Education

Language: 
Malayalam

ഗവ.ഐ.ടി.ഐ: മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷ നൽകാം

ആലപ്പുഴ: കായംകുളം ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അഫിലയേഷനുള്ള മെട്രിക് ട്രേഡുകളിലേക്ക് ഓഗസ്റ്റിൽ പ്രവേശനം നൽകുന്നതിന് അപേക്ഷ സ്വീകരിക്കുന്നു. ഡ്രാഫ്ട്‌സ്മാൻ (സിവിൽ), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് ജൂൺ 20 മുതൽ www.itiadmissions.kerala.gov.in  വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ട്രേഡ് ഓപ്ഷൻ അതത് ഐ.ടി.ഐയിൽ നടത്തുന്ന കൗൺസലിങ് സമയത്ത് നൽകാം. ജൂൺ 29വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0479-2442900.

Govt. for State varsity status for NISH...

The government is exploring a proposal to elevate the National Institute of Speech and Hearing (NISH) as a State University, now that the Centre has backed out of an earlier proposal to establish it as a national university, Health and Social Justice Minister K.K. Shylaja said in the Assembly on Tuesday.

പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സ്

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എസ്.ആർ.എം. റോഡിലുള്ള എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സിന് അപേക്ഷിക്കാം.  അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ പുതുതായി ആരംഭിക്കുന്ന ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയുടെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് എന്നീ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ്. ഇരുപത്തഞ്ച് വയസ്സാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്.

എം.ടെക് പ്രവേശനം: ജൂൺ 22 നകം അപേക്ഷിക്കാം

സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ എല്ലാ റെഗുലർ വിദ്യാർത്ഥികൾക്കും (ക്യൂ.ഐ.പി സ്‌പോൺസേർഡ് വിദ്യാർത്ഥികൾ ഒഴികെ) ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 22 വരെയും, അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളും സമർപ്പിക്കുന്നതിനുള്ള തീയതി 25ന് വൈകിട്ട് നാല് വരെയും നീട്ടി. വിശദവിവരങ്ങൾക്ക് www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

Kerala University on automation path...

The University of Kerala has turned to automation to meet the rising student demands for various services, including timely issuance of certificates. A phased transition to an ambitious paperless system will get underway on Monday with Chief Minister Pinarayi Vijayan formally launching a host of online services.

കുടുംബശ്രീ- സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം  

 കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യയ്ക്ക്  കീഴില്‍ മുണ്ടൂര്‍ ആര്യനെറ്റ് കോളേജില്‍ ആരംഭിച്ച സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. മൂന്ന്മാസ കാലാവധിയുള്ള കസ്റ്റമര്‍റിലേഷന്‍ഷിപ്പ് മാനേജ്മന്റ്, ബ്രോഡ്ബാന്‍ഡ് ടെക്നിഷ്യന്‍ കോഴ്സുകളിലേക്കാണ് അവസരം.  ബി.പി.എല്‍, കുടുംബശ്രീ - തൊഴിലുറപ്പ് എന്നിവയില്‍ ഉള്‍പ്പെട്ട കുടുംബാംഗമായിരിക്കണം.  18 നും 26 നും ഇടയില്‍ പ്രായമുളള  യുവതി- യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ക്ക്്  താമസം, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികള്‍ സൗജന്യമായി ലഭിക്കും.

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങിനാണ് സഹായം. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി തലത്തില്‍ ഫിസിക്ക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അവസരം. ഒരു വിദ്യാര്‍ഥിക്ക് ഒരുതവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും.

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ

ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിങ് ഡിപ്ലോമ ഇൻ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്ക് മെയ്ന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളോജിസ്, വെബ് ഡിസൈൻ ആൻഡ് ഡെവലെപ്‌മെന്റ്‌സ്, IoT, Python, Java, .Net, PHP എന്നിവയാണ് കോഴ്‌സുകൾ. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ നൽകാം.. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്.

സൗജന്യ പി.എസ്.സി പരിശീലനം അപേക്ഷ ക്ഷണിച്ചു

വേങ്ങര കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മൈനോരിറ്റി യുവജന പരിശീലന കേന്ദ്രത്തിലേക്കും കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സബ് സെന്ററുകളായ മേല്‍മുറി, മഅദിന്‍ അക്കാദമി മലപ്പുറം, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി പരപ്പനങ്ങാടി മലബാര്‍ കോപ്പറെറ്റീവ് കോളജ് എന്നീ സെന്ററുകളിലേക്കും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകള്‍ക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  

യൂണിഫോം, പഠനോപകരണങ്ങള്‍ അപേക്ഷ ക്ഷണിച്ചു

വിദ്യാജേ്യാതി പദ്ധതി പ്രകാരം സര്‍ക്കാര്‍ /എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം,പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 9-ാം ക്ലാസ്സു മുതല്‍ ഡിഗ്രിതലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം  നല്‍കുന്നത്. അപേക്ഷാ ഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും സാമൂഹ്യനീതിവകുപ്പിന്റെ www.swd.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.  ഫോണ്‍;04936-205307.

ജെ.ഡി.സി. സ്‌പോട്ട് അഡ്മിഷന്‍

കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. 2019-20 ബാച്ചില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കോഴ്‌സ് കാലാവധി പത്ത് മാസം.  യോഗ്യത പത്താംതരം. യോഗ്യരായവര്‍ ജൂണ്‍ 12ന് രാവിലെ 10നകം കരണിയിലുള്ള പരിശീലന കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി. ബുക്ക്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.  പ്രവേശനം ലഭിക്കുന്നവര്‍ അന്ന് തന്നെ 1330 രൂപ ഫീസ് അടക്കണം. ഫോണ്‍ 04936 289725.

