Interview

സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ  (കിക്മ) 2020-22 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക്  ആഗസ്റ്റ് 5ന് രാവിലെ 10 മണി മുതൽ ഇൻറർവ്യൂ നടത്തും.ഡിഗ്രിക്ക് 50 ശതമാനം മാർക്കും മാറ്റ്  (KMAT), സീ മാറ്റ് അല്ലെങ്കിൽ ക്യാറ്റ്   (CMAT/CAT) യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിയമം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം നടത്തുന്നത്. താത്പര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ ഓരോ ശരിപകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവുകളിൽ സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി നോക്കുന്നവർ ഉചിതമാർഗ്ഗേന ജൂൺ 15 നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ്. ജംഗ്ഷൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കോഡുകൾ, ചട്ടങ്ങൾ, റഗുലേഷനുകൾ തുടങ്ങിയവ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നതിന് താത്പര്യവും യോഗ്യതയും ഉളളവരിൽ നിന്നും കൺസൾട്ടന്റ് (മലയാളം ലീഗൽ ട്രാൻസിലേഷൻ) ആയി നിയോഗിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നിയമ ബിരുദം, നിയമ വിഷയങ്ങൾ വിവർത്തനം ചെയ്യുന്നതിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. 31.05.2020ൽ 65 വയസ്സിൽ കവിയരുത്. സമാന പ്രവൃത്തിപരിചയമുളള വിരമിച്ച സർക്കാർ ജീവനക്കാർക്ക് മുൻഗണന. കരാർ വേതനം കമ്മീഷൻ തീരുമാനപ്രകാരമായിരിക്കും.
മലപ്പുറം ജില്ലയില്‍ പട്ടിക വര്‍ഗ്ഗവിദ്യാര്‍ഥികള്‍ പഠിക്കുന്ന 29 സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി ക്ലാസുകളുള്ള സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. പട്ടിക വര്‍ഗ്ഗക്കാരില്‍ ടി.ടി.സി/ ഡി.എഡ്/ ബി.എഡ് യോഗ്യതയുള്ള വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഗോത്രവര്‍ഗ്ഗ ഭാഷ, സംസ്‌കാരം, ഗോത്രവര്‍ഗ്ഗ കലാരൂപങ്ങളില്‍ പ്രാവീണ്യവും സാക്ഷരത, സര്‍വേ എന്നിവയിലെ പരിചയവും അധിക യോഗ്യതയായി പരിഗണിക്കും.
അടൽ മിഷൻ ഫോർ റജ്യൂവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ (അമൃത്) പദ്ധതിയിൽ പരിസ്ഥിതി വിദഗ്ധനെ (എൻവയോൺമെന്റൽ എക്‌സ്‌പെർട്ട്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് smmukerala.org.  
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയൻസും ഡി.സി.എ യുമാണ് യോഗ്യത. സമാനമേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പി.ജി.ഡി.സി.എയും സയൻസ് ബിരുദവും വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റിലും പരിപാലനത്തിലും പരിചയവും വേണം. അപേക്ഷ സമർപ്പിക്കുമ്പോൾ 25 വയസ്സിൽ കവിയാൻ പാടില്ല. നിയമാനുസൃത ഇളവ് ബാധകം.
പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനു കീഴിലെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ/പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയുള്ള ഡോക്ടർമാർ എന്നിവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം.

Pages