Entertainment

Jan 232020
എല്ലാവരും കൊള്ളാം എന്ന് പറയുന്ന ഒരു സിനിമയെ വെറുതെ കുറ്റം പറഞ്ഞു ആളാകാൻ നോക്കുകയല്ല.
"ചില ജന്മങ്ങളുണ്ട്- പൂമൊട്ട് പോലെ വിടർന്നുവരുന്നു. അഴകു ചൊരിയുന്നു. മണം വീശിത്തുടങ്ങുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്ന് അറിയില്ല. ആർക്കും അത് ഗണിച്ചെടുക്കാനുമാവില്ല.." സുഗതകുമാരി ടീച്ചർ കുറിച്ചിട്ട ഈ വരികൾ നന്ദിതയെപ്പറ്റിയായിരുന്നു.  ആ വേദന എല്ലാവരുടെയുമായിരുന്നു. 1999 ജനുവരി 17 ന് രാത്രി കിടപ്പുമുറിയിലേക്ക് പോകുംമുമ്പ് നന്ദിത പറഞ്ഞിരുന്നു,  "അമ്മേ, ഒരു ഫോൺ വരും, ഞാൻ തന്നെ അറ്റൻഡ് ചെയ്തുകൊള്ളാം"
മൃഗതുല്യമായ വാസനകളുടെ ആധിക്യം  സാംസ്കാരിക പൈതൃകമുള്ള മനുഷ്യനെ അധഃപതിപ്പിക്കും...  അതിരുകടന്ന സാംസ്കാരിക സദാചാരം രോഗാതുരമായ മൃഗമനസ്സുകൾ സൃഷ്ടിക്കും.  ജൈവപരിണാമങ്ങളുടെ രണ്ടു അവസ്ഥകളാണ് മൃഗവും, മനുഷ്യനും. മനുഷ്യനിൽ ഇപ്പോഴും മൃഗചേതനകൾ വസിക്കുന്നുണ്ട്. പക്ഷെ സംസ്കാരം എന്ന് ഇപ്പോൾ വിവക്ഷിക്കുന്ന സഭ്യമര്യാദകളുടെ  വ്യാജഅനുകരണങ്ങൾ ആ ജൈവനിഷ്കളങ്കത നിറഞ്ഞ മൃഗചേതനകളെ നികൃഷ്ടവും രോഗാതുരവും ആക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്.  മനുഷ്യൻ എന്ന് സൗന്ദര്യാധിഷ്ഠിത അന്വേഷണങ്ങളിൽ നിന്ന് അതിന്റെ അപകടകരമായ യാത്രകളിൽ നിന്ന് പിൻവാങ്ങി - സുരക്ഷിതമായ വീടുകൾക്കുള്ളിൽ
മതസൗഹാർദ്ദ സമ്മേളനം, സദ്യ മുതലായവയ്ക്കൊന്നും ഞാൻ സാധാരണ പോകാറില്ല. മേൽപ്പടി കാര്യങ്ങളോട് എന്തെങ്കിലും എതിർപ്പുള്ളതു കൊണ്ടല്ല. കൃത്രിമത്വം കൊണ്ട് ബോറടിക്കും എന്നുള്ളത് കൊണ്ടുമാത്രമാണ്. ഒരു സ്വാമി ,ഒരു പാതിരി ,പിന്നെ ഒരു മുസ്ല്യാരും. എല്ലാ മതങ്ങളും ഒന്നുതന്നെ എന്ന് ഇവർ മൂന്നുകൂട്ടരും നമുക്ക് പഠിപ്പിച്ചുതരും. എന്നാൽ പിന്നെ എന്തിനാണ് ഇങ്ങനെ മൂന്ന് വേഷം എന്ന് ചോദിക്കാൻ തോന്നും. മറുപടി റെഡിമെയ്ഡ് ആയി കരുതിയിട്ടുണ്ടാവും. അത് സംശയങ്ങളെ ശതഗുണീഭവിപ്പിക്കും എന്നേയുള്ളൂ. അങ്ങനെയൊരു കൃത്രിമ സമ്മേളനത്തിന് ഇരിക്കേണ്ടി വന്നപ്പോഴാണ് ,കുറച്ചു വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവം ഓർമ്മ വന്നത്.
ഈ സിനിമയുടെ പിന്നിലൊരു മനോഹരമായ സിംഫണിയുണ്ട്. ന്ത് ച്ചാൽ, ഒരു പുരുഷനാൽ (നദീം ഖാൻ-32 ) വേട്ടയാടപ്പെട്ട പതിനഞ്ച് വയസ്സുള്ള ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ കഥയാണ്. ഒരു സ്ത്രീയുടെ കഥ. ആ സിനിമ സംവിധാനം ചെയ്യുന്നതും മേഘ്‌ന ഗുൽസാർ എന്ന സ്ത്രീ തന്നെ. റാസി മുതൽ ഒട്ടേറെ കമേഴ്ഷ്യൽ സിനിമ സംവിധാനം ചെയ്ത മേഘ്‌ന. നിർമ്മിക്കുന്നത് ദീപിക പദുകോൺ എന്ന കലാകാരിയും. തിരക്കഥ ഒരുക്കിയതും മേഘ്‌ന. ദീപിക ലക്ഷ്മിയുടെ വേഷം ഗംഭീരമാക്കി.
