Business

Nov 132019
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സ്വയംതൊഴില്‍മേഖലയില്‍ പരിശീലനം നല്‍കുന്നു.
തൃശ്ശൂരിലെ കൈരളി-ശ്രീ തീയറ്റർ കോപ്ലക്‌സിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഒഴിയാൻ സാധ്യതയുള്ള കടമുറികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിശ്ചിതകാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് പരിഗണിക്കാൻ തൊഴിൽരഹിത സംരഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി രൂപയ്ക്ക് താഴെയുള്ള ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍, സ്വയം തൊഴില്‍ നേടിയവര്‍ എന്നിവര്‍ക്കായുള്ള ദേശീയ പെന്‍ഷന്‍ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഏകദേശം മൂന്ന് കോടി പേര്‍ക്ക് പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രാജ്യത്തുടനീളമുള്ള മൂന്നരലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സികള്‍) മുഖേനയാണ് ഈ പദ്ധതിയില്‍ പേര് ചേര്‍ക്കേണ്ടത്. www.maandhan.in/vyapariഎന്ന പോര്‍ട്ടല്‍ വഴി സ്വന്തമായും അംഗത്വം നേടാം.
നോർക്ക റൂട്ട്‌സ് പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ട്‌സ് - ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ കുന്നംകുളം ചൊവ്വന്നൂരിൽ വായ്പാ യോഗ്യത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസിക്ഷേമ നിയമസഭ സമിതി ചെയർമാൻ കെ.വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും അതിലൂടെ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഇല്ലാതാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ ഒ ബി എറണാകുളം ചീഫ് റീജിയണൽ മാനേജർ എം നാരായണൻ നായർ അധ്യക്ഷനായി. സെൻറർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിലെ പ്രൊഫ. കെ. വർഗീസ്, നോർക്ക റൂട്ട്‌സ് സി ഇ ഒ കെ.
തേൻ കഴിച്ചാൽ മധുരം മാത്രമറിഞ്ഞ നാവിന് ഇനി മുതൽ പലവിധ രുചികളറിയാം. ചക്ക, കൈതച്ചക്ക, ഞാവൽ, എന്നിവയും തേനുമായി സംയോജിക്കുന്ന അതിമധുരത്തിന് പുറമെ കാന്താരിയുടെയും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും എരിവും രുചിയും കൂടി തേനിൽ നിന്നും നുകരാം. തേൻ വിപണന രംഗത്ത് പുതിയ രുചിഭേദങ്ങളുമായി എത്തിയിരിക്കുകയാണ് ഹോർട്ടികോർപ്പ്. കേരളത്തിൽ സുലഭമായി ലഭിക്കുന്ന പഴവർഗങ്ങളായ ചക്ക, കൈതച്ചക്ക, ഞാവൽ, പാഷൻ ഫ്രൂട്ട്, മുട്ടിപ്പഴം എന്നിവ തേനിൽ സംസ്‌കരിച്ച് തയാറാക്കിയ മൂല്യവർധിത തേൻ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
ജില്ലാ ഖാദി- ഗ്രാമ- വ്യവസായ ഓഫീസ് നടപ്പാക്കുന്ന തേനീച്ച വളര്‍ത്തല്‍ ക്ലസ്റ്റര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തേനീച്ച പെട്ടികളും അനുബന്ധ സാമഗ്രികളും പരിശീലനവും സൗജന്യനിരക്കില്‍ ലഭിക്കും. താത്പര്യമുളളവര്‍ ഓഗസ്റ്റ് അഞ്ചിനകം അപേക്ഷ നല്‍കണം. കോട്ടയം ചെല്ലിയൊഴുക്കം റോഡിലെ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസില്‍ അപേക്ഷ ഫോറം   ലഭിക്കും. ഫോണ്‍: 0481 2560586   
ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് തിരുവനന്തപുരം ജില്ലയിലെ ഭാഗ്യക്കുറി വിൽപ്പനക്കാർക്കും ഏജന്റുമാർക്കും പരിശീലനം നൽകുന്നതിനായി ജൂൺ 21 ന് പഴയ ജില്ലാ ഭാഗ്യക്കുറി ഓഫീസിലും(പുളിമൂട്) 22 ന് ആറ്റിങ്ങൽ ഭാഗ്യക്കുറി സബ് ഓഫീസിലും 26 ന് നെയ്യാറ്റിൻകര ഭാഗ്യക്കുറി സബ് ഓഫീസിലും വൈകുന്നേരം മൂന്നിന് പരിശീലന പരിപാടികൾ സംഘടിപ്പിക്കും. എല്ലാ ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 0471-2325582.    
ജില്ലയിലെ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയല്‍, ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത, ഗ്യാസ് വിതരണം സംബന്ധിച്ച്്  ഉപഭോക്താക്കള്‍ക്കുള്ള പരാതി പരിഹാരത്തിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കളുടെ ഓപ്പണ്‍ ഫോറം ജൂണ്‍ 25 ന് രാവിലെ 11 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഉപഭോക്താകള്‍ ഗ്യാസ് സംബന്ധിച്ച പരാതികള്‍ ജൂണ്‍ 22 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ തപാലായോ നേരിട്ടോ നല്‍കാം.
ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങൾ വഴി മൈക്രോ പ്രോജക്ടുകൾ ആരംഭിക്കാനായി കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായമായി നൽകുന്നു. അപേക്ഷാഫോറം www.hpwc.kerala.gov.in ൽ ലഭ്യമാണ്.  അപേക്ഷകൾ നിശ്ചിത രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.  ഈ പദ്ധതിയിൽ മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾക്ക് അപേക്ഷിക്കാനാവില്ല.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 15.  ഫോൺ: 0471 2347768, 2347152. 2347153, 2347156. 
കേരളത്തിലെ 262 ഉപഭോക്ത സേവനകേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റിനുള്ള  സംവിധാനം ഒരുമാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന്‌ കേരള ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടിമാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനായുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും  അദ്ദേഹം തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി രണ്ടു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. 18 നും 55 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം  www.kswdc.orgഎന്ന വെബ്സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0471 2328257, 9496015006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Pages

Entertainment

Nov 122019
The online delegate registration for the 24th International Film Festival of Kerala (IFFK) will commence on Tuesday. The festival is scheduled to be held from December 6 to 13.