Life Style

Jan 242020
കുറേ നാൾ കൂടിയാ  മെട്രോയിൽ കേറുന്നത് - എല്ലാവരും മൊബൈലിൽ മുഖം പൂഴ്ത്തിയാണിരിപ്പ്. എന്താണാവോ ഇത്രയ്ക്കു കാണാനുള്ളത്? ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ആയിരിക്കും.
(ഈ കുറിപ്പ് ലാഘവത്തോടെ വായിക്കണം എന്നപേക്ഷ. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല. പ്രത്യേകിച്ച് തങ്ങളുടെ കുട്ടികളുടെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ച സ്നേഹസമ്പന്നരായ സ്നേഹിതന്മാരെ. ഇക്കാലത്തെ വിവാഹങ്ങളെക്കുറിച്ചുള്ള എന്റെ ഒരു നിരീക്ഷണമായി കണ്ടാൽ മതി)
വ്യക്തി മുതൽ ലോകം വരെയുള്ള സുദീർഘവും സുശക്തവുമായ കണ്ണികളെ ദ്രവീകരിക്കാൻ ഇന്നു മതങ്ങൾക്കു സാധിക്കും. അതുതന്നെയാണല്ലോ നാമിന്നു ചുറ്റുപാടുകളിലും കണ്ടുകൊണ്ടിരിക്കുന്നതും.സനാതനമായ മൂല്യങ്ങളെയാണ് നാം ജീവിതത്തിൽ സാംശീകരിക്കേണ്ടത്. സനാതനം എന്നുകേൾക്കുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണയും വേണ്ട.
ആറ്റുകാൽ കൊടിയേറ്റ  മഹോത്സവം 2020 മാർച്ച് 01 ഞായറാഴ്ച  രാവിലെ  9 -30 ന് കാപ്പ് കെട്ടി കുടിയിരുത്തുന്നത്  2020 മാർച്ച് 01 ഞായറാഴ്ച  രാവിലെ  9 -30 ന്  
എന്റെ അടുക്കളക്കൂട്ടുകാരി ലക്ഷ്മിയ്ക്ക് നാളെ മുതൽ നല്ല തിരക്കാണ്. പൊങ്കലിന്റെ തിരക്ക് , പൊതുവെ അവധി എടുക്കില്ല  എന്നതാണ് എന്റെ ആശ്വാസം. വിശേഷങ്ങളുടെ സമയത്ത് പകരം സഹായത്തിനൊരാളെ കിട്ടാൻ ഒരു വഴിയുമില്ല. എന്നാലും ലക്ഷ്മിയോട് പൊങ്കലിന് ജോലിക്ക് വരേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ആഘോഷത്തിനിടയിൽ സമയം കിട്ടിയാൽ ഒന്നിറങ്ങാൻ പറഞ്ഞിട്ടുണ്ട്‌.  സ്ഥിരം വേഷത്തിലല്ലാതെ പുതിയ വേഷത്തിൽ കാണാമല്ലോ. ബാംഗ്ലൂരിലെ സംക്രാന്തിയ്ക്ക്‌  എത്ര പകിട്ടുണ്ടെന്നിതു വരെ ശ്രദ്ധിച്ചിട്ടില്ല. ഇനി വേണം നോക്കാൻ!
മുള്‍വേലിയില്‍ പടര്‍ന്ന് മുച്ചൂടും പച്ചച്ച് കിന്നരശില്‍പങ്ങളിലെ മുന്തിരിവള്ളികളെപ്പോലെ ആകാരസൗഷ്ഠവമാര്‍ന്ന ഇലകള്‍ പ്രദര്‍ശിപ്പിച്ച് നില്‍ക്കും പാവല്‍ വള്ളി. ചിലപ്പോള്‍ ഇടവഴിയോരത്ത് പീതവര്‍ണ്ണത്തില്‍ ചിരിച്ചു നില്‍ക്കാറുണ്ടത്. മെലിഞ്ഞ ഞെട്ടോടെ ആണ്‍പൂവും നിറയെ മുള്ളുകളായി പാവയ്ക്കയുടെ സൂക്ഷ്മരൂപമുള്ള ഗര്‍ഭപാത്രത്തില്‍ കാത്തിരിയ്ക്കുന്ന അണ്ഡങ്ങളുമായി പെണ്‍പൂവും. ദിവസവും നടക്കുന്ന വഴിയരികില്‍ ഓന്നോ രണ്ടോ കുഞ്ഞു പാവയ്ക്കകള്‍ വളര്‍ന്നു വരുന്നത് നിത്യക്കാഴ്ചയുടെ സുഖം തരും. ഒരുനാള്‍ പച്ചനിറം മാറി അവ മഞ്ഞച്ചുവരും.
