Error message

  • The file could not be created.
  • The file could not be created.

Movies

Apr 152021
ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസാണ് ഫസ്റ്റ് ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
 ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് ഒരു പ്രത്യേക ലക്ഷ്യത്തോടെ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ഒക്കെയാണ് ചിത്രത്തിൻ്റെ പ്രമേയം.  ശ്രദ്ധ ശ്രീനാഥാണ് നായിക. ഉദയകൃഷ്ണയുടെ രചനയില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ആറാട്ട്.
മമ്മുട്ടിയെ കേന്ത്രകഥാപാത്രമാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഹൊറർ ത്രില്ലെർ ചിത്രം ദി പ്രീസ്റ്റ്‌ ഏപ്രിൽ 14 മുതൽ ആമസോൺ പ്രൈം വഴി ഓ ടി ടി റിലീസിനൊരുങ്ങുന്നു . തീയ്യറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രം ‌ മാർച്ച് 4 നായിരുന്നു തീയ്യറ്ററുകളിൽ റിലീസ് ചെയ്തത് . മഞ്ജു വാരിയർ ആയിരുന്നു ചിത്രത്തിൽ നായിക . മമ്മൂട്ടിയും മഞ്ജു വാരിയരും ഒരുമിച്ചഭിനയിക്കുന്ന ആദ്യത്തെ സിനിമയെന്ന പ്രേത്യേകതയും ചിത്രത്തിനുണ്ട് .
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന  ഒരു ക്രൈം ഡ്രാമയാണിത്.ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ ജോജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ഒരു സമ്പന്നനായ എൻആർഐ ആയി മാറണമെന്നാണ് അയാളുടെ ആഗ്രഹം. പക്ഷേ അയാളുടെ അച്ഛൻ അയാള്‍ക്ക് ഒട്ടും വിലകൊടുത്തിരുന്നില്ല. അതിനിടയിൽ അയാളുടെ കുടുംബത്തിൽ നടക്കുന്ന ഒരു സംഭവം അയാളുടെ ഭ്രാന്തമായ സ്വപ്നങ്ങള്‍ക്ക് പിറകെ പോകാൻ അയാൾക്ക് പ്രേരകമാവുകയാണ്, ഇതാണ് സിനിമയുടെ പ്രമേയം.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായാട്ട് നിർമ്മിച്ചിരിക്കുന്നത് രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ 'അപ്പളാളെ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ മധുവന്തി നാരായണാണ്‌ ഗാനം പാടിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നയൻ‌താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴൽ ഇന്ന് തീയറ്ററുകളിൽ. 'നിങ്ങളുടെ നിഴൽ ആരുടേതാണ്' എന്ന നിഗൂഢതയുള്ള ചോദ്യമാണ് സിനിമയുടെ പോസ്റ്ററിൽ ഉള്ളത് . സമാന സ്വഭാവത്തിൽ ഉള്ളതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് സിനിമയുടെ ട്രെയ്‌ലർ ആരംഭിക്കുന്നത്.
മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ചതുര്‍ മുഖം. രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ആസിഫ് അലി നായകനായി എത്തിയ കോഹിനൂറിന്റെ തിരക്കഥ എഴുതിയത് ഇരുവരും ചേര്‍ന്നായിരുന്നു അലന്‍സിയര്‍, രഞ്ജി പണിക്കര്‍, സരയൂ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. .
1997 കാലഘട്ടത്തിലെ കഥ പറയുന്ന ”കള” മികച്ച പ്രതികരണവുമായി തീയേറ്ററില്‍ മുന്നേറുന്നു. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം രോഹിത് വി.എസ് ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ടൊവിനോയുടെ കലാജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രമായി കള മാറിയിരിക്കുകയാണ്.
കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്ന് പുറത്ത് വിട്ട ടീസറിലൂടെ പ്രഖ്യാപിച്ച ചിത്രമാണ് ‘ആർക്കറിയാം’. കമൽ ഹാസൻ ആദ്യമായി പങ്കുവെച്ച മലയാള ചിത്രത്തിൻ്റെ ടീസർ ഒട്ടേറെ ശ്രദ്ധ ആകർഷിച്ചിരുന്നു. 
 തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'നിഴല്‍'. നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രമാണ് നിഴല്‍. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.  
പ്രേക്ഷകര്‍ കാത്തിരിക്കുന്ന സണ്ണി വെയ്ന്‍ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിച്ച് പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രം ഏപ്രില്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ സണ്ണി വെയ്‌നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്.

Pages

Recipe of the day

Apr 152021
Ingredients 5 1/2 ounces plain or Toasted Sugar (about 3/4 cup; 145g) 4 ounces egg yolk (about 1/2 cup; 110g), from about 8 large eggs