Short Stories

പതിവുപോലെ അന്നും രാവിലെ അയാൾ അലറാൻ തുടങ്ങി. ബ്രഷെവിടെ പേസ്റ്റെവിടെ സോപ്പെവിടെ തോർത്തെവിടെ ചായ , പലഹാരങ്ങളെവിടെ അലക്കിത്തേച്ച  മുണ്ടെവിടെ ഷർട്ടെവിടെ മുടി മുറിഞ്ഞ് കുടുങ്ങാത്ത ചീർപ്പെവിടെ ബൈക്കിൻ കീയെവിടെ തുടച്ചു വെച്ച ചെരിപ്പുകളെവിടെ.. ഉച്ചക്ക് വീണ്ടും. വെന്തുടയാത്ത ചോറെവിടെ  എരിവില്ലാത്ത കറിയെവിടെ ഉപ്പ് പാകത്തിനിട്ട ഉപ്പേരി - അച്ചാറുകളെവിടെ. കരിഞ്ഞ് കറുക്കാത്ത പപ്പടമെവിടെ..? വൈകുന്നേരം....
വ്യായാമം  .................             കാണുമ്പോഴെല്ലാം സ്ഥിരമായി വ്യായാമം ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടർ ഓർമ്മപ്പെടുത്താറുണ്ട്.        അങ്ങനെയാണ് നാളെ രാവിലെ മുതൽ തുടങ്ങണം എന്ന ഉറപ്പിൽ കിടക്കാൻ നേരം അലാരം വെച്ചത്.         അലാരം കൃത്യ സമയത്ത് അടിച്ചെങ്കിലും അത് ഓഫാക്കി വീണ്ടും ഞാൻ മൂടിപ്പുതച്ചു കിടന്നു . കാവൽ  .............
 ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോവുകയാണ്. കരൾ മുറിയുന്ന വേദനയുണ്ട്. പക്ഷേ പോയേ പറ്റു.      വയലോരത്തെ മണ്ണ് ചവിട്ടിക്കുഴച്ച് കൈകളിലുരുട്ടി ചെളിതേച്ച് ചുമരുകെട്ടിപണിതുയർത്തിയതാണ് ഞാനും അവളും. സന്ധ്യ വരെ തമ്പ്രാന്റെ പാടത്തു പണിത് കയറിവരുമ്പോൾ മടിയില്‍ നാഴി നെല്ലുണ്ടാവും. ബാക്കി കൂലി തമ്പ്രാ ഈ രണ്ടു സെന്റ് സ്ഥലം തന്ന നിലയിലേക്ക് പിടിച്ചെടുക്കും.
      ഐഷുമ്മയുടെ രണ്ടു പുന്നാര മക്കളാണ് റഷീദും അൻവറും ആദ്യ പ്രസവത്തിലെ   ഇരട്ട കൺമണികളാണ് ........... അവർ വളരെ ഐക്യത്തോടുകൂടിയാണ് ഐഷുമ്മ അവരെ വളർത്തി കൊണ്ടുവന്നത് ...... വളർന്നു വന്നപ്പോൾ അവരിലെ ആദർശങ്ങൾ രണ്ടു വഴികളിലേക്ക് തിരിഞ്ഞു എങ്കിലും ആദർശങ്ങളൾ എല്ലാം വീടിനു വെളിയിൽ മതി എന്റെ മുന്നിൽ നിങ്ങൾ എപ്പോഴും ഒന്നിച്ചു സ്നേഹത്തോടെ നിൽക്കണം .ആ ഒരു കാര്യത്തിൽ അൽപ്പം ശാഠ്യക്കാരിയാണ് ഐഷുമ്മ
പത്തൊമ്പത് വർഷങ്ങൾ ആവുന്നു ഈ നാട്ടിൽ എത്തിയിട്ട് .ഇവിടെ എത്തുന്ന സഞ്ചാരികൾ എല്ലാം അടയാളപ്പെടുത്തിയിടുന്ന ഒന്നാണ് ഡെസേർട്ട് സഫാരിയും ബെല്ലിഡാൻസും . ഞാനൊരിക്കലും പോകില്ല,കാണില്ല എന്ന് മനസ്സിലുറപ്പിച്ച കാര്യമായിരുന്നു. എന്നാൽ, ഈ നഗരത്തിനോട് വിടപറയാനുള്ള തീരുമാനത്തോടൊപ്പം മനസ്സിൽ എഴുതിച്ചേർത്തു ഡെസേർട്ട് സഫാരിയും ബെല്ലിഡാൻസും കാണുക എന്നത് . ബെല്ലിഡാൻസ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മയിൽ ഓടി വരുന്നത് ആയിരത്തൊന്ന് അറേബ്യൻ രാവുകളാണ് .ബാഗ്‌ദാദിൻറെ പശ്ചാത്തലത്തിൽ അലാവുദ്ദീനും ആലിബാബയും സിൻദ്ബാദും എത്ര മിഴിവോടെയാണ് സ്‌മൃതിമണ്ഡലത്തിൽ ചിത്രങ്ങളായി വരച്ചു ചേർത്തപ്പെട്ടിരിക്കുന്നത്. 
കോഫി ഷോപ്പിൽ അസ്വസ്ഥത നിറഞ്ഞ മനസ്സുമായി രശ്മി, അയാളെയും കാത്തിരുന്നു.. താൻ ചെയ്യുന്നത് ശരിയാണോ ? ചിന്തിച്ചു നോക്കിയാല്‍ സ്വാർത്ഥതയല്ലേ ഇത്.! ഡിവോഴ്സായ ഒരു സ്ത്രീ അണിഞ്ഞൊരുങ്ങുന്നതിൽ എന്താണ് തെറ്റ്. തികച്ചും വ്യക്തിപരമായ ഒന്നല്ലേ ?  അതിനർത്ഥം പ്രണയമാവണമെന്നില്ലല്ലോ. അല്ലെങ്കിലിനി പ്രണയിച്ചാലെന്താ കുഴപ്പം ? ചിന്തകൾ കാടു കയറി...
കത്തുന്ന ഏപ്രിലിലെഒരു ഞായർ.
കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 23നാണ് കോയിത്തമ്പുരാന്റെ അന്തിമരൂപം എഴുതാൻ തുടങ്ങിയത്. അന്തിമരൂപം എന്നതിൽ നിന്നുതന്നെ ആദ്യം എഴുതാൻ തുടങ്ങിയത് അതിനു മുമ്പാണ് എന്ന് വ്യക്തമാണല്ലോ. 1999ൽ ഡിഗ്രി അവസാനവർഷ കാലത്താണ് ഒരു നോവൽ എഴുതണമെന്ന അദമ്യമായ ആഗ്രഹം കൊണ്ട് ശ്രീകണ്ഠപുരത്ത് നിന്ന് ഒരു കിലോ ന്യൂസ് പ്രിൻറ് തൂക്കി വാങ്ങി എഴുത്ത് ആരംഭിച്ചത്. നോവലിന്റെ പേരും പ്രമേയവും ആദ്യമേതന്നെ ഉറപ്പിച്ചിരുന്നു.

Pages