"ഇളയരാജാ..., ഹരിവരാസനം എന്ന പേരില്‍ ഒരു അവാര്‍ഡുണ്ട്. കേരള സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് അത് നല്‍കുന്നത്. നീ വരണം, അതു വാങ്ങണം... അയ്യപ്പന്റെ ഈ അരുളപ്പാടു കേട്ടാണ് ഞാന്‍ വന്നത്.'' ഇളയരാജയുടെ തമിഴ് മൊഴിലുള്ള ഈ ഭാഷണം കേട്ട് സന്നിധാനം ശാസ്താമണ്ഡപത്തിന് മുന്നില്‍ തിങ്ങി നിറഞ്ഞ ഭക്തജനങ്ങള്‍  ശരണ മന്ത്രങ്ങളോടെ ഹര്‍ഷാരവം  മുഴക്കി. അവാര്‍ഡ് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ഇളയരാജ. ലോകത്തില്‍ ഇത്തരം ഒരു സ്ഥലം വേറെയില്ല. ഭക്തിയും ചൈതന്യവും ഒ ത്തു ചേരുന്ന
ജീവിതം അനശ്വരമായൊരു യാത്രയാണെന്ന് എനിക്ക് തോന്നാറുണ്ട്. അവസാനിക്കാത്തൊരു ഗാനം പോലെ, ഒഴുകി നീങ്ങുന്നൊരു യാത്ര. ഇന്നത്തെ അനുഭവങ്ങള്‍ നാളത്തെ ഓര്‍മകളായിത്തീരുന്നു. ആസ്‌ട്രേലിയയില്‍  സുഹൃത്തിന്റെ അതിഥി മുറിയില്‍  ഇരുന്ന്  ജാലകത്തിനപ്പുറത്തേക്ക് നോക്കുമ്പോള്‍ നാട്ടിലെ മുല്ലപ്പൂക്കളെ ഓര്‍മിപ്പിക്കുന്ന ശ്വേതസുഭഗമായ പുഷ്പങ്ങള്‍ തലയാട്ടിച്ചിരിക്കുന്നു. അത് മറ്റാര്‍ക്കും  സങ്കല്പിക്കാനാവാത്ത ഒരു ഹര്‍ഷോന്മാദം എനിക്ക് സമ്മാനിക്കുന്നു. 
ഹരിവരാസനം 2020-ലെ  പുരസ്‌കാരം പത്മവിഭൂഷണ്‍ ഇസൈ ജ്ഞാനി ഇളയരാജയ്ക്ക് സമ്മാനിക്കും. ശബരിമല അയ്യപ്പസന്നിധിയിലെ വേദിയില്‍ മകരവിളക്ക് ദിനമായ 15 ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന ചടങ്ങില്‍ ദേവസ്വം -സഹകരണം -ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും  ചേര്‍ന്നാണ് ഹരിവരാസനം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം അവാര്‍ഡ്.
കഥ പോലെ ഹൃദയഭേദകവും മനോഹരവുമായ രണ്ട് റിപ്പോർട്ടുകൾ ഞാനിന്ന് വായിക്കാനിടയായി . 'കോറൽ കോവ് ഒരു മനുഷ്യനായിരുന്നെങ്കിലോ ?'
ഇതുവരെ ആവറേജ് ബിലോ ആവറേജ് പടങ്ങൾ ചെയ്തുപോന്നിരുന്ന  ഒരു സംവിധായകൻ ഒറ്റ സിനിമയിൽ  കൂട്ടം പിരിഞ്ഞ് വേറിട്ട് മാറിനടക്കുന്ന അപൂർവസുന്ദരമായ കാഴ്ച്ച കൂടെയാണ് “അഞ്ചാം പാതിരാ”  “മിഥുൻ മാനുവൽ  തോമസ്” ഞാൻ അധികമൊന്നും കാണാത്ത , പ്രതീക്ഷിക്കാത്ത  ആ പേരിനെകുറിച്ചുള്ള സകല ധാരണകളും  പുള്ളി തന്നെ കീഴ്മേൽ  മറിച്ചിട്ട്  കളഞ്ഞ് .
എല്ലാവർക്കും സ്വപ്നങ്ങൾ സ്വന്തമാക്കാനൊരു എളുപ്പവഴിയാണ് പ്രവാസം . 

Pages

Entertainment

Jan 232020
എല്ലാവരും കൊള്ളാം എന്ന് പറയുന്ന ഒരു സിനിമയെ വെറുതെ കുറ്റം പറഞ്ഞു ആളാകാൻ നോക്കുകയല്ല.