Health

Jul 192019
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഈ വർഷം നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയുടെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചു.
ആലപ്പുഴ: മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലമാണ് ഷിഗല്ല  രോഗമുണ്ടാകുന്നത്. പനി, വയറുവേദന, ഛർദ്ദിൽ, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണം.തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുകയും പഴകിയ ആഹാരം ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.ഭക്ഷണം കഴിക്കുന്നതിന് മുൻപും, മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.മലമൂത്ര വിസർജ്ജനം ശുചിമുറിയിൽ മാത്രം നടത്തുക.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റിസേര്‍ച്ച് ഫെലൊ (യോഗ്യത എം.പി.എച്ച് ഡിഗ്രി), ജൂനിയര്‍ റിസേര്‍ച്ച് ഫെലൊ (എംപി.എച്ച് ഡിഗ്രി/എം.എസ്.സി കമ്മ്യൂണിറ്റി നഴ്‌സിങ് ഡിഗ്രി), പ്രൊജക്ട് ഫീല്‍ഡ് ഡാറ്റാ കലക്ഷന്‍ ടെക്‌നീഷ്യന്‍ (എം.എസ്.സി എന്‍ട്രോമോളജി /ബി.എസ്.സി സൂവോളജി/ബി.എസ്.സി നഴ്‌സിങ്) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.    
മീനടം ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രി മുഖേന വയോജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട  60 വയസ്സ് പൂര്‍ത്തിയായ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളുളളവര്‍ക്ക്  രജിസ്റ്റര്‍ ചെയ്യാം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് 30 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സൗജന്യ ആയുര്‍വേദ ചികിത്സ ലഭിക്കും. പ്രായം, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 30നകം ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2555115, 8943713116
യു.കെ-എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനം വഴി നിയമനം നല്‍കും. ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള ബി.എസ്.സി./ജി.എന്‍.എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് (അക്കാദമിക്ക്) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്‌കോറിങ്ങും അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്ക പ്പെടുന്നവര്‍ എന്‍.എച്ച്എസ്. ഫൗണ്ടേഷന്‍ നടത്തുന്ന സി.ബി.റ്റി (ഇീാുലലേിര്യ ആമലെറ ഠലേെ) യോഗ്യത നേടണം. ഉദ്യോഗാര്‍ത്ഥികള്‍ യു.
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ലൈബ്രറിയിലേക്ക് മെഡിക്കൽ പുസ്തകങ്ങൾ വാങ്ങുന്നതിനു അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ 21നകം നൽകണം. വിശദവിവരങ്ങൾക്കു കോളേജ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ നമ്പർ: 0491 2974125.
പെരിങ്ങോട്ടുകുറുശ്ശി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് (ജെ.പി.എച്ച്.എന്‍) ട്രെയിനിംഗ് സെന്ററില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി ജില്ലകളിലെ സ്ഥിര താമസക്കാരായ പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികളായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിയണം. 2019 ഡിസംബര്‍ 31 ന് 17 വയസ്സ് തികയണം. 30 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവയസ്സും ഇളവുണ്ട്. അപേക്ഷഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in ല്‍ ലഭിക്കും.
കേരളത്തില്‍മഴക്കാലംതുടങ്ങാറായതിനാല്‍റബ്ബര്‍തോട്ടങ്ങളിലെചിരട്ടകള്‍ കമിഴ്ത്തിവയ്ക്കുന്ന കാര്യത്തില്‍കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് റബ്ബര്‍ബോര്‍ഡ്അഭ്യര്‍ത്ഥിക്കുന്നു.  കൊതുകുകളിലൂടെ പരക്കുന്ന വിവിധ രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണിത്.
കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ്എ   ല്ലാസഹായങ്ങളുംഉറപ്പു നല്‍കിയിട്ടുണ്ടെന്ന്‌കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ഇന്ന്‌ രാവിലെ അദ്ദേഹം അടിയന്തര ഉന്നതതലയോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
നിപ്പ ജാഗ്രതയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു. മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി കളമശേരി മെഡിക്കല്‍ കോളേജില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപ രോഗം സംശയിക്കുന്ന രോഗിയുടെ അന്തിമ ലാബ് പരിശോധന ഫലം പുന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു കാത്തിരിക്കുകയാണ്. ഇത് ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ.  എങ്കിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. രോഗ ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള എല്ലാ നടപടികളും പുര്‍തിയായതായി മന്ത്രി പറഞ്ഞു.
സൗദി അറേബ്യയിലെ  മജിദ് മെഡിക്കൽ ഗ്രൂപ്പിലേക്ക് ഡോക്ടർ, നഴ്‌സ് തസ്തികകളിൽ നോർക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, ജി.എൻ.എം യോഗ്യതയുള്ള വനിത നഴ്‌സിന് രണ്ട് വർഷം പ്രവൃത്തി പരിചയവും വേണം. ഡോക്ടറിന് 7000 സൗദി റിയാലും (1,30,000 രൂപ), നഴ്‌സിന് 3500 സൗദി റിയാലും (65,000രൂപ) ശമ്പളം ലഭിക്കും. താമസം, വീസ, വിമാനടിക്കറ്റ് സൗജന്യം. ഇരുവിഭാഗങ്ങൾക്കും സൗദി പ്രൊമട്രിക് ലൈസൻസ് ഉണ്ടായിരിക്കണം.

Pages

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi