Education

Jul 312021
പാലക്കാട്‍:സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം തുല്യത പരീക്ഷ ഓഗസ്റ്റ്‌
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലായി ആരംഭിക്കുന്ന ഡി.സി.എ, ഡി.സി.എ(എസ്) കോഴ്‌സുകളുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്‌സിനും പ്ലസ്ടു കഴിഞ്ഞവർക്ക് ഡി.സി.എ(എസ്) കോഴ്‌സിനും അപേക്ഷിക്കാം. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം.
കേന്ദ്ര ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിനുകീഴില്‍  തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ടിയുള്ള  നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ആര്‍വിടിഐ) ക്രാഫ്റ്റ്മാന്‍ ട്രയിനിംഗ് സ്‌കീം (സിടിഎസ്) 2021-22 ബാച്ചിലെ വിവിധ കോഴ്‌സുകളിലേക്കുള്ള  പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 20, 21 തീയ്യതികളില്‍ ഓണ്‍ലൈനായി നടത്തും.
പത്തനംതിട്ട ജില്ലയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 11 ന്  നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിട്ടുളള കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
പാലക്കാട്: കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ആനിമേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 0491-2504599, 8590605273.
സംസ്ഥാന ഗതാഗതവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 2021-22 ലെ ബി.ടെക് എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sctce.ac.in ൽ ഓൺലൈൻ ആയി നൽകണം. അവസാന തിയതി ആഗസ്റ്റ് എട്ട്. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9495565772.
   സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്ന 111 മത് അപ്രന്റീഷിപ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2021 ഏപ്രില്‍ 15 നകം ട്രെയിനിങ് പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഇപ്പോള്‍ അവസരം. ട്രെയിനിങ് നടന്ന സ്ഥാപനത്തില്‍ നിന്നും പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പുവരുത്തിയതിന് ശേഷം തൃശൂര്‍ ആര്‍ ഐ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്കും പാസ്സാകാത്തവര്‍ക്കും ഇത്തവണ പരീക്ഷയില്‍ ഹാജരാകുവാന്‍ അവസരമുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 04872365122.
ആഗസ്റ്റ് 28ന് പരീക്ഷാഭവനിൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (www.keralapareekshabhavan.in) ലഭ്യമാണ്.
കൊച്ചി: എല്‍. ബി. എസ്. സെന്റര്‍ ജൂലായ് 31-ന് നടത്തുന്ന മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം. സി. എ) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഭാഗമായി തൃക്കാക്കര കെ. എം. എം. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൗജന്യ എന്‍ട്രന്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കോട്ടയം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള അയ്യങ്കാളി മെമ്മോറിയൽ ടാലന്‍റ് സെർച്ച് ആൻഡ് ഡവലപ്‌മെന്‍റ് സ്‌കീമിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021- കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും.

Pages

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്