Government Job Openings

കേരള വനഗവേഷണ സ്ഥാപനത്തിൽ  2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂൾസ് ആന്റ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്‌ളിക്റ്റ്‌സ് ഇൻ കേരള-ഫേസ്-1 എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
കേരള വന ഗവേഷണ സ്ഥാപനത്തിൽ 27 ജനുവരി 2023 വരെ കാലാവധിയുള്ള 'സ്റ്റഡീസ് ഓൺ ഡൈവേഴ്‌സിറ്റി, ഡിസ്ട്രിബൂഷൻ ആൻഡ് മോർഫോ-മോളിക്യൂലർ ടാക്‌സോണമി ഓഫ് ഫോളിയ്ക്കൽസ് ഹൈഫോമിസ്‌റ്‌സ് ഫംഗൈ ഓഫ് പീച്ചി-വാഴാനി വൈൽഡ് ലൈഫ് സാങ്ച്യുറി, കേരള' എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ് സൈറ്റ് (www.kfrii.res.in) സന്ദർശിക്കുക.
കേരള സർക്കാർ നടപ്പിലാക്കിവരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ / അർദ്ധസർക്കാർ /  പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരത്ത് ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20,000 രൂപയാണ് ഓണറേറിയം. അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ ഉദ്യോഗത്തിലിരുന്നവരോ ഇപ്പോൾ ഉദ്യോഗത്തിലുള്ളവരോ ആയിരിക്കണം.
ന്യൂഡൽഹി : ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2021 ജൂൺ  മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്‍ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഴുവൻ പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2021/jul/doc202172601.pdf  
നഗര ഗ്രാമാസൂത്രണ വകുപ്പിൽ ഉയർന്ന തസ്തികകളിൽ പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ പ്രത്യേക നിയമനത്തിനായി അസിസ്റ്റന്റ് ടൗൺ പ്ലാനറുടെ രണ്ട് തസ്തികകൾ സംവരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കൊച്ചി കല്ലുമ്മക്കായയുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഒരു ഗവേഷണ പദ്ധതിയൽ ജൂനിയർ റിസർച് ഫെലോയുടെ ഒുെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി, ജെഎനിറ്റിക്‌സ്, ഫിഷറീസ്, മറൈൻ ബയോളജി, ലൈഫ് സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഫിഷ് ജെനിറ്റിക്‌സ് ആന്റ് ബയോടക്‌നോളജിയിൽ ലബോറട്ടറി പ്രവർത്തന പരിചയം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസം 31000 രൂപയും എച്ച്.ആർ.എ.യും വേതനം ലഭിക്കും.
ജൂലൈ 30ന് നടക്കുന്ന ഹൈക്കോടതി വാച്ച്മാൻ എഴുത്ത് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു.
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു എൽ.ഡി.ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം  - 695 004 എന്ന വിലാസത്തിൽ 30നകം ലഭിക്കണം.

Pages

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്