അപ്പാരല്‍ട്രെയിനിംഗ്‌സെന്റര്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ളഅപ്പാരല്‍എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍സ്‌പോണ്‍സര്‍ചെയ്യുന്ന അപ്പാരല്‍ ട്രെയിനിങ് ഡിസൈന്‍ സെന്റര്‍ (എ.റ്റി.ഡി.സി) കേരളത്തിലുള്ളവിവിധ സെന്ററുകളില്‍ജൂലൈ 2019 ന് ആരംഭിക്കുന്ന ഫാഷന്‍ ഡിസൈനിംഗില്‍ നൂറ്ശതമാനം ജോലിസാധ്യതയുള്ളമൂന്ന്‌വര്‍ഷ ബിവോക് ഡിഗ്രി, ഒരുവര്‍ഷ ഡിപ്ലോമ, ഹ്രസ്വകാലസര്‍ട്ടിഫിക്കറ്റ്‌കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും കൂടുതല്‍വിവരങ്ങള്‍ക്കുമായിതാഴെ പറയുന്ന അഡ്രസ്സില്‍ ബന്ധപ്പെടുക.
അപ്പാരല്‍ട്രെയിനിംഗ്&  ഡിസൈന്‍ സെന്റര്‍ (എ.ടി.ഡി.സി)
കിന്‍ഫ്ര ഇന്ററ്‌നാഷണല്‍അപ്പാരല്‍ പാര്‍ക്ക്

പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനം - അപേക്ഷ ക്ഷണിച്ചു

പട്ടികജാതി  വികസന   വകുപ്പിന്   കീഴില്‍   കോഴിക്കോട്  പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ  ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ബി.സി വിഭാഗക്കാരില്‍ നിന്നും  അപേക്ഷകള്‍ ക്ഷണിച്ചു.  ഈ വിഭാഗങ്ങളില്‍പ്പെട്ട  വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റലുണ്ടെങ്കില്‍ അവിടെ സീറ്റില്ലെന്ന് ബന്ധപ്പെട്ടവരുടെ സാക്ഷ്യ

സിവിൽ  സർവീസ്:  ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി 2019 ആഗസ്റ്റ് ഒന്നിന് 20-36 വയസ്സ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിന് തെരഞ്ഞെടുക്കുന്നത്. ഈ വർഷം 30 പേർക്കാണ് സ്‌കോളർഷിപ്പ് നൽകുക.

എം.ടെക് പ്രവേശനത്തിന് അപേക്ഷ നൽകാം

കേരളത്തിലെ സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്കുള്ള 2019-20 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ ആറ് മുതൽ 17 വരെ www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റുകളിൽ ലഭിക്കുമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

സിവിൽ സർവീസ് മെയിൻസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതിയവർക്കായി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ പരിശീലനത്തിന് തിരുവനന്തപുരം മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലെ അഡോപ്ഷൻ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ജൂൺ 10ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2313065, 2311654, 8281098867, വെബ്‌സൈറ്റ്: www.ccek.org.  

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം: സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവനകേന്ദ്രം, പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് പരിശീലനം. കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 800 രൂപ നിരക്കിൽ ഫീസ് നൽകും.

മത്സരപ്പരീക്ഷാപരിശീലനം; താത്പര്യപത്രം ക്ഷണിച്ചു

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/ റസിഡൻഷ്യൽ ബാങ്ക് ടെസ്റ്റ് പരിശീലനം/ പി.എസ്.സി പരിശീലനം എന്നിവയിൽ 2019-20 വർഷത്തിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിന് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അതത് മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.  പഠന പശ്ചാത്തല സൗകര്യങ്ങൾ, താമസസൗകര്യം, ഫീസ്, ഫാക്കൾട്ടി വിവരങ്ങൾ എന്നിവയും അവസാന മൂന്ന് വർഷത്തെ വിജയ വിവരങ്ങളും ഉൾപ്പെടുത്തിയാണ് പ്രൊപ്പോസൽ നൽകേണ്ടത്.

ഉന്നതവിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2019-2020 വർഷത്തേക്കുളള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.

ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംസെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് ക്ലാസുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോളേജ് ഓഫീസിൽ ലഭ്യമാണ്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471 2234374, 8547005065.
 

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, തിരുവനന്തപുരം ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് 2019-2020 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഈ സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. പ്രവേശന സംബന്ധമായ കൂടുതൽ വിവരങ്ങൾ www.dtekerala.gov.in ൽ ലഭിക്കും. അപേക്ഷ ജൂൺ നാല് മുതൽ വിതരണം ചെയ്യും. 20നകം അപേക്ഷകൾ ലഭിക്കണം. 22ന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ സൗജന്യ പരിശീലനം

കേരള റൂട്രോണിക്‌സ് നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്കുള്ള സൗജന്യ പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ടി.ടി.സി, ആട്ടോകാഡ്, വെബ് ഡിസൈനിങ് കോഴ്‌സുകളില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്‌സിന് ബിരുദവും മറ്റുള്ള കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി.യുമാണ് യോഗ്യത.

Pages

Subscribe to RSS - Education