Poems

Sep 162020
വാക്കുകളെ മാറ്റി മാറ്റി വെട്ടി വെട്ടിയിങ്ങനെ ചുരുക്കിച്ചുരുക്കി മെരുക്കി  മെരുക്കിയെടുക്കണം വരികളിലായ് അനർത്ഥമില്ലാതെ... ആ വരികളിലൂടെ നടന്നു നടന്ന് നമുക്ക്
മിഴികളിൽ നിന്നു മൊഴികളിലേക്കും ചിലപ്പോഴൊക്കെ വാക്കുടക്കിയ മൗനങ്ങളിലേക്കും, പിന്നെയാ സംരക്ഷണഭിത്തി തുരന്നു ഹൃദയത്തിലേക്കും അവിടെ നിന്ന് ആത്മാവിലേക്കുമൊരു പാതയുണ്ട്. അത് ഒരൊറ്റയടി പാതയിലൂടെ നീണ്ട് കരിയിലയനക്കങ്ങളന്യമായ ഒരു കാട്ടുവഴിയിലേക്ക് ചെന്നുകയറുന്നത്, അവിടെയാണ് സമാധാനത്തിന്റെ വെള്ളിമേഘങ്ങൾ തൂവലുകൾ കൊണ്ടാകാശം തീർത്തിരിക്കുന്നത്, പോയനാളിലെ ശിഷ്ടങ്ങൾ സ്വരുക്കൂട്ടിയതും പ്രതീക്ഷകളുടെ ചുവടു താങ്ങികളുടെ കാലുറപ്പിച്ചതും
എപ്പൊഴേയുണർന്നൂ നാം..! ചുറ്റിലും നോക്കൂ, എത്ര കൃത്യമായ് അതേ താളം... ജീവിതം സ്പന്ദിക്കുന്നൂ...! അപ്രകാശിതരാക- യാലതാ നക്ഷത്രങ്ങൾ അപ്പുറമപ്രത്യക്ഷ- രായതക്കുന്നിൻ ചാരെ...! നിദ്രവിട്ടകന്നിട്ടും വിരൽനീട്ടിയെന്നുള്ളിൽ തൊട്ടുനോക്കുമാ സ്വപ്ന- ത്തിരതൻ കുസൃതിക്കൈ...! ഒട്ടു ഞാൻ സ്വയം മറ- ന്നർധവിസ്മൃതീ ലീന- സുപ്തയായ് നിൽക്കുന്നേരം... കേട്ടപോലതേ ശബ്ദം...! എത്രനാളിതിന്നായി ധ്യാനമഗ്നയായ് വാണൂ... വക്കടർന്നുള്ളോരോർമ- പ്പടിയിൽ നിർന്നിദ്രയായ്...! രാത്രിയായിരുന്നപ്പോ-
അന്ന് വീട്ടിലേയ്ക്കുള്ള വഴി കടന്നെത്തിയാൽ കിട്ടിയിരുന്ന സുരക്ഷിതത്വത്തെ,സ്വയംബോധത്തെ, ഇത് തന്നിടമാണെന്ന ആത്മ വിശ്വാസത്തെ തകർത്ത്, പുറത്ത് മഴവില്ലാണെന്നും, അകലെ സൂര്യോദയമുണ്ടെന്നും, പക്ഷികൾ മാത്രമല്ല പറക്കേണ്ടതെന്നും മതിലേ കേറി, പട്ടം പറത്താമെന്നും, മൂടിവെച്ചതെല്ലാം തുറന്നിടണമെന്നും "പെൺകുട്ടി,പൊൻകുട്ടി' പറഞ്ഞ് പൊത്തി വെച്ചവരോട് പൊന്നല്ല,ഇരുമ്പാണ് കാരിരുമ്പെന്ന് പറഞ്ഞ് പുറത്തേക്കിറക്കിയതാരാണ്? ഇന്ന്, വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞ് കൊടുത്ത്,
മേഘത്തിൻ കണ്ണുനീർത്തുള്ളിയാണ് മഴ.... കാർമേഘ മൂടുപടലങ്ങളെ നീക്കി... ആർത്തിരമ്പി കലിതുള്ളി എത്തുന്നു മഴ... കാർമേഘത്തിൻ നൊമ്പരമണപൊട്ടിവന്നിതാ.... ഭൂമിതൻ നെറുകയിൽ പതിക്കുന്നു മഴത്തുള്ളിയായ്... പ്രണയിനിയാം ഭൂമിയെ തണുപ്പിക്കുന്നു... ചാറ്റലായ് വന്നിട്ട് നീ ഒരു പേമാരിയായ്‌ മാറി... വേനൽ മഴയായ് പെയ്തിറങ്ങി നീയൊരു പ്രളയമായ് ‌മാറി .... ലാസ്സ്യ  ഭാവമാം ചാറ്റൽ മഴയും.... കുളിർക്കാറ്റിൻ്റെ താളമേളങ്ങളും.. കാറ്റിൽ ചാഞ്ചാടി വിലസും പൂക്കളും.... മഴയേറ്റു വാടിക്കൊഴിഞ്ഞിതാ ...
