Football

യൂറോ കപ്പിന്റെ ഫിക്സ്ചർ വന്നതു മുതൽ ആരാധകർ കാത്തു നിൽക്കുന്ന മത്സരങ്ങളിൽ ഒന്നാണ് ഇന്ന് മ്യൂണിചിലെ അലിയൻസ് അറീനയിൽ നടക്കുന്നത്. യൂറോ കപ്പിലെ മരണ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന ഗ്രൂപ്പിൽ ഫ്രാൻസും ജർമ്മനിയുമാണ് നേർക്കുനേർ വരുന്നത്. 2018ലെ ലോകകപ്പ് ജേതാക്കളും 2014ലെ ലോകകപ്പ് ജേതാക്കളും നേർക്കുനേർ വരുമ്പോൾ ആവേശകരമായ പോരാട്ടമല്ലാതെ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല.
ലിസ്ബൺ : അണ്ടര്‍-21 യൂറോ കപ്പ് ഫുട്‌ബോള്‍ചാംപ്യൻ്‍ഷിപ്പില്‍ ജര്‍മനിക്ക് കിരീടം. വാശിയേറിയ ഫൈനലില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജര്‍മനി യുവനിരയുടെ കിരീട നേട്ടം.. ഏക ഗോളിനാണ് ജർമ്മനി മത്സരം കയ്യിലാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് കിരീടം നേടിക്കൊടുത്ത ഗോൾ പിറന്നത്. .49 -ആം മിനിറ്റില്‍ ലൂക്കാസ് മെച്ചയാണ് വിജയഗോള്‍ നേടിയത്. മെച്ച തന്നെയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍
കോഴിക്കോട് മെയ് 28 : ഗോകുലം കേരള എഫ് സി അഫ്ഘാൻ വിദേശതാരം ഷെരീഫ് മുഹമ്മദിന്റെ കരാർ ഒരു വർഷത്തേക്കു നീട്ടി. കഴിഞ്ഞ വർഷത്തെ ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തിൽ പ്രധാന പങ്ക്‌ വഹിച്ച കളിക്കാരനായിരിന്നു ഷെരീഫ് മുഹമ്മദ്. മധ്യനിരയിൽ കളിച്ച ഷെരീഫ് ഗോകുലത്തിനു വേണ്ടി നാല് ഗോളുകൾ നേടുകയും ഏറ്റവും കൂടുതൽ പാസുകൾ (799) നൽകുകയും ചെയ്തു. അവസാന മത്സരത്തിൽ ട്രാവു എഫ് സിക്ക് എതിരെ ഷെരീഫ് നേടിയ ഫ്രീകിക്ക് ആയിരിന്നു ഗോകുലത്തിന്റെ കിരീടധാരണത്തിനു വഴിവെച്ചത്.
കൊച്ചി: ഐ ലീഗ് കിരീടം നേടിക്കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ കീഴടക്കിയ ഗോകുലം കേരള ഇന്നലെ കെഎസ്‌ഇബിയെ കീഴ്‌പ്പെടുത്തി കൊണ്ട് കേരളത്തിന്റെ ചാംബ്യന്മാരായിഎക്‌സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കെഎസ്‌ഇബിയെ തോല്‍പ്പിച്ച്‌ കൊണ്ടാണ് കെപിഎല്‍ കിരീടം ഗോകുലം കേരള ഉയര്‍ത്തിയത്.
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ അട്ടപ്പാടി അഗളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ആവേശമായി. അട്ടപ്പാടി മേഖലയില്‍ നിന്നും നെഹ്‌റു യുവകേന്ദ്രയുടെ 10 യൂത്ത് ക്ലബുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
 ഇടുക്കി ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവത്കരണത്തിന്റെ (സ്വീപ്) ഭാഗമായി നാളെ (27) മൂന്നാറില്‍ നടത്തുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പങ്കെടുക്കും. കെഡിഎച്ച്പി ഗ്രൗണ്ടില്‍ വൈകിട്ട് 4നാണ് മത്സരം. പൊലീസ് ടീമും കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് ടീമും തമ്മിലാണ് മത്സരം. പൊലീസിന്റെ ടീമില്‍ പങ്കെടുത്തു കൊണ്ട് ഐ എം വിജയന്‍ മത്സരം നയിക്കും. സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, സ്വീപ് ചുമതല വഹിക്കുന്ന അസി. കളക്ടര്‍ സൂരജ് ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Manchester United with a record win in the English Premier League. Soulshire and his disciples made history by smashing Southampton by nine goals. This is the third time a team has won the Premier League by nine goals. United had previously beaten Ipswich Town in 1995 by the same margin. With this match, United overcame the fatigue of not being able to live up to expectations in the final matches.
FIFA has decided to skip next year's Under-17 and Under-20 World Cups. The move follows Covid pandemic. The Under-17 World Cup was scheduled to be held in Peru and the Under-20 World Cup in Indonesia. It has been decided to conduct both in 2023 in the respective countries. Earlier, FIFA had skipped the Under-17 Women's World Cup in India.

Pages