ഇടുക്കി:ജില്ലയിലെ മികച്ച വികസന പ്രവര്‍ത്തനത്തെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ‘ഞാന്‍ കണ്ട വികസനം ക്യാമറക്കണ്ണിലൂടെ’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.
Photography
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'രാജ്യത്തെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങള്‍ (സാംസ്കാരികം)' എന്ന വിഷയത്തില്‍ തപാല്‍ വകുപ്പ് സ്റ്റാമ്പ് ഡിസൈന്‍ (ഫോട്ടോഗ്രഫി) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 10,000 രൂപ സമ്മാനം നല്‍കും. 5000 രൂപയുടെ അഞ്ച് ആശ്വാസ സമ്മാനങ്ങളുമുണ്ട്. വിഷയത്തെ ആധാരമാക്കിയുള്ള ഫോട്ടോകള്‍ https://www.mygov.in/task/design-stamp-themed-unesco-world-heritage-sites-india-cultural എന്ന ലിങ്കില്‍ പോസ്റ്റ് ചെയ്യാം. മത്സരത്തിന് പ്രായപരിധിയില്ല.
Jul 10, 2020
No votes yet
മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫറായിരുന്ന വിക്ടർ ജോർജ് പകർത്തിയ ചിത്രങ്ങൾക്ക് ഇന്നും പറയാൻ ഒരുപാട് കഥകൾ ഉണ്ട്. എന്നും മികച്ച ഫ്രെയിമിങായിരുന്നു വിക്ടർ ചിത്രങ്ങളുടെ പ്രത്യേകത. 2001 ജൂലൈ 9ന് തൊടുപുഴയ്ക്കടുത്തു വെണ്ണിയാനി ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടില്ലിൽ വിക്ടിന്റെ ക്യാമറ നിലയ്ക്കും വരെ കണ്ട കാഴ്ചകൾ എല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.
Jul 10, 2020
No votes yet
മലയാള ദിനാചരണം, ഭരണ ഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നേര്‍ക്കാഴ്ച എന്ന പേരില്‍ മൊബൈല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മലയാളവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയെടുത്ത മൗലികമായ ഫോട്ടോകളാണ് മത്സരത്തിന് അയക്കേണ്ടത്. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതോ, മറ്റുള്ളവര്‍ എടുത്തതോ ആയ ഫോട്ടോകള്‍ മത്സരത്തിന് അയക്കരുത്.8 547860180 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് ഫോട്ടോ നവംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം അയക്കണം.
Oct 31, 2019
No votes yet
ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ജില്ലാ അന്ധതാ നിയന്ത്രണ പരിപാടിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. കാഴ്ച ഒന്നാമത് എന്നാണ് വിഷയം. മൊബൈല്‍ ഫോണില്‍ എടുത്ത ഒറിജിനല്‍ ഫോട്ടോ അനുയോജ്യമായ അടിക്കുറിപ്പോടെയാണ് അയക്കേണ്ടത് .ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ അയക്കാം.ഒക്ടോബര്‍ 20 ന് വൈകിട്ട് മൂന്നിനകം ഫോട്ടോ അയക്കണം.6282963274 എന്ന വാട്സ്ആപ്പ് നമ്പറിലേക്കും, worldsightdayoct2019@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും ഫോട്ടോകള്‍ അയക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.
Oct 9, 2019
No votes yet
ലോകയുവജന നൈപുണ്യദിനത്തോടനുബന്ധിച്ചു യുനെസ്കോ -യൂണിവോക്്സംഘടിപ്പിച്ച സ്കില്‍സ് ഇന്‍ ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ആദ്യ ഇരുപതില്‍ സ്ഥാനം നേടി മലയാളിയായ സൗമ്യയും. സംസ്ഥാനത്തെ നൈപുണ്യവികസന പദ്ധതിയായ അസാപ്പിലെ ആലപ്പുഴ ഡിസ്ട്രിക്ട് യൂണിറ്റിലെ പ്രോഗ്രാംഎക്സിക്യൂട്ടീവാണ് സൗമ്യ. ലോകമെമ്പാടുമുള്ള അപേക്ഷാര്‍ത്ഥികളോട് മത്സരിച്ചാണ് സൗമ്യ നേട്ടം കൈവരിച്ചത്.
Oct 11, 2018
No votes yet