മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍.
Cricket
മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഓയിന്‍ മോര്ഗന്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചപ്പോള്‍ മുംബൈയ്ക്ക് ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു.
കൊല്‍ക്കത്ത നിരയില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇറങ്ങുന്നത്. മുംബൈ നിരയില്‍ ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ഇറങ്ങുന്നു.
Apr 13, 2021
No votes yet
ഐപിഎല്ലിൽ 100 ജയങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഐപിഎല്ലിൽ 100 വിജയങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തി. ജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
. ഐപിഎല്ലിൽ ഇതിനു മുൻപ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് 100 ൽ കൂടുതൽ മത്സരങ്ങൾ നേടിയിട്ടുള്ള ടീമുകൾ. മുംബൈ ഇന്ത്യൻസ് 120 മത്സരങ്ങളും ചെന്നൈ സൂപ്പർ കിങ്സ് 106 മത്സരങ്ങളുമാണ് ഐപിഎല്ലിൽ ഇതുവരെ ജയിച്ചത്
Apr 12, 2021
No votes yet
ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 188 റണ്‍സ് വിജയലക്ഷ്യം. 80 റണ്‍സെടുത്ത ഓപ്പണര്‍ നിതീഷ് റാണയും 53 റണ്‍സെടുത്ത രാഹുല്‍ ത്രിപാഡിയുമാണ് റൈഡേഴ്സ് ഇന്നിംഗ്സിന്റെ അമരക്കാർ.
ദിനേഷ് കാര്‍ത്തിക് 22 റണ്‍സെടുത്തു. സണ്‍റൈസേഴ്സിന് വേണ്ടി അഫ്ഗാന് സ്പിന്നര്‍മാരായ മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനെതിരെ കൊല്‍ക്കത്ത ഉയര്‍ത്തിയ ഏറ്റവും വലിയ വിജയലക്ഷ്യമാണിത്.
Apr 11, 2021
No votes yet
ഐപിഎൽ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം ഏപ്രിൽ 9 ന് ആരംഭിക്കും നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കലാശക്കൊട്ടിന് തിരിതെളിയുന്നത്.ആറാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇത്തവണ ഇറങ്ങുന്നത്.
Apr 9, 2021
No votes yet
കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ആശങ്കയില്‍ രാജ്യം നില്‍ക്കുമ്ബോള്‍ ഐ പി എല്‍ ആവേശങ്ങള്‍ക്ക് നാളെ തുടക്കം. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ഐ പി എല്‍ എത്തുമ്ബോള്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബയ് ഇന്ത്യന്‍സും, ആദ്യ കിരീടം ലക്ഷ്യമിടുന്ന ബംഗളൂരുവും തമ്മിലാണ് ഈ സീസണിലെ ആദ്യ പോര്. നാളെ വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം.
Apr 8, 2021
No votes yet
ന്യൂഡല്‍ഹി: 2021 സീസണിലെ ഐ.പി.എല്‍ ഇന്ത്യയില്‍ നിശ്ചയിച്ചപോലെ തന്നെ നടക്കു മെന്ന് ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. മുംബൈ പ്രധാന വേദിയായ ഐ.പി.എല്ലില്‍ മഹാരാഷ്ട്രയിലെ കൊറോണ ലോക്ഡൗണ്‍ തടസ്സമാകില്ലെന്നാണ് ഗാംഗുലിയുടെ വിശദീകരണം. ഒരാഴ്ചത്തേക്ക് മഹാരാഷ്ട്ര ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാംഗുലി നയം വ്യക്തമാക്കിയത്.
Apr 5, 2021
No votes yet
ഐപിഎലില്‍ വീണ്ടും തനിക്ക് അവസരം ലഭിച്ചത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്ന് പറഞ്ഞ് ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര. ഏഴ് വര്‍ഷത്തിന് ശേഷമാണ് പുജാരയ്ക്ക് വീണ്ടും ഐപിഎലില്‍ അവസരം ലഭിയ്ക്കുന്നത്. ഫെബ്രുവരി 18ന് നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് താരത്തെ സ്വന്തമാക്കിയത്.
2014 കിംഗ്സ് ഇലവന് പഞ്ചാബിന് വേണ്ടി മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡേയിലാണ് താന്‍ അവസാനം കളിച്ചതാണെന്നാണ് തന്റെ ഓര്‍മ്മയെന്നും വീണ്ടും ഐപിഎലിലേക്ക് തിരികെ വരാനാകുന്നത് വലിയ കാര്യമാണെന്നും ചേതേശ്വര്‍ പുജാര വ്യക്തമാക്കി.
Mar 30, 2021
No votes yet
ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. ജൂലൈ 15ന് ലണ്ടനിലെത്തുന്ന ശ്രേയസ് ഒരു മാസം ടീമിനൊപ്പമുണ്ടാകും. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയര്‍. അവര്‍ക്കൊപ്പം കളിക്കാന്‍ ലഭിച്ച അവസരത്തെ ആദരവായി കാണുന്നു. ഇതിഹാസ താരങ്ങളായ ഫറൂഖ് എഞ്ചിനീയറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണുമൊക്കെ പിന്‍ഗാമിയാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ശ്രേയസ് പറഞ്ഞു.
Mar 23, 2021
No votes yet
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം.
അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ കരുത്തില്‍ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്ബോള്‍ 110 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. രോഹിതിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
34 പന്തുകളില്‍ നിന്നും നാല് ബൗണ്ടറികളുടെയും അഞ്ച് സിക്സുകളുടെയും അകമ്ബടിയോടെ 64 റണ്‍സെടുത്ത രോഹിത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്.
Mar 20, 2021
No votes yet
ന്യൂഡല്‍ഹി: മുംബൈ വിജയ് ഹസാരെ ചാംപ്യൻമാരായി .ആദിത്യ താരെയുടെ സെഞ്ചുറിയും നായകന് പൃഥ്വി ഷായുടെ അര്‍ധ സെഞ്ചുറിയുമാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
Mar 14, 2021
No votes yet