കണ്ടില്ലെവിടെയുമൊരു തുമ്പപ്പൂവും കാണാനായ് തൊടിയിലലഞ്ഞപ്പോൾ മുക്കുറ്റിപൊന്നാരൻ, കാക്കപ്പൂവെല്ലാം കാലം കാത്തൊരോർമയായകലുന്നു പൂവിറുക്കാനായി പൂവട്ടിയുമായി തൊടികളിലോടിയലഞ്ഞ ബാല്യം പച്ചീർക്കിലിത്തുമ്പിൽ പൂക്കൾ കൊരുത്തു പടിയോളം പൂക്കുടയിൽ ഓണത്തപ്പനെയെതിരേൽപ്പ് വായ്ക്കുരവയുമാർപ്പു വിളികളും കോടിമുണ്ടുടുത്തൂഞ്ഞാലാട്ടവും ഉപ്പേരി,പ്രഥമൻ പുന്നെല്ലരിചോറൂണ് കുമ്മികളിയുടെ താളക്കിലുക്കവും എത്ര കേട്ടാലും മനസ്സിൽ നിറയും മധുരമൊരോർമ്മയാണെന്നുമോണം മലയാളപ്പഴമയിൽ പാടിപ്പതിഞ്ഞൊരു മലയാണ്മ തൻ പൂകൾപ്പെരുമയാണെന്നുമോണം
മുറിവുകൾപൂക്കുന്ന രാത്രികൾ വാർന്നൊലിക്കുന്ന നിശബ്ദത നിർവ്വികാരതയുറഞ്ഞു കൂടിയ മിഴികൾ ഏകാന്തതയിൽ കൊത്തുന്ന ഉടഞ്ഞ ശില്പങ്ങൾ.. മൗനം കുടിച്ച് വിറങ്ങലിച്ച പകലുകൾ.. ചിന്തങ്ങളെ തൂക്കിലേറ്റുന്ന രാവുകൾ വേവ് മണക്കുമ്പോൾ സ്വയം പാകപ്പെടുന്ന നിഴലുകൾ. ജീർണ്ണിച്ച പ്രണയ കമ്പളങ്ങൾ.. പുഴുവരിച്ച ഉടലുകളിൽ കല്ലിച്ചു കിടക്കുന്ന കൂർത്ത നഖമുനകൾ കാതിൽ തുളവീഴുന്ന ആസക്തിയുടെ മുരൾച്ചകൾ.. വെയിലുടുത്തുരിഞ്ഞിട്ട ചുവന്നു കലങ്ങിയ സായാഹ്നം..
ഇലനിഴലുകൾ മൂടി കാഴ്ച്ച വറ്റിയ അകം മൗനം പ്രകമ്പനം കൊള്ളുന്ന ഒരു മുഖം കയറും പാളയും നഷ്ടപ്പെട്ടവന്റെ നിഴൽമുഖം! വിശപ്പും ദാഹവും വടം വലിയ്ക്കുമ്പോൾ മുഖമില്ലാത്ത ജഡം അവശത മറന്ന് വീണ്ടും യാത്ര തുടരും. അബിംബിതചിത്രങ്ങളെയെല്ലാം ഒരു പുഴയിൽ സ്മൃതികളായി ഒഴുക്കും, മുഖം കഴുകും. വിശപ്പും ദാഹവും ഉപേക്ഷിക്കും. കൈ വിട്ട് ആഴങ്ങളിലേയ്ക്ക് പതിച്ചവയെല്ലാം ഒരിക്കൽ മുങ്ങിപ്പൊങ്ങുമെന്നുള്ള ആശയാണ് ഈ കവിതക്ക് ജലരാശിയോടുളള ആസക്‌തി.
കണ്ണുകൾ നനയില്ല..... തൊണ്ടയിടറില്ല..... ഒന്ന് പതറുക പോലുമില്ല..... അച്ഛനല്ലേ. അച്ഛൻ തളർന്നാൽ പിന്നെ ഞങ്ങളും.... അച്ഛൻ കൂടെയുണ്ടെങ്കിൽ വല്ലാത്തൊരു സുരക്ഷിതത്വവും ധൈര്യവുമൊക്കെ തോന്നും.
ജലമതെന്നും ഭൂമിതൻ ഭാഗ്യം നമ്മളോർക്കാത്ത നന്മ തൻ ഭാവം നിത്യവും നമ്മൾ ഊറ്റിക്കുടിക്കിലും ഉറവയായ് വന്നു നിറയുന്ന പുണ്യം കാത്തു വയ്ക്കുവാൻ ഓരോ നിമിഷവും നമ്മൾ നമ്മെ ഒരുക്കേണ്ട കാലം ഇനിയുമധികം ദൂരെയല്ലെന്നത് ഓർക്കണം നമ്മൾ നാളേക്കു വേണ്ടി അനീഷ് പറയറ്റ    
ഒരു നിമിഷംകൊണ്ട് വെട്ടിയരിഞ്ഞു വേർപെടുത്താം പൊട്ടിത്തഴച്ചു വളരുന്ന തീവ്ര പ്രേമത്തിനെ.... കണ്ണുകൾ കൊണ്ടും മനസ്സുകൊണ്ടും അകന്നു നിൽക്കാൻ കഴിയാത്ത തീവ്ര വികാരങ്ങളുടെ കടയ്ക്കൽ മഴുവെറിഞ്ഞു നിർവികാരമായി നടന്നകലാം... തീ വെയിലിൽ അവസാനതുള്ളി ചോരയും ഉണങ്ങി കട്ടപിടിക്കുന്നതിനു മുൻപേ,  വിയർപ്പുതുള്ളികൾ വടിച്ചെറിഞ്ഞു തണൽ തേടി പോകാം... അപ്പോഴും,  ശവമഞ്ചത്തിൽ അണിഞ്ഞൊരുങ്ങി കിടക്കുന്നുണ്ടാകും നീ പകർന്ന ഓർമകളുടെ ഒരു വസന്തകാലം... 

Pages

Recipe of the day

Sep 132020
ചേരുവകൾ 1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ 2. പുളിയില മൂന്ന് കപ്പ് 3. തേങ്ങ ചിരകിയത് ഒരു കപ്പ് 4. ജീരകം കാൽടീസ്പൂൺ