Magazine

Aug 222021
സിനിമയെ ഒരു മതമായി പ്രഖ്യാപിക്കുന്നവർക്ക് അയാൾ ദൈവമായിരുന്നു. അഭിനയത്തിന്റെ എല്ലാ സാധ്യതകളും ഒത്തിണങ്ങിയ ആ മനുഷ്യൻ ചിരിച്ചപ്പോഴും കണ്ണീരണിഞ്ഞപ്പോഴുമെല്ലാം പ്രേക്ഷകരുടെ ഹൃദയവും അതേറ്റു പിടിച്ചു. മറ്റെന്തിനേക്കാളും സിനിമയിൽ മഹത്തരമാകുന്നത് അഭിനയത്തിന്റെ സൂക്ഷ്മത തന്നെയാണെന്ന് ഈ അറുപതിയൊന്നാമത്തെ പിറന്നാൾ ദിനത്തിലും അദ്ദേഹം നമ്മളെ ഓർമ്മപ്പെടുത്തി. അയാളുടെ പേര് മോഹൻലാൽ എന്നായിരുന്നു. അയാൾക്ക് ഇന്ത്യൻ സിനിമയുടെ മുഖമായിരുന്നു.
ജീത്തു ജോസഫും ഒന്നിക്കുന്നു ലോകമെങ്ങുമുള്ള സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രമൊരുക്കാന്‍ ജീത്തു ജോസഫ്. '12വേ മാന്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ വലിയ പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ്.
കടലുപോലെ പരന്നു കിടക്കുന്ന മലയാളസിനിമാ ലോകത്ത്  വ്യക്തിമുദ്ര പതിപ്പിക്കുക എന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. വർഷങ്ങളായി സിനിമയ്ക്ക് പിറകിലുണ്ടായിരുന്ന ഒറ്റനേകം മനുഷ്യർ ഈയടുത്ത കാലങ്ങളിലാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. അത്രത്തോളം താരസമ്പന്നമാണ് മലയാളസിനിമ. എന്നാൽ തന്റെ പ്രതിഭയുടെ തിളക്കം കൊണ്ട് എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു വന്ന ചില മനുഷ്യരുണ്ട്. അവരിൽ ഒരാളാണ് ലുക്മാൻ എന്ന ചെറിയ വലിയ മനുഷ്യൻ.
   വിജയ് സി എച്ച്
നടി ഷീല മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ സത്യന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 15 ന് അരനൂറ്റാണ്ട് പിന്നിടുന്നു. തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ അനശ്വര നടനെ  മലയാളത്തിന്‍റെ നിത്യഹരിത നായിക ഷീല ഓര്‍മ്മിക്കുന്നു. സത്യന്‍- ഷീല കൂട്ടുകെട്ടില്‍ പിറവിയെടുത്ത ചിത്രങ്ങളെല്ലാം മലയാള സിനിമാ ചരിത്രത്തിന്‍റെ ഭാഗമാണ്. തന്‍റെ നായകനെക്കുറിച്ചുള്ള ഷീലയുടെ വാക്കുകളിലേക്ക്.
മായ കൃഷ്ണൻ

Pages