Job openings

Jul 302021
സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം. എ, ബി എസ്‌സി, എം എസ്‌സി, എം. സി. എ, എം. ബി. എ, എം.
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ.  www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.
സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ജില്ലയില്‍ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ എം.എസ്.ഡബ്ലൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്)/ എം.ബി.എ (മാര്‍ക്കറ്റിങ്) ടുവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രായപരിധി 45 വയസ്സ്.
നാഷണല്‍ ഇന്‍സ്ട്രക്ഷണല്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 318 ഒഴിവുകള്‍. കേരളത്തില്‍ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 18 ഒഴിവാണുള്ളത്. കരാര്‍ നിയമനമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് അവസരം. വിശദവിവരങ്ങള്‍ക്ക് www.nimiprojects.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ജൂലായ് 31.    
പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനിലെ മീഡിയേഷന്‍ സെല്ലിലേക്ക് എംപാനല്‍ ചെയ്യുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പട്ടിക കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ മീഡിയേഷന്‍ റെഗുലേഷന്‍ റൂള്‍സ് 2020 ലെ ക്ലോസ് 3 ല്‍ പ്രതിപാദിച്ചിട്ടുണ്ട്. അപേക്ഷ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനുളളില്‍ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കണം. സമയപരിധിക്കുളളില്‍ കിട്ടുന്ന അപേക്ഷകള്‍ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും സെക്ഷന്‍ 75 ലെ സബ് സെക്ഷന്‍ 1 പ്രകാരം രൂപീകരിക്കുന്ന ഒരു സബ്-കമ്മിറ്റി പരിശോധിച്ച് 10 പേരില്‍ അധികമാകാത്ത ഒരു പാനലിനെ തെരഞ്ഞെടുക്കും.
തിരുവനന്തപുരം: ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രഫി എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20നും 30നും മധ്യേ. വേതനം പ്രതിമാസം 15,000 രൂപ.
പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, എസ്.ഇ.ഒ. അനലിസ്റ്റ്, സെയില്‍സ് മാനേജര്‍, യു ഐ/ യു എക്‌സ് ഡെവലപ്പര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, അഡ്മിഷന്‍ കൗണ്‍സിലര്‍, മെക്കാനിക്കല്‍ ഫാക്കല്‍റ്റി, ഇലക്ട്രിക്കല്‍ ഫാക്കല്‍റ്റി, സിവില്‍ ഫാക്കല്‍റ്റി, സോഫ്റ്റ്വെയര്‍ ഫാക്കല്‍റ്റി എന്നീ ഒഴിവുകളാണുള്ളത്.
കാസർഗോഡ്;  കേരള സ്‌റ്റേറ്റ് എയ്ഡസ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ജില്ലയിൽ നടപ്പാക്കി വരുന്ന ലൈംഗികാരോഗ്യ പദ്ധതിയായ സുരക്ഷാ പ്രൊജക്ടിൽ കൗൺസിലറുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എ സൈക്കോളജി യോഗ്യതയുള്ള കാസർകോട് ജില്ലക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജൂലൈ 23 ന് വൈകീട്ട് അഞ്ചിനകം nyksurakshamsm@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം. ഫോൺ: 04994 231171, 8618485728

Pages

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്