Error message

  • The file could not be created.
  • The file could not be created.

International

Apr 112021
യുഎഇയിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്കൂളില്‍ നേരിട്ട് പഠിക്കാന്‍ എത്തിയതായി വിവിധ സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ദുബായ്: അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയെ പ്രഖ്യാപിച്ച്‌ യു.എ.ഇ. നൂറ അല്‍ മത്‌റൂശിയാണ് ആദ്യഅറബ് ബഹിരാകാശ യാത്രികയാവാന്‍ ഒരുങ്ങുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. മുഹമ്മദ് അല്‍ മുല്ല ആണ് സംഘത്തിലെ രണ്ടാമത്തെയാള്‍.ഇരുവരും നിലവില്‍ ഹസ്സ എല്‍ മന്‍സുരിയില്‍ സഹപ്രവര്‍ത്തകരാണ്.
മസ്‌ക്കത്ത്: റംസാന്‍ വ്രതാരംഭം പരിഗണിച്ച്‌ ഒമാനില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. ഇന്നുമുതല്‍ റംസാന്‍ ആരംഭിക്കുന്നതു വരെയാണ് കര്‍ഫ്യൂ ഇളവ് നല്‍കിയത്. കൂടുതല്‍ പേരില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുര്‍ന്ന് മാര്‍ച്ച്‌ 28 മുതല്‍ ഒമാനില്‍ ഭാഗികലേക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റംസാന്‍ ആരംഭിത്തിനു മുന്നോടിയായുള്ള ഇളവ് ജനങ്ങള്‍ ഏറെ ആശ്വാസകരമാവും.
ദോഹ: വിമാന യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്സ്.കൊവിഡ് മഹാമാരിക്ക് ശരിയായ ചികിത്സ ലഭ്യമാകുന്നതുവരെയെങ്കിലും യാത്രയ്ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്ന ചിന്ത ഉടലെടുക്കുമെന്നും അക്ബര്‍ അല്‍ ബാകില്‍ പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കായി അയാട്ട നടപ്പിലാക്കുന്ന വാക്സിന്‍ പാസ്പോര്‍ട്ട് സര്‍ക്കാരിനും യാത്രക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
ഒമാന്‍ : ​കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തില്‍ സന്ദര്‍ശന വിസക്കാര്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രില്‍ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്യത്തില്‍ വരുക.
മസ്‌കറ്റ്: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ അടച്ചത്. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ പ്രവേശിക്കരുതെന്നും വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ഥിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ദു​ബാ​യി​ല്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു. എ​ന്നാ​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും പ്ര​തീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വും തു​ട​രാ​നാ​ണ്​ സ്​​കൂ​ളു​ക​ളു​ടെ തീ​രു​മാ​നം.മി​ക്ക സ്​​കൂ​ളു​ക​ളും ര​ക്ഷി​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​മ​റി​യാ​ന്‍ സ​ര്‍​വേ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​മ്ബ​ത്​ ശ​ത​മാ​നം ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളെ അ​യ​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​ണെ​ന്ന്​ സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ദു​ബൈ ഖി​സൈ​സി​ലെ സെ​ന്‍​ട്ര​ല്‍ സ്​​കൂ​ളി​ലെ ബോ​യ്​​സ്​ സെ​ക്​​ഷ​ന്‍ ഹെ​ഡ്​ അ​ബ്​​ദു​ല്‍ റ​ഷീ​ദ്​ പ​റ​ഞ്ഞു.
പാരിസ് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. കൊറോണയുടെ മൂന്നാംഘട്ട വ്യാപനം രൂക്ഷമായതോടെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
മസ്‍കത്ത്: കൊറോണ വൈറസ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഏപ്രില്‍ നാല് ഞായറാഴ്ച മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി നിര്‍ദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി.
ഇന്ത്യൻ വംശജരും ഇന്ത്യൻ പ്രവാസികളും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ ഉള്ളവരാണ്, പഴയതും കാലഹരണപ്പെട്ടതുമായ പാസ്‌പോർട്ടുകൾ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇപ്പോൾ ആവശ്യമില്ല, നേരത്തെ ആവശ്യപ്പെട്ടതുപോലെ, സർക്കാർ അറിയിപ്പ് പ്രകാരം ആഗോളതലത്തിൽ ഇന്ത്യൻ വംശജരായ ആളുകൾക്ക് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഒസിഐ കാർഡ് വിതരണം ചെയ്യുന്നു, ഇത് വോട്ടവകാശം, സർക്കാർ സേവനം, കാർഷിക ഭൂമി വാങ്ങൽ എന്നിവയൊഴികെ ഒരു ഇന്ത്യൻ പൗരന്റെ എല്ലാ ആനുകൂല്യങ്ങളും നൽകുന്നു. ഒസിഐ കാർഡ് അവർക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്ര നൽകുന്നു.
മസ്​കത്ത്​: കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഒമാനില്‍ വീണ്ടും രാത്രികാല സഞ്ചാരവിലക്ക്​ ഏര്‍പ്പെടുത്താന്‍ വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മാര്‍ച്ച്‌​ 28 ഞായറാഴ്​ച മുതല്‍ ഏപ്രില്‍ എട്ട്​ വ്യാഴാഴ്​ച വരെയാണ്​ രാജ്യവ്യാപകമായുള്ള ഭാഗിക കര്‍ഫ്യൂ പ്രാബല്ല്യത്തില്‍ ഉണ്ടാവുക. രാത്രി എട്ട്​ മുതല്‍ പുലര്‍ച്ചെ അഞ്ച്​ മണി വരെ വ്യാപാര സ്​ഥാപനങ്ങള്‍ അടച്ചിടുന്നതിന്​ ഒപ്പം​ വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. നിലവില്‍ ഒമാനില്‍ വാണിജ്യ സ്​ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ പ്രാബല്ല്യത്തിലുണ്ട്​.

Pages

Recipe of the day

Apr 152021
Ingredients 5 1/2 ounces plain or Toasted Sugar (about 3/4 cup; 145g) 4 ounces egg yolk (about 1/2 cup; 110g), from about 8 large eggs