോ ചോദിച്ചപ്പോൾ എന്റെ മറുപടി അങ്ങനെ തന്നെ ആയിരുന്നു..
എന്ത് കൊണ്ടോ മാല ഒക്കെ അയച്ചു തന്നിട്ടും എനിക്കു താങ്കളോട് അപരിചിതത്വം തന്നെയാണ് എന്ന്..
അതിനർത്ഥം സൗഹൃദം ഇല്ല എന്നും അല്ല..
ഞാൻ ഉദേശിച്ചത് അദ്ദേഹത്തിനോ അദ്ദേഹം മനസ്സിലാക്കിയത് എനിക്കോ പിടികിട്ടിയില്ല..

തുടരെ സംഭാഷണം ഇല്ല എങ്കിലും ഞങ്ങൾ നല്ല ബഹുമാനത്തോടെ സംസാരിച്ചു.. സൗഹൃദം പങ്കു വെച്ചു
വല്ലപ്പോഴും മെസ്സേജുകൾ അയച്ചു..
അശ്ലീലം കലർന്ന ഒന്നും അദ്ദേഹം ഇങ്ങോട്ടോ, ഞാൻ അങ്ങോട്ടോ അയച്ചു രസിപ്പിക്കാൻ നിന്നിട്ടും ഇല്ല..
അതൊരു വലിയ കാര്യം എന്നല്ല..
അയച്ചാൽ മോശം എന്നുമില്ല..
ബന്ധത്തിന്റെ ചേരുവകൾ വെച്ചു
അത്രേം അടുപ്പമേ ഉണ്ടായിട്ടുള്ളൂ..

ജീവിതം പെട്ടന്നു എന്റെ മാറി മറിഞ്ഞു..
വസ്തു സംബന്ധമായ പ്രശ്നം പരിഹരിക്കാൻ അത് വാങ്ങാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് പരിചയം ഉള്ള ആളുകളോട് ചോദിക്കും കൂട്ടത്തിൽ ടിയനോടും ചോദിച്ചു..

ആത്മാർഥതയോടെ അദ്ദേഹം സമ്മതിച്ചു..
കൂടെ ഇങ്ങനെ കൂടി message അയച്ചു..
എന്തൊരു അഹങ്കാരം ആയിരുന്നു കലയ്ക്കു !!
കുടുംബജീവിതത്തെ കുറിച്ചും സാഹചര്യങ്ങളെ ക്കുറിച്ചും..
ഇപ്പോൾ എന്തായി !!
ഈ അപരിചിതനോട് സഹായം ചോദിക്കേണ്ടി വന്നില്ലേ?

ഞാൻ ധനസഹായമോ മറ്റൊന്നും അല്ല ചോദിച്ചത്..
വിദേശികൾ വസ്തുക്കൾ നാട്ടിൽ വാങ്ങി കൂട്ടുമ്പോൾ broker ഉണ്ടാകും.. അത് പോലെ ഒരാളോട് എന്റെ വസ്തുവിനെ കുറിച്ചു പറയുമോ?
ഇതായിരുന്നു എന്റെ ആവശ്യം..

ഹൃദയം ഞെരിഞ്ഞു പിടഞ്ഞു ഇരിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്..
ആ നേരത്ത് ഇത്തരം ഒരു കമെന്റ് എന്റെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുന്ന പോലെ ആയിരുന്നു..
വസ്തു വാങ്ങാൻ താല്പര്യം ഉള്ള ഒരാൾ ഉണ്ടോ എന്നല്ലേ ഞാൻ ചോദിച്ചുള്ളൂ,

എവടെ എപ്പോ എന്നോട് ഉടക്കി പോയി എന്നൊന്നും ഞാൻ ഓർക്കുന്നില്ല ഇപ്പോൾ..

ഇഷ്‌ടകേടില്ല എന്നതിന് അർത്ഥം ഹൃദയത്തിൽ ഒന്നാം സ്ഥാനം ഉണ്ടെന്നല്ല..
എനിക്ക് മാത്രമല്ല
ഇനി എത്ര വലിയ പുണ്യ മനസ്സുകൾക്കും അങ്ങനെ അല്ലേ !!

ഇന്ന് ലോക ഹൃദയ ദിനമാണത്രെ..
തലച്ചോറിൽ കിടന്നു കളിക്കുന്ന ചില രാസവസ്തുക്കളുടെ പ്രവർത്തനം മൂലം നമ്മുടെ വ്യക്തിത്വങ്ങൾ പല വഴിക്കാണ്..
നിൽക്കുന്നവർ നിൽക്കട്ടെ..
പോകേണ്ടവർ പോകട്ടെ..

എത്ര എഴുതിയാലും മടുക്കാത്ത ഒരു കാര്യം വീണ്ടും എഴുതി അവസാനിപ്പിക്കാം..
ഒരു പുസ്തകവും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള അകലം എവിടെയും ആവശ്യമാണ്..
മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ
കുശുമ്പും കുന്നായ്മയും,
എല്ലാം തികഞ്ഞിരിക്കുന്നു എന്നു നമ്മൾ വിധിക്കുന്നവർക്കു ഇല്ലാതാകണം എന്നില്ല..
അവരുടെ കുറവുകൾ അവർക്കേ അറിയൂ..

നമ്മുടെ ഹൃദയം നമ്മുക്ക് സ്വന്തം..ഹൃദയത്തിന്റെ അവകാശം നിനക്ക് എന്ന് പ്രണയപൂർവ്വം പറയാമെങ്കിലും...
എന്റെ ഹൃദയത്തിന്റെ ഉടമ ഞാൻ മാത്രമാണ്....

 

കല

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Oct 222019
അനക്കമറ്റ ലോഡ്ജിന്റെ നാലാം നിലയിലെ ക്ലാവു പിടിച്ച മൂന്നാമുറിയിലൊരു കുറുകൽ രണ്ടു, പ്രാക്കൾ കൂടൊരുക്കി ജീവിതം പങ്കിടുന്നൂ