എംപ്ലോയബിലിറ്റി സെന്റർ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു

പാലക്കാട് :  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികളെ ഓൺലൈൻ അഭിമുഖത്തിന് പ്രാപ്തരാക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി എസ്.എസ്.എൽ.സി മുതൽ ഏത് യോഗ്യതയുള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ വൺടൈം രജിസ്‌ട്രേഷൻ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി സ്‌കിൽ ഡെവലപ്പ്‌മെന്റ് ട്രയിനിംഗ്, കമ്പ്യൂട്ടർ പരിശീലനം, കരിയർ ഗൈഡൻസ്, കമ്മ്യൂണിക്കേഷൻ ടെക്‌നിക്സ് , ഇന്റർവ്യു സ്‌കിൽ തുടങ്ങിയവയിൽ ഓൺലൈൻ പരിശീലനം നൽകും. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 0491-2505435 ൽ ബന്ധപ്പെടാം.

Recipe of the day

Jul 292021
Ingredients 1 bowl cauliflower