Sports

Jul 62020
ബെയ്ജിങ്: ബാഡ്മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന്‍ ഡാന്‍ വിരമിച്ചു. രണ്ടു പതിറ്റാണ്ട് പിന്നിട്ട കരിയറിനു പിന്നാലെയാണ് ഈ 36-കാരന്‍ വിടപറയുന്നത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സതാംപ്റ്റണ്‍. 1-0ത്തിനാണ് കഴിഞ്ഞ സീസണിലെ ജേതാക്കളെ സതാംപ്റ്റണ്‍ അട്ടിമറിച്ചത്. കിരീടമുറപ്പിച്ച ശേഷം പ്രീമിയര്‍ലീഗില്‍ പോയന്റ് റെക്കോഡ് ലക്ഷ്യമിട്ട് കുതിക്കുന്ന ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ 2-0ത്തിനാണ് തോല്‍പ്പിച്ചത്.
The Sports Ministry is all set to establish Khelo India State Centres of Excellence (KISCE) under the ministry’s flagship, Khelo India Scheme. One KISCE will be identified in each state and union territory, with an effort to create a robust sporting ecosystem in the entire country. In the first leg, the Ministry has identified state-owned sports facilities in eight states of India, including, Karnataka, Odisha, Kerala, Telengana and the north east states of Arunachal Pradesh, Manipur, Mizoram and Nagaland which will be upgraded into Khelo India State Centre of Excellence (KISCE).
ഡല്‍ഹിയില്‍ കുടുങ്ങിയ പിതാവിനെ വീട്ടിലെത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ പതിനഞ്ചുകാരിയെ ട്രയല്‍സിന് ക്ഷണിച്ച്‌ സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ.അധ്വാനത്തിലൂടെ സോഷ്യല്‍ മീഡിയയുടെ താരമായ ജ്യോതികുമാരി എന്ന എട്ടാം ക്ലാസുകാരിയെ ട്രയല്‍സിന് ക്ഷണിക്കുന്നതായും, പാസായാല്‍ ദേശീയ സൈക്ലിങ് അക്കാദമിയില്‍ പ്രവേശനം  നല്‍കുമെന്നും ഫെഡറേഷന്‍ ചെയര്‍മാന്‍ ഓംകാര്‍ സിങ് പറഞ്ഞു.  , ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സൈക്ലിങ് പരിശീലന കേന്ദ്രങ്ങളിലൊന്നാണ്.സായ് അക്കാദമി., 
നൊടിയിടയിലാണ് ശ്രീനിവാസ ഗൗഡ പ്രശസ്തിയുടെ ഒളിമ്പിക് ട്രാക്കിലേക്ക് എടുത്തുയർത്തപ്പെട്ടത്‌ .ഇരുപത്തെട്ടു  വയസുള്ള ഈ നാട്ടുമ്പുറത്തുകാരന് ഇന്ത്യൻ ഹുസൈൻ  ബോൾട്ട് എന്ന വിശേഷണവും കിട്ടിക്കഴിഞ്ഞു .കർണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിൽ പെടുന്ന മൂഡിബിദ്രി സ്വദേശിയായ ഗൗഡ കമ്പാളയിൽ മിന്നൽ പ്രകടനം കാഴ്ചവെച്ചതോടെയാണ് താരമായത് .
Ministry of Youth Affairs and Sports provides for training to identified talented sportspersons in the age group of 8-25 years. At present 14669 sportspersons are getting training under various schemes of the Ministry, Out of these 8701 sportspersons are getting full-time residential training. Trainees are provided assistance in the form of coaching, sports equipment, boarding, lodging, sports kit, competition exposure, educational expenses, medical/ insurance and stipend as per the scheme norms.
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാ തല മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട്, യുവജന ക്ഷേമ ബോര്‍ഡ്,  ഗ്രാമ പഞ്ചായത്ത്, നെഹ്രു യുവകേന്ദ്ര എന്നിവയില്‍ രജിസ്‌ട്രേഷനുള്ള  ക്ലബുകള്‍, സ്‌പോര്‍ട്‌സ് സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയവ വഴി വരുന്ന ടീമുകള്‍ക്കും   പങ്കെടുക്കാം. ഫുട്‌ബോള്‍, വോളീബോള്‍, കബഡി, വടംവലി, എന്നീ ഇനങ്ങളിലാണ് മത്സരം. മത്സ്യ തൊഴിലാളികള്‍ക്ക് മാത്രമായി ഫുട്‌ബോള്‍, വടംവലി  എന്നിവയില്‍ പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കും.
പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ പി. വി. സിന്ധുവിന് ആദരവ് അർപ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
P.V. Sindhu on Sunday scripted history as she became the first Indian to win badminton World Championships gold by beating arch-rival Nozomi Okuhara of Japan in a lop-sided summit clash on Sunday. The Olympic silver-medallist Indian won 21-7, 21-7 in the final that lasted just 38 minutes.
നാല്‍പ്പത്താറാമത് കേരള സംസ്ഥാന പോലീസ് കായിക മേളയ്ക്ക് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക്  സ്റ്റേഡിയത്തില്‍ ഇന്ന് (27.06.2019)തുടക്കം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായിക  മേളയില്‍ വനിതാ ബറ്റാലിയന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ബറ്റാലിയന്‍  യൂണിറ്റുകളില്‍ നിന്നും ലോക്കല്‍ പോലീസ്, ആംഡ് പോലീസ്, മറ്റ് സ്പെഷല്‍ യൂണിറ്റുകളില്‍ നിന്നുമായി 1500ല്‍പ്പരം പോലീസ് കായിക താരങ്ങള്‍ പങ്കെടുക്കും. കായിക മേളയുടെ ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകീട്ട് 4.15ന്  സംസ്ഥാന പോലീസിലെ  മുന്‍ കായിക പ്രതിഭകളുകടയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ ഒളിമ്പ്യന്‍ ഷൈനി വില്‍സന്‍ നിര്‍വ്വഹിക്കും.
  സ്‌പോര്‍ട്‌സ്  കൗണ്‍സിലിന്റെ എലൈറ്റ് സ്‌കീമിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. വിവിധ കായികയിനങ്ങളുടെ ട്രയല്‍സ് നടക്കുന്ന തീയതിയും സ്ഥലവും  ചുവടെ.  അത്‌ലറ്റിക് (വനിതകള്‍, പുരുഷന്‍മാര്‍)- മെയ് 25ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം,  വോളിബോള്‍ (വനിതകള്‍)- മെയ് 26ന് കോഴിക്കോട് വി.കെ.കെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, വോളിബോള്‍ (പുരുഷന്‍മാര്‍)- മെയ് 27ന് തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഫുട്‌ബോള്‍ (പുരുഷന്‍മാര്‍)- മെയ് 27ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം, ബാസ്‌ക്കറ്റ്‌ബോള്‍ (വനിതകള്‍)- മെയ് 28ന് തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

Pages