Travel

ലോക വിനോദസഞ്ചാര ദിനാഘോഷത്തിന് മുന്നോടിയായി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ലോഗോ പ്രകാശനവും കയാക്കിങ് ഫ്ലാഗ് ഓഫും ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു .
പച്ചപ്പും കോടമഞ്ഞും തേയിലത്തോട്ടവും സഞ്ചാരികളെ സ്വാഗതം അരുളുന്ന മൂന്നാറിൻ്റെ ഉയരങ്ങളില്‍ ദൂരെത്തെവിടേയോ പെയ്യുന്ന മഴയുടെ നനവു തോന്നിപ്പിക്കുന്ന ഒരു ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്ത് നന്നെ വിളറിയ പൗർണമിച്ചന്ദ്രന്‍…മാമലകള്‍ക്കിപ്പുറത്തെ കേരം തിങ്ങും മലയാള നാട്ടില്‍ നന്നെ കുട്ടിയായിരുന്നപ്പോഴാണ് ഇതിനു മുന്‍പ് മൂന്നാറില്‍ പോയിട്ടുള്ളത്. 
കാസർഗോഡ്: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ട തുറന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട നാലര മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയാണ് കോട്ടയിൽ സന്ദർശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, കോട്ടയുടെ സമീപത്തെ ബീച്ച് പാർക്ക് ഓഗസ്‌റ്റ് 19 ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു.
കൊടികുത്തിമലയില്‍ നാളെ രാവിലെ (2021 ഓഗസ്റ്റ് 15) 8.30ന് നജീബ് കാന്തപുരം എം എല്‍ എ ദേശീയ പതാക ഉയര്‍ത്തും. ഇതോടൊപ്പം കൊടികുത്തിമല സഞ്ചാരികള്‍ക്ക് കോവിഡ് മാനദണ്ഡ പ്രകാരം ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനവും നടക്കും. വനം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കൊടികുത്തിമല തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്.
വിയറ്റ്നാം എല്ലാ വർഷവും വർദ്ധിച്ചുവരുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയാണ്. മാത്രമല്ല, ഇവിടെയെത്തുന്ന മൂന്നിലൊന്ന് വിനോദസഞ്ചാരികളും ഹനോയിയിൽ കുറച്ച് സമയം ചെലവഴിക്കുന്നു. അതിനാൽ, ഹനോയിയിൽ എന്തുചെയ്യണം, എന്ത് കാണണം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു.
മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായതിനെ തുടര്‍ന്ന്‌ പ്രദേശത്ത് കോവിഡ് -19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ 50 വിനോദസഞ്ചാരികളെ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും അരമണിക്കൂറിലധികം വിനോദസഞ്ചാരികളെ അവിടെ തങ്ങാന്‍ അനുവദിക്കില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കണ്‍നിറയെ വെള്ളച്ചാട്ടങ്ങളു‌ടെ കാഴ്ച കാണുവാന്‍ സഞ്ചാരികളില്ലന്നേയുള്ളൂ.... മണ്‍സൂണിന് മുന്നോടിയായുള്ള വേനല്‍ മഴയില്‍ ഇടുക്കി നിറഞ്ഞൊഴുകുകയാണ്. കൊവിഡില്ലായിരുന്നുവെങ്കില്‍ സഞ്ചാരികള്‍ എത്തിച്ചേരേണ്ട ഇടങ്ങള്‍ ശൂന്യമാണെങ്കിലും ആര്‍ത്തലച്ചൊഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളെ അതൊന്നും ബാധിച്ച മട്ടില്ല. കുറച്ചു നാള്‍ മുന്‍പു വരെ വറ്റിവരണ്ടു കിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കെല്ലാം ജീവന്‍ വെച്ചിട്ടുണ്ട്.
കാത്തുവെച്ച വിസ്മയങ്ങളുടെ കാര്യത്തിൽ സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന ഇടമാണ് മൂന്നാറും വാഗമണ്ണും മാങ്കുളവും തൊടുപുഴയും ഒക്കെ ചേരുന്ന ഇടുക്കി. ഇവിടം എത്ര തവണ കണ്ടാലും പോയാലും ഒക്കെ മതിവരാത്ത ഇടങ്ങളാണ്! അങ്ങനെയങ്കിൽ ഇടുക്കിയിലെ സപ്താത്ഭുതങ്ങളെ ഒന്നറിഞ്ഞാലോ.. ഇടുക്കിയിലെ സഞ്ചാര പ്രിയർക്ക് ഏറെ പരിചയമുള്ള സ്ഥലങ്ങളാണെങ്കിലും പുറമേ നിന്നുള്ളവർക്ക് കേട്ടുപരിചയം മാത്രമായിരിക്കും ഈ സ്ഥലങ്ങളെക്കുറിച്ചുള്ളത്. സിനിമാ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

Pages