News

തൃശൂര്‍: ചിമ്മിനി ഡാമിന്‍റെ ഷട്ടറുകള്‍ നിലവില്‍ 7.5 സെ.മീ ഉയര്‍ത്തിയത് ആദ്യഘട്ടത്തില്‍ ഘട്ടമായി 10 സെ.മീ വരെയും ജലനിരപ്പ് പിന്നെയും ഉയരുകയാണെങ്കില്‍ ഘട്ടങ്ങളായി 15 സെ.മീ വരെയും ഉയര്‍ത്താന്‍ അനുമതി നല്‍കി. കരുവന്നൂര്‍, കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിരുവാണി ഡാം റിവര്‍ സ്ലൂയിസ് 60 സെന്റീമീറ്ററായി ഉയര്‍ത്തും
അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം  ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു.  സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും.  ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന്   യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.  
ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അനർട്ട് 'സൗരതേജസ്സ്' എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ട് കിലോ വാട്ട് മുതൽ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോർജ പ്ലാന്റുകൾക്ക് അപേക്ഷിക്കാം. www.buymysun.com എന്ന വെബ്‌സൈറ്റിൽ 'സൗരതേജസ്സ്' എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
ശക്തമായ മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 18 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ തുറന്നിരുന്ന കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലം, ശിരുവാണി ഡാമുകളുടെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് (Extremely Heavy Rainfall) സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് (16) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് അനുവദിക്കുന്നതിൽ കേന്ദ്ര  സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് വാർത്താസമ്മേളത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, സംവിധായകൻ: ജിയോ ബേബി, നിർമ്മാതാവ്: ജോമോൻ ജേക്കബ്, സജിൻ. എസ്. രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ. മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം, സംവിധായകൻ: സെന്ന ഹെഗ്‌ഡേ, നിർമ്മാതാവ്: പുഷ്‌കര മല്ലികാർജുനയ്യ.

Pages