മടി പിടിച്ചിരിക്കുന്ന വെള്ളിയാഴ്ചയിലെ ഒരു പതിനൊന്ന് മണി സമയമായപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ നിന്ന് ഗൃഹാതുരത ഉണർത്തുന്ന ഒരു രുചി ഗന്ധം വീടിനു ചുറ്റുപാടുമങ്ങ് പെട്ടെന്ന് പടർന്ന് വ്യാപിച്ചത്. എന്റെ ''മൂക്ക"മ്മായി മട്ടൺകറി , മൺകലത്തിൽ മസാലയോടൊപ്പം വേവുന്ന മണമാണതെന്ന് അതിവേഗത്തിൽ തിരിച്ചറിഞ്ഞു. മട്ടൺ കറിയുടെ രുചിയോടൊപ്പം പഴയ ഞായറാഴ്ചകളുടെ ഓർമ്മകളും എന്നിലേക്ക് ഉണർന്ന് വന്നു.
പ്ലാസ്റ്റിക്കിന് പകരമുളള ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും തിരുവനന്തപുരം കനകക്കുന്നില്‍ ഹരിതകേരളം മിഷന്‍  സംഘടിപ്പിക്കുന്ന മേളയില്‍ സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം. ജനുവരി 15 മുതല്‍ 19 വരെയാണ് മേള. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹരിതകേരളം മിഷനില്‍ ബന്ധപ്പെടണം. ഫോണ്‍: 9387801694 
 വീടുകൾക്ക് പുറത്ത് പുൽത്തകിടികളും പൂന്തോട്ടങ്ങളും നിർമ്മിച്ച് വീടുകളുടെ അഴക് കൂട്ടുന്നതുപോലെതന്നെ നമുക്ക് ചെടികൾ ഉപയോഗിച്ച് അകത്തളഭംഗിയും വർദ്ധിപ്പിക്കാം. ചിലവ് കുറഞ്ഞ ഇന്റീരിയർ ഡെക്കോറും, പരിപാലനം കുറച്ചു മാത്രം ആവശ്യം ഉള്ളതും എന്നാൽ മാനസിക സംതൃപ്തി ഒരുപാട് പ്രധാനം ചെയ്യുന്നതുമായ ഒരു അവിഭാജ്യ ഘടകം ആണ് ഇന്റോർ ചെടികൾ.
രാവിലേയും വൈകീട്ടും ഓഫീസ് സമയങ്ങളിൽ ഗുരുവായൂർക്കുള്ള ലിമിറ്റഡ് സ്റ്റോപ്പിൽ കേറീട്ടുണ്ടോ നിങ്ങൾ? പോട്ടെ തൃശ്ശൂർക്ക് പോയിട്ടുണ്ടോ? അപ്പൊൾ അറിയാലോ , അതിലെ ഒരു തിരക്കും കൂട്ടത്തിൽ ബസ്സിന്റെ സ്പീഡും. ഇത് വച്ച് ഈ കഥ ഞാനൊന്നു പിറകോട്ട് ഓടിക്കാം , ഒരു ഒന്നൊന്നര സ്പീഡിൽ ! 2011-2012അതാണ് കാലഘട്ടം. ഞാൻ ഗുരുവായൂർ ടെലഫോൺ എക്സ്ചേഞ്ചിൽ ജോലി ചെയ്യുകയാണ് അന്ന്. ലിമിറ്റഡിൽ ആണെങ്കിൽ 25 മിനിട്ട് കഷ്ടി മതി ഗുരുവായൂർക്ക് എത്താൻ. അതു കൊണ്ട് സ്ഥിരമായി ലിമിറ്റഡിൽ തന്നെയായിരുന്നു യാത്ര. സീറ്റ് കിട്ടുക എന്നത് സ്വപ്നം മാത്രമാണ് ആ യാത്രയിൽ. പരിചയക്കാർ വരെ ചിലപ്പൊൾ മുഖത്ത് നോക്കില്ല.
സ്ഥിരം സിനിമകളിൽ കാണുന്ന അമാനുഷിക പ്രകടനങ്ങൾ ഒന്നും ഇല്ലാതെ പച്ചയായി ഒരു നാടിന്റെ കഥ പറഞ്ഞ, കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന മലയാള ചിത്രം. എടക്കാട് ബറ്റാലിയൻ 06 എന്ന ' പേരുകേട്ട് ഒരു അടി പടം പ്രതീക്ഷിച്ചു പോവുന്നവർക്ക് നിരാശ ആയിരിക്കും ഫലം. കോഴക്കോട് ജില്ലയിലെ എടക്കാട് എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചു മതസൗഹാർദ്ദവും, യുവത്വത്തിന്റെ ദുശീലങ്ങളും , അതിനോട് ചേർന്ന് എപ്പോഴും മരണപ്പെടുമ്പോൾ മാത്രം നാടിന്റെ യശസ്സ് ഉയർത്തുന്ന ഒരു പട്ടാളക്കാരന്റെ ജീവിതം എങ്ങനെ നാടിനെ സ്വാധീനിക്കുന്നു എന്നും ചൂണ്ടി കാണിച്ച നല്ല സിനിമ.

Pages

Entertainment

Jan 252020
തിരുവനന്തപുരത്തെ ന്യൂ തീയേറ്റർ. ഭാഗ്യരാജിന്റെ മൗനഗീതങ്ങൾ എന്ന തമിഴ് പടം നൂറു ദിവസങ്ങൾ താണ്ടിയിട്ടും കാണാൻ ജനം.