വൈദ്യൂതി ബോർഡിൽ മൂന്ന് ഓൺലൈൻ സേവനങ്ങൾക്ക് തുടക്കം

അധിക തുക നൽകാതെ ഓൺലൈനായി വൈദ്യുതി ബില്ലടയ്ക്കുന്ന ബി.ബി.പി.എസ് സംവിധാനമുൾപ്പെടെ മൂന്ന് ഓൺലൈൻ സേവനങ്ങൾക്ക് തുടക്കമായി. വൈദ്യുതി മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ബി.ബി.പി.എസ്, സോഷ്യൽ മീഡിയ ഡെസ്‌ക്, വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ട്രാൻസാക്ഷൻ ചാർജില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, യു. പി. ഐ, ഭീം ആപ്പ്, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ വഴി ഇനിമുതൽ ബില്ലടയ്ക്കാം. ഈ സംവിധാനത്തിലൂടെ ഓൺലൈനായി പണമടയ്ക്കുമ്പോൾ സേവനദാതാക്കൾക്ക് അധികമായി നൽകേണ്ട തുക വൈദ്യുതി ബോർഡ് തന്നെ നൽകും. 

പൊതുജനങ്ങളുടെ പരാതി വളരെ വേഗത്തിൽ പരിഹരിക്കുന്നതിനും സംശയനിവാരണത്തിനുമുള്ള സോഷ്യൽ മീഡിയ ഡെസ്‌ക് കേന്ദ്രീകൃത കസ്റ്റമർ കെയർ സെന്ററിൽ ആരംഭിച്ചു. ഇതിനായി  KERALA STATE  ELECTRICITY BOARD എന്ന ഫെയ്‌സ്ബുക്ക് പേജും  KSEB Ltd  എന്ന ട്വിറ്റർ പേജും പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. ഓൺലൈൻ ചാറ്റ് സംവിധാനവും ഉടൻ ആരംഭിക്കും. 

എൻജിനീയറിംഗ് കേളേജുകൾ, പോളിടെക്‌നിക്, ഐ.റ്റി.ഐ, വി.എച്ച്.എസ്.ഇ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പരിശീലന പരിപാടികൾക്കായി പ്രോജക്ട് തെരഞ്ഞെടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും സഹായിക്കുന്ന ഓൺലൈൻ പോർട്ടൽ www.kseb.in പ്രവർത്തനക്ഷമമായി. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനും ഈ പോർട്ടൽ, വഴി സാധിക്കും. മൊബൈൽ ഫോണിലൂടെയും അനായാസമായി ഈ സംവിധാനം ഉപയോഗിക്കാം. സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡിലെ ജീവനക്കാരാണ് ഈ സംവിധാനം വികസിപ്പിച്

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.