Opinion

നിങ്ങളെല്ലാരുമിവിടുത്തെ കവികളല്ലേ ...? നിങ്ങളെല്ലാരുമിവിടുത്തെ കഥാകൃത്തുക്കളല്ലേ..? എന്നാലിതൊന്ന് കേട്ടോളൂ. കളകളാരവം മുഴക്കിയൊഴുകുന്ന കണ്ണീർതെളിമയുള്ള ജലസമൃദ്ധിയാൽ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മനോഹരികളായ പുഴകളെക്കുറി ച്ചെഴുതിയാൽ മതി നിങ്ങൾ. വെള്ളി നൂലുപോലെ ഊർന്നിറങ്ങുന്ന കരളിൽ പ്രണയ സംഗീതത്തിൻ്റെ മാസ്മരികത നിറക്കുന്ന മനംതണുപ്പിക്കുന്ന ഹൃദയഹാരിയായ കുളിർമഴയെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.
കോവിഡിന്റെ  രണ്ടാമത്തെ തരംഗം കേരളത്തിൽ താഴേക്ക് വരികയാണ്. പ്രതിദിന  മരണങ്ങളുടെ എണ്ണം ഇപ്പോഴും നൂറിൽ മുകളിൽ ആണെങ്കിലും കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരം തന്നെയാണ്, കാരണം ആശുപത്രിയിലെ ബെഡുകൾ, ഐ സി യു, വെന്റിലേറ്റർ, ഓക്സിജൻ ഇതിന്റെ ഒക്കെ ആവശ്യം കുറഞ്ഞു വരുമല്ലോ. അത് കോവിഡ് ചികിത്സയേയും മറ്റു ചികിത്സകളേയും സഹായിക്കും.
തിരശ്ശീലയിൽ എത്താത്ത തിരനോട്ടം മുതൽ തിരശ്ശീലയിൽ കൊടുങ്കാറ്റ് തീർക്കാൻ  വരുന്ന മരയ്ക്കാർ വരെ.... തിരുവനന്തപുരം തൈക്കാട് മോഡൽ സ്കൂളിലെ ആ ആറാം ക്ലാസുകാരനെ അറുപതുകാരൻ ആയി അഭിനയിപ്പിച്ച സംവിധായകൻ രാജു അന്ന് ഒരിക്കലും വിചാരിച്ചുകാണില്ല അറുപത് വയസ്സ് കഴിഞ്ഞിട്ടും,  ഇന്നും,  നമ്മെ ഭ്രമിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന, ഒരു നടനവിസ്മയം ആയി മാറും ആ കുട്ടി എന്ന്... മഞ്ഞിൽവിരിഞ്ഞപൂക്കളിലെ നരേന്ദ്രനേ കണ്ടത് പെരുമ്പാവൂർ പുഷ്പയിലാണ്. സ്കൂൾ കാലഘട്ടമാണ് അന്ന് ....
പ്രിയപ്പെട്ട ഡെന്നിസ് ജോസഫ്.. നിങ്ങൾ പാതിയാക്കിവച്ച ആ സിനിമയുടെ ലോകത്താണ് ഞങ്ങളിപ്പോഴുമുള്ളത്.. ഞങ്ങൾ നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു.. എന്തിനായിരുന്നു പാതിവഴിയിക്ക് വച്ച് നിങ്ങളീ കഥ നിർത്തിക്കളഞ്ഞത്. ഓർമ്മകളുടെ വെള്ളിത്തിരയിൽ നിങ്ങളില്ലാത്തത് സങ്കൽപ്പിക്കാൻ കഴിയാത്ത പ്രേക്ഷകരുടേത് കൂടിയാണ് ഇന്നിപ്പോൾ ഈ ലോകം എന്ന തിരിച്ചറിവാണ് ഞങ്ങളെ ആഴത്തിൽ തൊടുന്നത്.. ഇതെന്താണിത് ദൈവമേ പ്രിയപ്പെട്ട മനുഷ്യരൊക്കെ മരിച്ചു പോകുന്നത് ജീവിച്ചിരുന്നു കാണുന്നതിന്റെ സങ്കടം പറഞ്ഞറിയിക്കാനാവുന്നില്ല.  
എത്ര അമ്മമാരാണ് ലോക്ഡൗൺ പൊട്ടിച്ച് പൂത്തുല്ലസിച്ചിങ്ങനെ നിൽക്കണത്! ഞാനാ ഇറഞ്ചെരിവുകളിലൂടെ പലവട്ടം സഞ്ചരിച്ചു. പല അമ്മമാരേയും പലവട്ടം നോക്കി പുഞ്ചിരിച്ചു. ഉമ്മവെക്കാനും തലോടാനും തോന്നുന്നവർ. ഒന്നുരിയാടിപ്പോകൂ... എന്നു കൊതിപ്പിക്കുന്നവർ.
"നമുക്ക് വേണ്ടി ജീവിച്ചവരെ വെറുതെയങ്ങനെ മരണത്തിനു വിട്ടുകൊടുക്കാൻ കഴിയാത്തത് കൊണ്ടാണ് മനുഷ്യൻ ഓർമ്മകൾക്ക് വേണ്ടി മരങ്ങൾ നട്ടു തുടങ്ങുന്നതും മരിച്ചവരെക്കുറിച്ചു എഴുതി തുടങ്ങുന്നതും"  

Pages

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്